Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

സമരം കടുപ്പിച്ച് ആശാവര്‍ക്കര്‍മാര്‍; മാര്‍ച്ച് മൂന്നിന് നിയമസഭാ മാര്‍ച്ച്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്തമാക്കാനൊരുങ്ങി ആശാവർക്കർമാർ. മാര്‍ച്ച് മൂന്നിന് നിയമസഭാ മാര്‍ച്ച് നടത്തുമെന്ന് സമരക്കാർ അറിയിച്ചു. രാപ്പകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ ആശമാരും അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ […]
Read more

110 മില്ലിഗ്രാം എംഡിഎംഎയുമായി വിഎസ്ഡിപി നേതാവിൻ്റെ മകനടക്കം 3 പേർ പിടിയിൽ

തിരുവനന്തപുരം: വിഎസ്‌ഡിപി നേതാവ് കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി അടക്കം മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ. നെയ്യാറ്റിൻകര തിരുപുറത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. പെരുമ്പഴുതൂർ സ്വദേശി ശിവജി, തൃശ്ശൂർ സ്വദേശി ഫവാസ്, കഴക്കൂട്ടം സ്വദേശിനീ സൗമ്യ എന്നിവരെ പൂവാർ പൊലീസാണ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. 110 മില്ലിഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയിൽ പൊലിസ് പട്രോളിങ്ങിന് ഇടയിൽ റോഡിൽ സംശയാസ്പദമായി കാർ കിടക്കുന്നത് കണ്ട് തിരച്ചിൽ നടത്തുകയായിരുന്നു. അറസ്റ്റ് […]
Read more

ബിജെപിയിൽ വിട്ട രഞ്ജന നാച്ചിയാര്‍ ഇനി ടിവികെയിലേക്ക്

ചെന്നൈ:ബിജെപിയിൽ നിന്ന് പടിയിറങ്ങിയ രഞ്ജന നാച്ചിയാര്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള നയങ്ങളിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയിൽ നിന്ന് രഞ്ജനയുടെ പടിയിറക്കം.ബുധനാഴ്ച രാവിലെ ചെന്നൈക്കടുത്തുള്ള ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വിജയ് സംഘടിപ്പിച്ച ടിവികെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത രഞ്ജന നാച്ചിയാര്‍ തന്റെ പുതിയ രാഷ്ട്രീയ പ്രസ്ഥാനം ടിവികെ ആണെന്ന് വ്യക്തമാകുകയായിരുന്നു . അടുത്ത എംജിആര്‍ ആണ് വിജയ് എന്നും തമിഴകത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് വിജയെന്നും രഞ്ജന പ്രകീര്‍ത്തിച്ചു. […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ നെറ്റ്വര്‍ക്കായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) രാജ്യത്തുടനീളം 100ലധികം സ്ഥങ്ങളിലേക്ക് സേവനം വിപുലീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ (എച്ച്എച്ച്‌സി) സേവന ദാതാവായി മാറുന്നു. 2023 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 85 ശതമാനം ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിയുള്ള ക്യാഷ്ലെസ് മെഡിക്കല്‍ കെയര്‍ ഉള്‍പ്പടെയാണിത്. കേരളത്തില്‍ എറണാകുളം, […]
Read more

കോൺഗ്രസിൽ നേതൃമാറ്റം ഉടനെന്ന് സൂചന

തിരുവനന്തപുരം:കേരളത്തിലെ കെ പി സി സി നേതൃമാറ്റം ഉടനെന്ന് സൂചന. ഇത് സംബന്ധിച്ച് അടുത്തമാസം പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനയുണ്ട്.തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റമെന്നാണ് സൂചന. അധ്യക്ഷസ്ഥാനത്തേക്ക് അടൂർ പ്രകാശ്, ബെന്നി ബഹനാൻ എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ടെന്നാണ് വിവരം. അതേസമയം അസമിലും മാറ്റമുണ്ടായേക്കും. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വെള്ളിയാഴ്ച ഡൽഹിയിൽ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷൻ […]
Read more

പയ്യന്നുരിൽ 40 ഗ്രാം MDMA യുമായി രണ്ട് പേർ പോലീസ് പിടിയിൽ

കണ്ണൂർ: പയ്യന്നൂരിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ് .കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സെയ്ദ് നഗറിലെ മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് KL 60 S 2298 നമ്പർ ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്. പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടികൂടിയത്. […]
Read more

പുണ്യസ്‌നാനം ചെയ്തത് 63 കോടിയോളം പേര്‍: മഹാകുംഭമേള ഇന്ന് സമാപിക്കും

ലഖ്‌നൗ: ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്‌നാനത്തോടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ പ്രയാഗ് രാജിലെ ത്രിവേണീ സംഗമത്തില്‍ ഇതുവരെ 63.36 കോടി ആളുകള്‍ പുണ്യസ്‌നാനം ചെയ്തു എന്നാണ് വരുന്ന റിപ്പോർട്ടുകൾ. സമാപന ദിവസമായ ഇന്ന് 2 കോടി തീര്‍ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വൻ ജനത്തിരക്കിനെ നിയന്ത്രിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ വൈദ്യ സഹായത്തിനും ശുചീകരണത്തിനുമെല്ലാം സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിക്കും […]
Read more

കടല്‍ മണല്‍ ഖനനം; ഇന്ന് അര്‍ധരാത്രി മുതല്‍ തീരദേശ ഹര്‍ത്താല്‍

തിരുവനന്തപുരം: കടൽ മണല്‍ ഖനനത്തിനെതിരെ ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ തീരദേശ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി. ഹർത്താലിന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കൊപ്പം ലത്തീന്‍ രൂപതകളും ധീവരസഭയും തീരദേശത്തെ വിവിധ മുസ്ലിം ജമാഅത്തുകളും പിന്തുണ പ്രഖ്യാപിച്ചതായി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ അറിയിച്ചു. കൂടാതെ ഹർത്താലിന് തൊഴിലാളി സംഘടനകള്‍, ഫിഷ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഐസ് ഫാക്ടറി ഉടമകളുടെ സംഘടനകള്‍, ബോട്ട് ഓണേഴ്‌സ് സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയുമുണ്ട്. നാളെ രാവിലെ […]
Read more

വെഞ്ഞാറമൂട് കൂട്ടക്കൊല:അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ അഫ്ന ആശുപത്രിയിലാണ് . അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണവും കൂടുതൽ വ്യക്തതയും ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഫാൻറെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു തിങ്കളാഴ്ച്ച നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്.തിങ്കളാഴ്ച […]
Read more

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി; യു.ജി.സി ഉത്തരവ് പുറത്ത്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029-30 അധ്യയന വർഷംവരെ നീട്ടിയതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. 2019-20 മുതൽ 2029-30 വരെയാണ് യു.ജി.സി അംഗീകാരം നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (NIRF) റാങ്കിംഗിൽ രാജ്യത്തെ മികച്ച കോളേജുകളിൽ 53-ാം സ്ഥാനവും, കേരള ഇൻസ്റ്റിറ്റ്യൂഷൻ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റാങ്കിംഗിൽ സംസ്ഥാനത്തുള്ള മികച്ച കോളേജുകളിൽ 10-ാം സ്ഥാനവും മഹാരാജാസ് കോളേജ് കരസ്ഥമാക്കിയിട്ടുണ്ട്. എജ്യുക്കേഷൻ വേൾഡ് – ഇന്ത്യ ഹയർ […]
Read more

Recent News

Advertisement
WhiteswanTV Footer