Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

‘മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും’: ലേഖനത്തിലൂടെ പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി

മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. കൂടാതെ ജനപിന്തുണയിൽ ഉറച്ച മുന്നേറ്റം എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വികസന പദ്ധതികൾ പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുന്നു. നൂതന മാതൃകകൾ കണ്ടെത്തി കൂടുതൽ നേട്ടങ്ങൾ ആർജിക്കാനാണ് ശ്രമം. അടിസ്ഥാനരഹിത ആരോപണങ്ങൾക്കും വ്യാജ നിർമിതികൾക്കും ജനങ്ങൾ മുന്നിൽ സ്വീകാര്യത ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി ലേഖനത്തിൽ പറയുന്നു. അതേസമയം ലേഖനത്തിൽ ഇന്നും പ്രതിപക്ഷത്തിന് വിമർശനമുണ്ട്.ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തന്നെയാണ് […]
Read more

ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യ; ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായകമായ ശബ്ദരേഖ പുറത്ത്. മരിച്ച ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദമെന്നതിന് തെളിവാണ് പുറത്ത് വന്ന ശബ്ദരേഖ.‘നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാൻ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിർത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വർഷം എക്സിപിരിയൻസ് ആയിട്ട് വേറെ എവിടേലും പോകണം. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. […]
Read more

നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയുമായി പഞ്ചാബില്‍ ധ്യാനത്തിനെത്തി കെജ്രിവാള്‍; വ്യാപക വിമര്‍ശനം

ചണ്ഡീഗഢ്: 10 ദിവസത്തെ വിപാസന ധ്യാന ക്യാമ്പില്‍ പങ്കെടുക്കാന്‍ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ ചണ്ഡീഗഡിൽ എത്തി. വമ്പന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പഞ്ചാബിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി വൻ വിമർശങ്ങൾ ആണ് വഴി വെച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതിനേക്കാള്‍ വലിയ വാഹന വ്യൂഹവുമായാണ് കെജ്രിവാളിന്റെ സഞ്ചാരമെന്ന് എഎപി രാജ്യസഭാ എംപിയും വിമത നേതാവുമായ സ്വാതി മലിവാള്‍ പരിഹസിച്ചു. ”ഇത്രയും സ്‌നേഹം നല്‍കിയ പഞ്ചാബിലെ ജനങ്ങളെ എന്തിനാണ് കെജ്രിവാള്‍ ഭയപ്പെടുന്നത്” എന്ന് […]
Read more

ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പോലീസ് ഉദ്യോഗസ്ഥൻ

ആലപ്പുഴ: ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ.ഹരിപ്പാട് പൊലിസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിഷാദാണ് ട്രെയിൻ വന്നു കൊണ്ടിരുന്ന ട്രാക്കിലൂടെ ഓടിയെത്തി യുവാവിനെ രക്ഷിച്ചത്.തിരുവനന്തപുരത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ജനശതാബ്‍ദി എക്സ്പ്രസിന് മുന്നിലാണ് യുവാവ് ആത്മഹത്യക്ക് ശ്രെമിച്ചത് .ഒരു യുവാവിനെ കാണാനില്ലെന്ന് രാവിലെ സ്റ്റേഷനില്‍ നിന്ന് അറിയിച്ചിരുന്നു. ഏഴ് മണിക്ക് ലൊക്കേഷൻ നോക്കിയപ്പോൾ റെയിൽവേ ട്രാക്കിന് അടുത്താണ് കാണിച്ചത്. ഉടൻ തന്നെ പോലീസ് സംഘം അങ്ങോട്ടേക്ക് പോകുകയായിരുന്നു . […]
Read more

പാർട്ടി അനുഭാവികൾക്ക് മദ്യപിക്കാമെന്ന് എംവി ഗോവിന്ദൻ

കൊല്ലം : മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. അതേസമയം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകും എന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് […]
Read more

ചോദ്യപേപ്പർ ചോർച്ച: അൺഎയ്‌ഡഡ് സ്‌കൂളിലെ പ്യൂൺ അറസ്റ്റിൽ

കോഴിക്കോട്: എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെ അറസ്റ്റ് ചെയ്ത പോലീസ്. എം എസ് സൊല്യൂഷൻ അധ്യാപകൻ ഫഹദിനാണ് ഇയാൾ ചോദ്യപേപ്പര്‍ ചോർത്തി നൽകിയത്. ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
Read more

14.8 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം; നടി രന്യ റാവു അറസ്റ്റില്‍

ബെംഗളൂരു: കോടികളുടെ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍.ഡിആർഐ സംഘമാണ് നടിയെ അറസ്റ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.14.8 കിലോ ​ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു ആഭരണങ്ങളായി അണിഞ്ഞും മലദ്വാരം ഉള്‍പ്പെടെയുള്ള ശശീരഭാഗങ്ങളില്‍ ഒളിപ്പിച്ചുമാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ഡിആര്‍ഒ ഓഫിസില്‍ നടിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ താരം ഡി […]
Read more

അഫാൻ്റെ മൊഴികളിൽ അവ്യക്തത; ഇപ്പോഴും കൊലപാതക കാരണം കണ്ടെത്താനാകാതെ പൊലീസ്

തിരുവനന്തപുരം:വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാതെ പൊലീസ്.കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അഫാനെ വിശദമായി ചോദ്യം ചെയ്യും. പ്രതിയുടെ മൊഴികളിലെ അവ്യക്തതയാണ് പൊലീസിനെ കുഴക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അമ്മുമ്മയായ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കസ്റ്റഡി അപേക്ഷ നൽകുക. നിലവിൽ പൂജപ്പുര ജയിലിലേക്ക് മാറ്റിയ അഫാന് എതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ൽമാ ബീവി, അനുജൻ അഫ്സാൻ, കാമുകി ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിലാണ് അഫാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണങ്ങൾക്ക് […]
Read more

ലോക് സഭാ മണ്ഡലങ്ങൾ പുനർനിർണ്ണയിക്കാൻ BJP

രാജ്യത്ത് നരേന്ദ്രമോദി നേതൃത്വം നൽകുന്ന ഭരണം മൂന്നാം തവണയും തുടരുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും അന്തിമ വിജയം മോദിക്കും കൂട്ടർക്കും ആയിരുന്നു. മാധ്യമങ്ങൾ അനായാസ വിജയം പ്രവചിച്ച ഇടത്തായിരുന്നു ബിജെപിയുടെ അല്പം വിയർത്തുകൊണ്ടുള്ള വിജയം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള തിരിച്ചടി ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കുവാനുള്ള രാഷ്ട്രീയ അട്ടിമറികളാണ് ഇപ്പോൾ ബിജെപി നേതൃത്വം തലപുകഞ്ഞ് ആലോചിക്കുന്നത്. പ്രധാനമായും ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയമാണ് […]
Read more

ഞങ്ങൾക്ക് വേണം,പുതിയ ആകാശവും ഭൂമിയും

ജി.ആർ. ഗായത്രി എന്നും രാവിലെ ഞങ്ങൾ ഉണരുന്നു , ഭക്ഷണമുണ്ടാക്കുന്നു , വീട്ടുജോലികൾ ചെയ്യുന്നു ,കുട്ടികളെ സ്കൂളിൽ വിടുന്നു, ജോലി സ്ഥലത്തേക്ക് ഓടുന്നു…. കൂടെ സന്തതസഹചാരികളായ അസുഖങ്ങളും. വിരസമായ ഈ പതിവ് ജീവിതചര്യക്ക് ഒരു മാറ്റം വേണ്ടേ ?വെറുതെ ഡിപ്രെഷൻ അടിച്ചിരിക്കണോ? അല്ല. അതിനുള്ള ഏറ്റവും എളുപ്പ വഴി സൈക്ലിങ് തന്നെ.ഒരു റോഡ് സൈക്കിളും, സേഫ്റ്റി ആക്സസറീസും ഉണ്ടെങ്കിൽ പിന്നൊന്നും ചിന്തിക്കേണ്ട..അതിരാവിലെ ലൈറ്റ് ഓണാക്കിക്കോളൂ.. കൊച്ചി നഗരം സുപ്രഭാതത്തോടെ വരവേൽക്കും.. ഇരുട്ടല്ലേ എന്ന പേടി വേണ്ട, കൂടെയുള്ളത് […]
Read more

Recent News

Advertisement
WhiteswanTV Footer