Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

ഗംഗാ മാതാവ് എന്നെ ദത്തെടുത്തതുപോലെ എനിക്ക് തോന്നി: നരേന്ദ്ര മോദി

താൻ ഗംഗാ മാതാവിന്റെ ദത്തുപുത്രനാണെന്ന് ആവർത്തിച്ച് നരേന്ദ്ര മോദി. “ദശകങ്ങളോളം ഉത്തരാഖണ്ഡിനെ സേവിക്കാൻ എനിക്ക് അവസരം നൽകിയത് ഗംഗാ മാതാവിന്റെ അനുഗ്രഹമാണ്. അവരുടെ അനുഗ്രഹം മൂലമാണ് ഞാൻ വാരണാസിയിൽ എത്തിയത്. ഇപ്പോൾ അതിന്റെ എംപിയായി സേവനമനുഷ്ഠിക്കുന്നു.” ഇന്നലെ ഉത്തരകാശിയിലെ ഹർഷിൽ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്ര മോദി ഈ കാര്യം വ്യക്തമാക്കിയത്.“ഇതുകൊണ്ടാണ് ഞാൻ കാശിയിൽ വെച്ച് ഗംഗാ മാതാവ് എന്നെ വിളിച്ചതെന്ന് പറഞ്ഞത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗംഗാ മാതാവ് എന്നെ ദത്തെടുത്തതായി എനിക്ക് തോന്നി.” മോദി കൂട്ടിച്ചേർത്തു. […]
Read more

കാണാതായ പെൺകുട്ടികളെ പൂനെയിലെത്തിച്ചു, ഉച്ചയോടെ താനൂർ പൊലീസിന് കൈമാറും

മുംബൈ: താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികളെ പൂനെയിലെത്തിച്ചു. ഉച്ചയോടെ താനൂർ പൊലീസിന് പെൺകുട്ടികളെ കൈമാറും. ബുധനാഴ്ച കാണാതായ പെൺകുട്ടികളെ ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.മൊബൈൽ ലൊക്കേഷൻ വഴിയുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താൻ നിർണായകമായത്. ബുധനാഴ്ച സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ സ്കൂളിൽ എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. പെൺക്കുട്ടികൾ മുംബൈയിലെത്തിയ സമയം ഇവർക്കൊപ്പം ഒരു യുവാവ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ […]
Read more

തെലങ്കാന ടണല്‍ ദുരന്തം: രക്ഷാദൗത്യത്തിൽ ഭാഗമാകാൻ കേരള പൊലീസിന്റെ കഡാവര്‍ നായകളും

തിരുവനന്തപുരം: തെലങ്കാന ടണല്‍ ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്തുന്നതിന്റെ ഭാഗമാകാനൊരുങ്ങി കേരള പൊലീസിന്റെ കഡാവര്‍ നായകളും. കാണാതായ മനുഷ്യന്മാരെയും മൃതശരീരങ്ങളെയും കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച കഡാവര്‍ നായ്ക്കളും അവയെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ഹൈദരാബാദിലേക്ക് പുറപ്പെട്ടതായി കേരള സര്‍ക്കാര്‍ വ്യക്തമാക്കി. തെലങ്കാനയിലെ ശ്രീശൈലം ബാങ്ക് കനാൽ നിർമ്മിക്കുന്നതിനിടയാണ് ടണല്‍ തകര്‍ന്ന് എഞ്ചിനീയര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ എട്ട് പേര്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയത്. ഫെബ്രുവരി 22 നായിരുന്നു സംഭവം. രക്ഷാദൗത്യത്തിൽ സഹായത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ […]
Read more

ബംഗാളികളെ ആദ്യം അടിച്ചോടിക്കണം : വിവാദ പരാമർശവുമായി സുരേഷ് ഗോപി

കുടിയേറ്റ തൊഴിലാളി വിരുദ്ധ പരാമർശം നടത്തി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ബംഗാളികളെ അടിച്ചോടിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുറയ്ക്കണമെന്നുമാണ് സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വിഡിയോയിൽ സുരേഷ് ഗോപി പറയുന്നത് .തന്റെ പറമ്പ് വൃത്തിയാക്കാൻ ബംഗാളികൾ 1300 രൂപയോളമാണ് വാങ്ങിയതെന്നും വീഡിയോയിൽ പറയുന്നു. അവൻ കൊണ്ടുവന്ന കൈക്കോട്ടിനും കൊട്ടയ്ക്കും 100 രൂപ വാടകയും വാങ്ങിയെന്നും അതിനാൽ താൻ ട്രാക്‌ടറടക്കം തൻ്റെ സ്ഥലത്ത് വാങ്ങിയിട്ടുവെന്നും സുരേഷ് ഗോപി വീഡിയോയിൽ പറയുന്നു.അതേസമയം സുരേഷ്‌ഗോപിയുടെ ഈ പരാമർശങ്ങൾക്കെതിരെ നിരവധി പേർ […]
Read more

അയല്പക്കക്കാരെ സന്ദർശിച്ചു അഞ്ച് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പിതാവ്

ഉത്തർപ്രദേശ്: സീതാപൂരിൽ അയൽക്കാരെ സന്ദർശിച്ചതിന് അഞ്ച് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പിതാവ്. വാഴക്കായിരുന്ന അയൽക്കാരെ സന്ദർശിച്ചതിനാലാണ് പിതാവായ മോഹിത് മകൾ താനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി ഫെബ്രുവരി 25 ന് ഒരു പരാതി ലഭിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നാല് ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം. മോഹിത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കുകയായിരുന്നു. പോലീസിന്റെ ഊർജിതമായ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത് . പിന്നാലെ […]
Read more

ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’: കമൽ ഹാസൻ

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാർ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സിനിമാതാരം കമല്‍ ഹാസന്‍.ഞങ്ങളുടെ സ്വപ്‌നം ഇന്ത്യയാണെങ്കില്‍ അവരുടേത് ‘ഹിന്ദിയ’ ആണ് എന്ന് കമല്‍ ഹാസന്‍ പറഞ്ഞു .ഇതുവഴി തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള വഴികളാണ് ബിജെപി നയിക്കുന്ന കേന്ദ്രം തേടുന്നത് എന്നും കമൽ ഹാസൻ വ്യക്തമാക്കി. എം.കെ സ്റ്റാലിന്റെ 2019ലെ ‘ഹിന്ദിയ’ എന്ന പരാമര്‍ശം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു കമല്‍ ഹാസന്റെ ഇടപെടല്‍. എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലായിരുന്നു കമൽ ഹാസന്റെ പ്രതികരണം.തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ മുന്‍പും […]
Read more

ടിവികെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കും വെളിപ്പെടുത്തലുമായി പ്രശാന്ത് കിഷോർ

തമിഴക വെട്രി കഴകം പാർട്ടിക്ക് നല്ല ജയസാധ്യത ഉണ്ടെന്നും വിജയിയുടെ ആരാധകരുടെ വോട്ടുകള്‍ നിര്‍ണായകമായിരിക്കുമെന്നും തിരഞ്ഞെടുപ്പുതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കൂടാതെ തമിഴക വെട്രി കഴകം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചുമത്സരിക്കുമെന്ന് പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തി.ഡിഎംകെയെ വിമര്‍ശിക്കുന്നതുപോലെ വിജയ് ബിജെപിയെ വിമര്‍ശിക്കാത്തത് തമിഴ്‌നാട്ടില്‍ അവര്‍ക്ക് വലിയ ശക്തിയില്ലാത്തതുകൊണ്ടാണെന്ന് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി . തമിഴ്‌നാട്ടിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം 20 ശതമാനം വരെ വോട്ടു പിടിക്കുമെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. തമിഴ്‌നാട് രാഷ്ട്രീയം വിജയെപ്പോലൊരു […]
Read more

തീയേറ്ററുകളിൽ വീണ്ടും എത്താനൊരുങ്ങി ‘ഷമ്മി’

മികച്ച അഭിപ്രായത്തിനൊപ്പം കേരളത്തിന് പുറത്തും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ , ഷെയിൻ നിഗം , ശ്രീനാഥ്‌ ഭാസി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്‌ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് […]
Read more

കുംഭമേളയിലെ സാമ്പത്തിക നേട്ടം വിശദീകരിച്ച് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ്: 45 ദിവസം നീണ്ടുനിന്ന കുംഭമേള ഉത്തര്‍പ്രദേശിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശ് നിയമസഭയിലാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ബോട്ട് സര്‍വീസിലൂടെ മാത്രം ഒരു കുടുംബം 30 കോടി രൂപ സമ്പാദിച്ചെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. ഈ കുടുംബത്തിന് സ്വന്തമായി 130 ബോട്ടുകളുണ്ടായിരുന്നു. 45 ദിവസകാലയളവില്‍ ഓരോ ബോട്ടില്‍നിന്നും 23 ലക്ഷം രൂപയാണ് ലഭിച്ചതെന്നും യോഗി പറഞ്ഞു. കൂടാതെ ഹോട്ടല്‍-ഹോസ്പിറ്റാലിറ്റി മേഖല 40,000 കോടി നേട്ടമുണ്ടാക്കിയെന്നും ഭക്ഷണവും നിത്യോപയോഗ വസ്തുക്കളും 33,000 കോടി. […]
Read more

മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് ഉറപ്പിച്ച് CPM

കേരളത്തിൽ മൂന്നാമതും ഇടതുമുന്നണി തന്നെ അധികാരത്തിൽ എത്തുമെന്ന് സിപിഎം നേതാക്കൾ ഉറപ്പിച്ചു തന്നെ പറയുകയാണ്. തരൂരും മുല്ലപ്പള്ളിയും പോലെയുള്ള ചില കോൺഗ്രസ് നേതാക്കളും അത്തരത്തിലുള്ള സൂചനകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആദ്യ പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുവേ നല്ല സ്വീകാര്യത ആയിരുന്നെങ്കിലും രണ്ടാം പിണറായി സർക്കാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് തന്നെ അപമാനമായി മാറുകയായിരുന്നു. ജനങ്ങളെ പരിഗണിക്കാതെയുള്ള സർക്കാരിന്റെ മുന്നോട്ടുപോക്കിൽ പാർട്ടി പ്രവർത്തകർക്ക് പോലും സ്വന്തം സർക്കാരിനെയും നേതാക്കളെയും തള്ളി പറയേണ്ട ഗതി പോലും ഉണ്ടായി. വിവാദങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer