Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള അന്തരിച്ചു

ദില്ലി: മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ നവിൻ ചൗള (79) അന്തരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. ദില്ലിയിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ചൗള നിരീക്ഷണത്തിലിരിക്കേ ഹൃദയാഘാതം മൂലമാണ് മരിച്ചത്. 1969-ലെ അരുണാചൽ പ്രദേശ്, ഗോവ, മിസോറം, യൂണിയൻ ടെറിട്ടറി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായി സേവനം ആരംഭിച്ച ചൗള, 2005 മെയ് 16-നാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 2009 ഏപ്രിൽ 20 വരെ ഈ സ്ഥാനത്ത് പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നത്. […]
Read more

‘ഓടും കുതിര ചാടും കുതിര’ തിയറ്ററുകളിലേക്ക്; പുതിയ അപ്‌ഡേറ്റ് പുറത്ത്

ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന മലയാള സിനിമയായ ഓടും കുതിര ചാടും കുതിരയുടെ റിലീസ് തിയതി ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഒരുക്കിയ അൽത്താഫ് സലീമിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം ആയതിനാൽ പ്രതീക്ഷകൾ ഏറെയാണ്. സിനിമ മെയ് 16ന് തിയറ്ററുകളിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം. ഫഹദ് അവസാനമായി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് തമിഴ് സിനിമ വേട്ടയ്യൻയിലാണ്. രജനികാന്ത് നായകനായ ഈ ചിത്രത്തിൽ ഫഹദിന്റെ പ്രകടനം മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ […]
Read more

കുർബാനക്കിടെ വൈദികന് നേരെ ആക്രമണം

കുർബാനക്കിടെ വൈദികനെ ആക്രമിച്ചതായി പരാതി. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലെ കുർബാനക്കിടെയാണ് വൈദികന് നേരെ ആക്രമണം ഉണ്ടായത്. കുർബാനയ്ക്കിടെ വിമത വിഭാ​ഗത്തിൽ പെട്ട ആളുകളാണ് ആക്രമണം നടത്തിയതെന്ന് വൈദികൻ ആരോപിക്കുന്നു. ഫാ. ജോൺ തോട്ടുപുറത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൈക്കും ബലിവസ്തുക്കളും ആക്രമികൾ തട്ടിത്തെറിപ്പിച്ചു. സംഘർഷത്തിനിടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പള്ളിയിലാണ് സംഘർഷം ഉണ്ടായത്.
Read more

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ‘സുമതി വളവ്’; ചിത്രീകരണം പുരോഗമിക്കുന്നു

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം മാളികപ്പുറത്തിനു ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സുമതി വളവ്’. ‘മാളികപ്പുറം’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്. വൻ ബജറ്റിൽ നിർമ്മിക്കപ്പെടുന്ന സുമതി വളവ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ 59 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയ ടീം അടുത്ത ഘട്ട ചിത്രീകരണത്തിനായി തയ്യാറെടുക്കുകയാണ്. […]
Read more

സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് കാര്‍ഡ്

കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമായി നവീകരിച്ച പിഎം സ്വാനിധി സ്‌കീം. കോവിഡ് കാലത്ത് ആയിരുന്നു പിഎം സ്വാനിധി സ്‌കീമിന്റെ തുടക്കം . ഈ സ്‌കീമിലൂടെ 50,000 രൂപ വരെ വായ്പ ലഭിക്കുമെന്നതാണ് പ്രത്യേകത കൂടാതെ തുകയ്ക്കായി ഈടുകളൊന്നും നല്‍കേണ്ടതില്ലെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1200 രൂപ ക്യാഷ് ബാക്കും ഉണ്ടാകും. വിവിധ ഘട്ടങ്ങളിലായാകും ഈ തുക ലഭ്യമാകുക. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ 10000 രൂപ നല്‍കും. […]
Read more

‘ബുള്ളറ്റു കൊണ്ടുള്ള മുറിവിന് ബാൻ‌ഡ് എയ്ഡ് പരിഹാരം’; ബജറ്റിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബുള്ളറ്റു കൊണ്ടുള്ള മുറിവിന് ബാൻ‌ഡ് എയ്ഡ് പരിഹാരമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് എന്ന പരിഹാസവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കുറിപ്പ് ഇങ്ങനെ; ബുള്ളറ്റ്കൊണ്ടുള്ള മുറിവുകൾക്ക് ഒരു ബാൻഡ് എയ്ഡ്! ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാരിന് ആശയ പാപ്പരത്തമാണ്
Read more

വിഴിഞ്ഞത്തേയും വയനാടിനേയും അവഗണിച്ചു : ധനമന്ത്രി കെ എൻ ബാലഗോപാൽ

2025 2026 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ പ്രതികരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനത്തിന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിച്ചില്ലെന്നും ധനമന്ത്രി വിമർശിച്ചു.എല്ലാ സംസ്ഥാനങ്ങളോടും തുല്യനിലപാടല്ല സർക്കാർ സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ എന്നും മന്ത്രി വ്യക്തമാക്കി. വയനാട് , മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ടൊരു പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ട് പോലുമില്ല എന്നും വിഴിഞ്ഞം പദ്ധതിയും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്ന് കെ എൻ ബാലഗോപൽ വ്യക്തമാക്കി. കേരളത്തിലെ ജനസംഖ്യ അനുസരിച്ച് 73000കോടി […]
Read more

കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതും ​ഇതിനൊക്കെ

2025 2026 സാമ്പത്തിക വർഷത്തേക്കുള്ള മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. കൃഷി, ഉല്‍പ്പാദനം, തൊഴില്‍, എംഎസ്എംഇകള്‍, ഗ്രാമീണ മേഖലകളുടെ ഉന്നമനം, നവീകരണം തുടങ്ങി പത്തോളം മേഖലകളിലാണ് ഈ വര്‍ഷത്തെ ബജറ്റ് ഊന്നല്‍ നല്‍കിയത്. കൂടാതെ കാന്‍സര്‍ അടക്കം അപൂര്‍വ രോഗങ്ങള്‍ക്കുള്ള 36 മരുന്നുകള്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും .ഈ മരുന്നുകള്‍ക്ക് വില കുറയും. മൂന്ന് കാന്‍സര്‍ ചികിത്സ മരുന്നുകളെയും അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത്. അടിസ്ഥാന കസ്റ്റംസ് […]
Read more

വിദ്യാഭ്യാസ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

മൂന്നാമത് നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പുരോഗമിക്കുകയാണ്. വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇതിനോടകം പ്രഖ്യാപിച്ചിരിക്കുന്നത്. ഐഐടികളിൽ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തും എന്നും കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷമായി രാജ്യത്തെ 23 ഐഐടികളിൽ 100 ശതമാനം വർധനവാണ് ഉണ്ടായതെന്നും ധനമന്ത്രി പറഞ്ഞു. ഐഐ വിദ്യാഭ്യാസത്തിന് മൂന്ന് സെന്റുകൾ സ്ഥാപിക്കുമെന്നും എഐ വികസനത്തിന് 500 കോടി നിക്ഷേപിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി […]
Read more

മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ്; നികുതിയിൽ വമ്പൻ ഇളവ്

ന്യൂഡല്‍ഹി: മൂന്നാമത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് പാർലമെന്റിന് സമർപ്പിച്ചു.തികച്ചും മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബജറ്റ് അവതരണം ആരംഭിച്ചത്. ഒന്നേകാൽ മണിക്കൂറിലെ ബജറ്റ് അവതരണത്തിലെ ഏറ്റവും സുപ്രധാനമായ പ്രഖ്യാപനം അവസാന മണിക്കൂറുകളിൽ പ്രഖ്യാപിച്ച നികുതി ഇളവുകളാണ്. ഏറ്റവും സുപ്രധാനമായികണക്കാക്കുന്നതും ഈ പ്രഖ്യാപനം തന്നെയാണ്. 12 ലക്ഷം വരെ ആദായ നികുതി ഇല്ല. സമീപകാലത്തെ ഏറ്റവും വലിയ നികുതി ഇളവാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix