Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

തദ്ദേശ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങാൻ സിഐടിയു തീരുമാനം

കോഴിക്കോട്: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ സിഐടിയു (CITU) പേരാമ്പ്ര പഞ്ചായത്ത് കുടുംബ സംഗമം തീരുമാനിച്ചു.​ പേരാമ്പ്ര ടൗൺ ഹാളിൽ നടന്ന കുടുംബ സംഗമം സിഐടിയു നേതാവ് എ.കെ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഒ.ടി. രാജു അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.​സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് സംസാരിച്ചു. കൂടാതെ, പേരാമ്പ്ര പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളായ ടി.പി. കുഞ്ഞനന്തൻ, കെ. ബാബു, […]
Read more

ബോധവത്കരണത്തിന് വേറിട്ട താളം; കാലൻ കലോത്സവ വേദിയിൽ പ്രേക്ഷകരെ ആകർഷിച്ചു

കോഴിക്കോട് : റവന്യു ജില്ലാ കലോത്സവ വേദിയിൽ കാലന്റെ വരവ് പ്രേക്ഷകർക്ക് വേറിട്ട അനുഭവം പകർന്നു. “എന്നെ തോൽപ്പിക്കാൻ പറ്റില്ല” എന്ന മുദ്രവാക്യത്തോടെ കാണികൾക്കിടയിലൂടെ നടന്ന കലാകാരൻ, വരും തെരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ സന്ദേശം സുഗമമായി എത്തിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ഹരിത പ്രോട്ടോകോൾ പാലിക്കുക എന്ന ലക്ഷ്യമാണെങ്കിലും കാലൻ മുന്നോട്ടുവെച്ച സന്ദേശത്തിൽ, പ്ലാസ്റ്റിക് പോലുള്ള മണ്ണിൽ അലിയാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ടതും, രോഗങ്ങൾ തടയുന്നതിനുള്ള പ്രായോഗിക മാർഗങ്ങളും ഉൾപ്പെടുത്തി. യുദ്ധപരമായ ഒരു ഉദ്ദേശമല്ല, ചിന്തനാത്മക ബോധവത്കരണമാണ് ലക്ഷ്യം. […]
Read more

സംസ്ഥാന സർക്കാരിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് യോഗ്യത നേടി മൂർക്കനാട് ജിയുപി സ്കൂൾ

മലപ്പുറം: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സംസ്ഥാന തല മത്സരത്തിലേക്ക് അരീക്കോട് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ യോഗ്യത നേടി. പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത കേരളത്തിലെ 1000 സ്കൂളുകളിൽ നിന്ന് ആദ്യറൗണ്ട് കടന്ന 85 വിദ്യാലയങ്ങളുടെ പട്ടികയിലാണ് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ ഇടം പിടിച്ചത്. 20000 രൂപ വീതമാണ് പ്രാഥമിക റൗണ്ട് കടന്ന വിദ്യാലയങ്ങൾക്ക് കാഷ് പ്രൈസ് നൽകുന്നത്. അരിക്കോട് ഉപജില്ലയിൽ നിന്ന് ആദ്യ […]
Read more

കിഴിശ്ശേരിയിൽ ഹെറോയിനുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ

മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ 10 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് അതിഥിത്തൊഴിലാളികൾ പിടിയിൽ. അസം നാഗോൺ സ്വദേശികളായ ദിൽദാർ ഹുസൈൻ (27), അജ്ബുർ റഹ്‌മാൻ (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.കിഴിശ്ശേരി ആലിൻചുവട്ടിലെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും അതിഥിത്തൊഴിലാളികൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഇവരിൽനിന്ന് ലഹരിക്കടത്തുസംഘത്തിലെ കണ്ണികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എഎസ്‌പി, ഇൻസ്പെക്ട‌ർ, എസ്ഐ എന്നിവരുടെ […]
Read more

ലോകായുക്ത സിറ്റിങ്ങിൽ 40 പരാതികൾ പരിഗണിച്ചു; നാലെണ്ണം തീർപ്പാക്കി

കോഴിക്കോട് : കോഴിക്കോട് ഗവൺമെന്റ് റെസ്റ്റ് ഹൗസിൽ രണ്ടു ദിവസങ്ങളിലായി നടന്ന ലോകായുക്ത സിറ്റിങ്ങിൽ ആകെ 40 പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് വി. ഷർസി എന്നിവർ അടങ്ങിയ ബെഞ്ച് മൊത്തം 19 കേസുകൾ പരിഗണിക്കുകയും ഇതിൽ നാലെണ്ണം തീർപ്പാക്കുകയും ചെയ്തു. സിംഗിൾ ബെഞ്ച് സിറ്റിങ്ങിൽ 21 പരാതികളാണ് പരിഗണിച്ചത്. ഇവയിൽ മൂന്ന് പരാതികൾ തീർപ്പാക്കിയതായി അധികൃതർ അറിയിച്ചു. ഇതോടെ, ഈ സിറ്റിങ്ങിൽ ആകെ ഏഴ് പരാതികൾക്ക് തീർപ്പായി. അടുത്ത […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഡിറ്റ്‍വാ ചുഴലിക്കാറ്റായി ശക്തി […]
Read more

മുസ്‌ലിം ലീഗ്; കോഴിക്കോട് ജില്ലയിൽ എട്ട് പേരെ സസ്പെൻ്റ് ചെയ്തു

കോഴിക്കോട്: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള എട്ട് പ്രവർത്തകരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു.​മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്ന് ലഭിച്ച അറിയിപ്പ് പ്രകാരമാണ് നടപടി. ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പാറോൽ അബ്ദുൽ ലത്തീഫും, ഫറോക്ക് മുനിസിപ്പാലിറ്റിയിലെ സനൂബിയ നിയാസ്, ഇ. നാസർ, ശിഹാബുദ്ദീൻ എന്നിവരുമാണ് ബേപ്പൂർ നിയോജകമണ്ഡലത്തിൽ നിന്നും പുറത്താക്കപ്പെട്ടത്. […]
Read more

തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി മുകുന്ദൻ ഗുരുക്കൾ; പുറമേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയപ്രതീക്ഷ

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഗോദയിൽ കച്ചമുറുക്കി ‘ആക്കച്ചുവട്’ വച്ച് മുന്നേറുകയാണ് പ്രശസ്ത കളരി ആചാര്യൻ കടത്തനാട് മുകുന്ദൻ ഗുരുക്കൾ. പുറമേരി പഞ്ചായത്തിന്റെ ഭരണത്തുടർച്ചയ്ക്ക് കരുത്തുപകരാനായി സിപിഐഎം സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം ജനവിധി തേടുന്നത്. പുറമേരി പോസ്റ്റ് ഓഫീസ് മൂന്നാം വാർഡിൽനിന്നാണ് മുകുന്ദൻ ഗുരുക്കൾ മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷമായി യുഡിഎഫ് കയ്യടക്കിവച്ചിരുന്ന ഈ വാർഡ് തിരിച്ചുപിടിക്കുകയെന്ന സുപ്രധാന ദൗത്യമാണ് കന്നിയങ്കത്തിൽ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. കടത്തനാടൻ കളരി സംഘം പുറമേരി ശാഖയുടെ സ്ഥാപകൻ കൂടിയായ ഗുരുക്കൾക്ക് ശിഷ്യസമ്പത്ത് […]
Read more

ക്യാൻസർ പ്രതിരോധ സംഗമം പുതുവർഷം ആദ്യവാരത്തിൽ

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാൻസർ പ്രതിരോധ സംഗമം ജനുവരി പതിനാറ് മുതല്‍ പതിനെട്ട് വരെ ഹോട്ടല്‍ ഹയാത്ത് റീജൻസിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്ക്, ലോകാരോഗ്യ സംഘടന എന്നിവയ്ക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള ക്യാൻസർ രോഗ വിദഗ്ദ്ധർ പങ്കെടുക്കും. കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി,രാജ്യാന്തര ഓങ്കോളജി ഡോക്ടർമാരുടെ സംഘടനകളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ക്യാൻസർ വരാനുള്ള സാദ്ധ്യത എങ്ങനെ തടയാം എന്നതാണ് പ്രധാനമായും ചർച്ചയാകുന്നത്. സങ്കീർണമായ രോഗ നിർണയങ്ങളെക്കുറിച്ചു പഠിക്കാനും ക്യാൻസർ […]
Read more

കോട്ടയം- കുമരകം റോഡിൽ ശനി, ഞായർ ദിവസങ്ങളിൽ ഗതാഗത നിരോധനം

കോട്ടയം: കോട്ടയം- കുമരകം റോഡിലെ കോണത്താറ്റ് പാലത്തിലും അപ്രോച്ച് റോഡിലും ടാറിങ് ജോലികൾ നടക്കുന്നതിനാൽ നവംബർ 29 (ശനി), 30 (ഞായർ) തീയതികളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് അറിയിച്ചു. ടാറിങ് ജോലികൾ ശനിയാഴ്ച പകലും രാത്രിയിലുമായി നടക്കും. ഞായറാഴ്ച പകൽ, ടാറിങ് കഴിഞ്ഞ് രണ്ട് മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നും കിഫ്‌ബി അധികൃതർ വ്യക്തമാക്കി. ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ: ബസുകൾ: പാലത്തിന്റെ ഇരുകരകളിലുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix