Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കുമരകത്ത് വൻ ലഹരി വേട്ട; ഇല്ലിക്കൽ പരുത്തിയകത്തുനിന്ന് 20 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

കോട്ടയം: കുമരകത്ത് ഇല്ലിക്കൽ പരുത്തിയകം ഭാഗത്ത് കുമരകം പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കോട്ടയം വിദ്യാർത്ഥി മിത്രത്തിന് സമീപം തട്ടുകട നടത്തുന്ന നിയാസ് എന്നയാളുടെ കെട്ടിടത്തിൽ നിന്നാണ് 20 ചാക്ക് ഹാൻസ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കുമരകം എസ്.എച്ച്.ഒ. കെ. ഷിജിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എസ്.ഐ. ബസന്തും സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനീഷ് കുമാർ, ജാക്സൺ അഭിലാഷ്, പ്രതീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Read more

പാലാ ടൗൺ കുരിശുപള്ളിയിൽ ജൂബിലി തിരുനാളിന് നാളെ കൊടിയേറും; നാടകമേളയടക്കം വിപുലമായ ആഘോഷങ്ങൾ

കോട്ടയം: പാലാ ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ 1 മുതൽ 8 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷങ്ങൾ. ഡിസംബർ ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്ന് ആറിന് കുരിശുപള്ളിയിലേക്ക് പ്രദക്ഷിണവും നടക്കും. ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡൻ്റും കത്തീഡ്രൽ വികാരിയുമായ ഫാ. ജോസ് കാക്കല്ലിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ 5.30നും […]
Read more

കോഴിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ നാലുപേരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

കോഴിക്കോട് : കടലുണ്ടി ചാലിയം വട്ടപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ നാലുപേരെ ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി. സാങ്കേതിക തകരാർ കാരണം ലിഫ്റ്റ് പ്രവർത്തനം നിലച്ചതിനെ തുടർന്ന് നാല് പേർ ഉള്ളിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ മീഞ്ചന്ത അഗ്‌നിരക്ഷാനിലയത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സ്റ്റേഷൻ ഓഫീസർ സി കെ മുരളീധരൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് വിദഗ്ധമായി ലിഫ്റ്റ് തുറന്ന് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. ലിഫ്റ്റിൽ കുടുങ്ങിയ എല്ലാവരും സുരക്ഷിതരാണ്.
Read more

ഫ്രഷ് കട്ട് പ്ലാന്റ്; ജില്ലാ കലക്ടർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് വിഷയത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്. കരിമ്പാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസൽ നൽകിയ റിട്ട് പെറ്റീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെടൽ. ജില്ലയിൽ എന്തുകൊണ്ട് പുതിയ റെൻഡറിങ് പ്ലാന്റുകൾ അനുവദിക്കുന്നില്ലെന്ന് ഹരജി പരിഗണിക്കവേ കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളിൽ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവിൽ നിർദേശമുണ്ട്. ഫ്രഷ് കട്ട് വിഷയത്തിൽ നിർണായക നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചല്ല […]
Read more

അച്ഛന്റെ അസുഖത്തെ തുടർന്ന് മകന്റെ ആത്മഹത്യ; മണിക്കൂറുകൾക്കകം പിതാവും മരിച്ചു

കോഴിക്കോട് :കോഴിക്കോട്: അച്ഛന്റെ അസുഖത്തെ തുടർന്ന് ഉണ്ടായ മാനസിക വിഷമത്തിൽ മകൻ ജിതേഷ് (42) ആത്മഹത്യ ചെയ്തു. മണിക്കൂറുകൾക്കകം പിതാവ്, മൊടക്കല്ലൂർ എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനും കലാസാംസ്കാരിക പ്രവർത്തകനുമായ നാലുപുരയ്ക്കൽ പി. ബാലൻ (62) മരണമടഞ്ഞു. വൈകുന്നേരം വീട്ടിലെ മുറിയിൽ ജിതേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാലന്റെ നില മകന്റെ മരണശേഷം വഷളായി, രാത്രി ബാലനും മരിച്ചു.
Read more

ഓർമ്മകൾക്ക് 35 വർഷം; ക്ലാരി ക്യാമ്പ് അംഗങ്ങളുടെ സംഗമം നടത്തി

കോഴിക്കോട് : മലപ്പുറം ക്ലാരി പോലീസ് ട്രെയിനിങ് ക്യാമ്പിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 1990 ബാച്ചിലെ അംഗങ്ങൾ ഓർമ്മകൾ പുതുക്കാനായി ബേപ്പൂർ തീരത്ത് ഒത്തുകൂടി. 35 വർഷത്തെ സേവനം പൂർത്തിയാക്കിയവരുടെ ആറാമത് കൂട്ടായ്മയാണ് ബേപ്പൂർ ഗോതീശ്വരം ബീച്ച് റിസോർട്ടിൽ വെച്ച് നടന്നത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ളവരുൾപ്പെടെ 129 പേരാണ് ഈ സംഗമത്തിൽ പങ്കെടുത്തത്. ദീർഘകാലത്തെ സേവനത്തിനിടയിൽ ലഭിച്ച അനുഭവങ്ങളും സൗഹൃദങ്ങളും പങ്കുവെച്ചുള്ള ഒത്തുചേരൽ എല്ലാവർക്കും നൊസ്റ്റാൾജിയ സമ്മാനിച്ചു.സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എ. ജോൺ അധ്യക്ഷത വഹിച്ചു. എ. […]
Read more

മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിനെ അനുസ്മരിച്ചു

കോഴിക്കോട്:​ മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ അനുസ്മരണ യോഗം ജനതാദൾ (എസ്) കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.​കമ്മിറ്റി പ്രസിഡന്റ് പി.ടി. ആസാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വി.പി. സിങ്ങിന്റെ സംഭാവനകളെയും രാജ്യത്തിനുവേണ്ടി അദ്ദേഹം വഹിച്ച പങ്കിനെയും യോഗത്തിൽ പങ്കെടുത്തവർ സ്മരിച്ചു.യോഗത്തിൽ കെ.പി. അബൂബക്കർ, അസീസ് മണലോടി, അഡ്വ. എ.കെ. ജയകുമാർ, പി. അബ്ദുൾ മജീദ്, വി.എം. ആഷിക്, എം.എച്ച്. അഷറഫ്, രമേശൻ മരുതാട് […]
Read more

തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ്റെ പ്രതിഷേധ ധർണ

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു). കോഴിക്കോട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഐസി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.​ കേന്ദ്ര സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്, ലേബർ കോഡിൻ്റെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതിഷേധക്കാർ തങ്ങളുടെ നിലപാട് അറിയിച്ചത്.​ധർണ കേന്ദ്ര കമ്മിറ്റി അംഗം കെ. വിശ്വൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.​ഓർഗനൈസേഷൻ ഭാരവാഹികളായ ഐ. ഉണ്ണികൃഷ്ണൻ […]
Read more

പൂനൂർ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : പൂനൂർ പുഴയിൽ അപകടത്തിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേലുപിലാക്കിൽ ബിജുവിന്റെ മകൻ ദ്രുവിത്ത് (20) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്ന് ആർമി പ്രവേശനത്തിനായുള്ള കായിക പരിശീലനത്തിന് ഇറങ്ങിയതായിരുന്നു. ഉച്ചക്ക് രണ്ടരയോടെ ദ്രുവിത്ത് കാണാതായതായി അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയായിരുന്നു. കുന്നമംഗലം മർകസിന് സമീപമുള്ള പൂനൂർ പുഴയിലെ ഭാഗത്തുവെച്ചാണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix