Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ്റെ പ്രതിഷേധ ധർണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കേന്ദ്ര സർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എൽഐസി ഏജന്റ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സിഐടിയു). കോഴിക്കോട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഐസി ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.​

കേന്ദ്ര സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട്, ലേബർ കോഡിൻ്റെ പകർപ്പുകൾ കത്തിച്ചായിരുന്നു പ്രതിഷേധക്കാർ തങ്ങളുടെ നിലപാട് അറിയിച്ചത്.​ധർണ കേന്ദ്ര കമ്മിറ്റി അംഗം കെ. വിശ്വൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്ന ഈ നിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.​ഓർഗനൈസേഷൻ ഭാരവാഹികളായ ഐ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ സെക്രട്ടറി എം. ലേഖധൻ, എൻ. ഷൈജു എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിൽ ഡിവിഷനിലെ നിരവധി ഏജൻ്റുമാർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix