Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Special Story

തുടർഭരണം പ്രവചിക്കുന്ന കന​ഗോലു റിപ്പോർട്ട്, അക്കൗണ്ട് തുറക്കാൻ BJP; അവസാന നിമിഷം സംഭവിക്കുന്നതെന്ത്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ മുഖ്യധാരയിൽ നിൽക്കുന്ന പേരാണ് സുനിൽ കന​ഗോലു എന്നത്. കോൺ​ഗ്രസിന് വേണ്ടി സംസ്ഥാനത്തെ ഓരോ മണ്ഡലങ്ങളേയും കുറിച്ച് പഠിച്ച് തന്ത്രങ്ങൾ മെനഞ്ഞ കന​ഗോലു പക്ഷേ പ്രവചിക്കുന്നത് ഇടതിന് തുടർഭരണമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഹൈക്കമാൻഡിന് സമർപ്പിച്ച അന്തിമ വിശകലന റിപ്പോർട്ടിലാണ് തുടർഭരണം പ്രവചിക്കുന്നതെന്നാണ് വാർത്തകൾ. എൽ.ഡി.എഫ് 75 സീറ്റുകൾ നേടി ഭരണം നിലനിർത്തുമ്പോൾ, 63 സീറ്റുകളോടെ യു.ഡി.എഫ് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നാണ് ഈ അന്തിമ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിന് പുറമെ, നേമത്തും പാലക്കാടും […]
Read more

വീണാ ജോര്‍ജിന് 8000 വോട്ടിന്റെ ഭൂരിപക്ഷമെന്ന് LDF, അബിന്‍ 10,000 വോട്ടുകള്‍ക്ക് ജയിക്കുമെന്ന് യുഡിഎഫും

സംസ്ഥാനത്ത് ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള. ഇവിടെ മൂന്ന് മുന്നണികളും കരുത്തുറ്റ പോരാട്ടം തന്നെ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും വിജയപ്രതീക്ഷ എല്‍ഡിഎഫിനും യുഡിഎഫിനുമാണ്. ബിജെപിക്കുള്ളത് അട്ടിമറി സ്വപ്‌നങ്ങള്‍ മാത്രം. പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു വിജയം. ആ ആധിപത്യം ഇക്കുറി എല്‍ഡിഎഫിന് നിലനിര്‍ത്താനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആ ട്രെന്‍ഡില്‍ ആറന്മുളയും മാറിയേക്കുമെന്നും കരുതുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മന്ത്രി വീണാ ജോര്‍ജ് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. […]
Read more

സഭയിൽ എത്തിയത് മദ്യപിച്ച്; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണം

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിനെതിരെ ഗുരുതര ആരോപണവുമായി സ്വാതി മലിവാൾ എംപി രംഗത്ത്. മുഖ്യമന്ത്രി നിയമസഭയിൽ മദ്യലഹരിയിൽ എത്തിയതായാണ് സ്വാതി മലിവാൾ ആരോപിച്ചത്. സഭയിൽ മൻ സംസാരിക്കുന്ന വീഡിയോ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് അവൾ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പരിശോധന നടത്തണമെന്നും ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും അവൾ ആവശ്യപ്പെട്ടു. പഞ്ചാബ് നിയമസഭ പോലെയുള്ള പ്രധാന വേദിയിൽ പോലും മദ്യലഹരിയിൽ പങ്കെടുക്കുന്നുവെന്നും, ഗുരുദ്വാരകളിലും ക്ഷേത്രങ്ങളിലും പോലും മദ്യപിച്ചാണ് പോകുന്നതെന്നും സ്വാതി മലിവാൾ […]
Read more

ഡിജോ കാപ്പൻ; നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ

അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലും പൊതുജനപ്രശ്‌നങ്ങളിലും സജീവ ശബ്ദമായിരുന്ന ഡിജോ കാപ്പൻ വിടവാങ്ങിയിരിക്കുന്നു. ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശ സംരക്ഷണങ്ങൾക്കു വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച് കേരളത്തിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ഡിജോ കാപ്പൻ 2025 ഒക്ടോബർ 16 ന് പുലർച്ചെ തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തെ തുടർന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് നാട്ടിലേക്ക് കൊണ്ടുവന്ന് മാസങ്ങളോളം ചികിത്സയിൽ കഴിയവെ പാലായിലെ മാർ സ്ലീവാ ആശുപത്രിയിലായിരുന്നു അന്ത്യം. പാലാ മീനച്ചിൽ പഞ്ചായത്തിൽ ഇടമറ്റം […]
Read more

പറവൂർ പോരാട്ടം: വോട്ടെണ്ണൽ നീളാൻ സാധ്യത; വി.ഡി. സതീശന്റെ കോട്ടയിൽ അട്ടിമറി മണത്ത് ഇടതുപക്ഷം

എറണാകുളം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനം ഉറ്റുനോക്കുന്ന പറവൂർ മണ്ഡലത്തിൽ വോട്ടെണ്ണൽ വൈകിയേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഏഴാം തവണയും ജനവിധി തേടുന്ന ഈ വിഐപി മണ്ഡലത്തിൽ, വോട്ടെണ്ണുന്ന മേശകളുടെ എണ്ണം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മറ്റ് മണ്ഡലങ്ങളിൽ ഫലസൂചനകൾ പുറത്തുവന്ന് വിജയികളെ പ്രഖ്യാപിക്കുമ്പോഴും പറവൂരിലെ ചിത്രം തെളിയാൻ വൈകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സാധാരണഗതിയിൽ എല്ലാ മണ്ഡലങ്ങളിലും 14 മേശകളിലായാണ് വോട്ടെണ്ണൽ […]
Read more

തിരൂരിൽ വി അബ്ദുറഹ്മാൻ കളം നിറയും ലീഗ് തോൽക്കും

മലപ്പുറം ജില്ലയുടെ രാഷ്ട്രീയ ഹൃദയമിടിപ്പായ തിരൂർ മണ്ഡലം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോൾ സാക്ഷ്യം വഹിക്കുന്നത് കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള അതിശക്തമായ ഒരു തുല്യശക്തി പോരാട്ടത്തിനാണ്. പതിറ്റാണ്ടുകളായി മുസ്ലിം ലീഗിന്റെ അജയ്യമായ കോട്ടയായി അറിയപ്പെടുന്ന തിരൂരിൽ, ഇത്തവണ കോട്ട കാക്കാൻ ഇറങ്ങിയ കുറുക്കോളി മൊയ്തീനും അത് പിടിച്ചെടുക്കാൻ താനൂരിൽ നിന്ന് വണ്ടി കയറിയ മന്ത്രി വി. അബ്ദുറഹ്മാനും തമ്മിലുള്ള മത്സരം പോളിംഗ് പൂർത്തിയായപ്പോൾ പ്രവചനാതീതമായ തലത്തിലേക്കാണ് വളർന്നിരിക്കുന്നത്. കൃത്യമായ കണക്കുകളോ മുൻതൂക്കമോ ആർക്കും കൽപ്പിച്ചു […]
Read more

അഴീക്കോട് പിടിക്കും, കൂത്തുപറമ്പിൽ വീഴും, തവനൂരിൽ കടുപ്പം; അധികാരമുറപ്പിച്ച് ലീ​ഗ്

യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വിഡി സതീശനിൽ നിന്ന് തുടങ്ങി രമേശ് ചെന്നിത്തലയിലൂടെ സഞ്ച​രിച്ച് കെസി വേണു​ഗോപാലും കടന്ന് ഇപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയിൽ വരെ എത്തിനിൽക്കുന്ന കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. നേതാക്കളും സുന്നി മഹല്ല് ഫെഡറേഷൻ പോലുള്ളവയും കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിക്കസേരയിൽ കാണണമെന്ന് പറയുമ്പോൾ കാര്യമായി അത് തിരുത്താത്ത ലീ​ഗ് ഉള്ളിന്റെയുള്ളിലെങ്കിലും അങ്ങനെ ആ​ഗ്രഹിക്കുന്നുമുണ്ടാകും. ആ അവകാശവാദത്തിന് ലീ​ഗിനെ പ്രാപ്തരാക്കുന്നത് മലബാർ മേഖലയിലുള്ള തങ്ങളുടെ അധിശത്വം തന്നെയാണെന്ന് ഉറപ്പിച്ച് പറയാം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ലീ​ഗ് ഇല്ലെങ്കിൽ യുഡിഎഫ് […]
Read more

പാലക്കാടും മലമ്പുഴയും പിടിച്ചെടുക്കുമെന്ന് ബിജെപി; വിജയപ്രതീക്ഷയിൽ ‘ഈസ്റ്റ്’ ജില്ലാ കമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷം ഏറ്റവും നിരാശയിൽ കഴിയുന്നവർ ആരെന്ന് ചോദിച്ചാൽ അത് ബിജെപിക്കാരാണെന്ന് പറയാം. അത്രയേറേ ആത്മവിശ്വാസത്തോടെ വന്നിട്ട് ഒരു സീറ്റെങ്കിലും കിട്ടിയാൽ ഭാ​ഗ്യം എന്ന നിലയിൽ എത്തി നിൽക്കുകയാണ് നിലവിൽ ബിജെപി. കോൺ​ഗ്രസിലേക്ക് ചായുമെന്ന് ഭൂരിപക്ഷം സർവേകളും പറയുന്ന പാലക്കാട് ഇപ്പോഴും വിജയപ്രതീക്ഷ കൊണ്ടുനടക്കുകയാണ് ബിജെപിയെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാലക്കാട് ജില്ലയിൽ വൻ മുന്നേറ്റമാണ് പാർട്ടിയിലെ ഒരു വിഭാ​ഗം പ്രതീക്ഷിക്കുന്നത്. ജില്ലയിലെ പ്രമുഖ മണ്ഡലങ്ങളായ പാലക്കാടും മലമ്പുഴയും കേന്ദ്രീകരിച്ച് പാർട്ടി […]
Read more

മുഖ്യമന്ത്രി പദത്തിനായി മുസ്ലിം ലീഗും കളത്തിൽ

വോട്ടെണ്ണൽ പൂർത്തിയാകാനും ജനവിധി വരാനും ഇനിയും സമയമേറെ ബാക്കിയുണ്ടെങ്കിലും, യുഡിഎഫിൽ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള കടിപിടി ഇതിനോടകം തന്നെ തെരുവിലേക്കെത്തിയിരിക്കുന്നു. ഭരണം ലഭിക്കുമെന്ന അമിതവിശ്വാസത്തിൽ മുന്നണിക്കുള്ളിൽ രൂപപ്പെട്ടിരിക്കുന്ന ഈ ഗ്രൂപ്പ് പോര് വെറുമൊരു അധികാരമോഹം എന്നതിലുപരി കേരളത്തിലെ പ്രതിപക്ഷ സംവിധാനത്തിന്റെ ആഭ്യന്തര തകർച്ചയെയാണ് വിരൽചൂണ്ടുന്നത്. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ രൂപപ്പെട്ടിരിക്കുന്ന ത്രികോണ മത്സരം ഇന്ന് ഐക്യജനാധിപത്യ മുന്നണിയെ ഒരു രാഷ്ട്രീയ സർക്കസ് ആയി മാറ്റിയിരിക്കുന്നു. സാധാരണയായി തെരഞ്ഞെടുപ്പിന് ശേഷം മാത്രം […]
Read more

കടം വീട്ടണോ അതോ നിക്ഷേപിക്കണോ? ലഭിക്കുന്ന പണം എങ്ങനെ ബുദ്ധിപരമായി കൈകാര്യം ചെയ്യാം

അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു തുക സാമ്പത്തിക ഭദ്രതയിലേക്കുള്ള വലിയൊരു ചുവടുവെപ്പായി മാറ്റാൻ സാധിക്കും. എന്നാൽ ഭൂരിഭാഗം ആളുകളും നേരിടുന്ന വലിയൊരു ആശയക്കുഴപ്പമാണ് ഈ പണം നിലവിലുള്ള കടങ്ങൾ വീട്ടാൻ ഉപയോഗിക്കണമോ അതോ കൂടുതൽ ആദായം ലക്ഷ്യമിട്ട് നിക്ഷേപിക്കണമോ എന്നത്. ഗണിതശാസ്ത്രപരമായ കണക്കുകളും വ്യക്തിപരമായ മുൻഗണനകളും ഒരുപോലെ സ്വാധീനിക്കുന്ന ഒന്നാണിത്. സാമ്പത്തിക അച്ചടക്കവും വ്യക്തമായ പ്ലാനിംഗും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അവസരങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സാധിക്കൂ. കയ്യിലുള്ള ലോൺ നേരത്തെ അടച്ചു തീർക്കുന്നത് വഴി നിങ്ങൾ യഥാർത്ഥത്തിൽ ലാഭിക്കുന്നത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix