Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

DCC പ്രസിഡന്റുമാർ അഞ്ചുപേർ സേഫാണ്; ഒൻപതുപേർ മാറും

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം മാസങ്ങളുടേത് മാത്രമാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് സംഘടനാപരമായി ഇനിയും കോൺഗ്രസിന് ഒരുപാട് ദൂരം താണ്ടെണ്ടതായിട്ടുണ്ട്. സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഇനിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാനുള്ള ഗൗരവം ഒന്നും കൈ വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഭൂരിഭാഗം ഡിസിസികളും നിർജീവമാണ്. ഇത്രയും ജീർണ്ണിച്ച ഒരു അവസ്ഥയിൽ ഏതുതരത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുക എന്നത് കെപിസിസി നേതൃത്വത്തെ പോലും കുഴപ്പിക്കുന്ന ചോദ്യമാണ്. കെ സി വേണുഗോപാൽ കോൺഗ്രസിലെ കിരീടവും ചെങ്കോലും അണിയുന്ന കാലത്തായിരുന്നു ഡിസിസി […]
Read more

ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും ഹൈക്കമാന്റിന്റെ താക്കീത്

2026 ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം മാസങ്ങളുടേത് മാത്രമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കോൺഗ്രസ് ഒട്ടേറെ തന്ത്രങ്ങൾ മെനഞ്ഞു ഏതുവിധേനയും കേരളം പിടിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. സാധാരണ നിലയിൽ തകർന്ന തരിപ്പണമായ കോൺഗ്രസിനെ പിന്നീട് പലപ്പോഴും അധികാരത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുള്ളത് അതിന്റെ യുവജന വിദ്യാർഥി സംഘടനകൾ ആണ്. എന്നാൽ ഈ കാലത്ത് കോൺഗ്രസിന്റെ തിരിച്ചുവരവിന് കെഎസ്യുവും യൂത്ത് കോൺഗ്രസും ഒക്കെ കാരണമാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ വേറെ ഏതെങ്കിലും ലോകത്തുള്ളവരായിരിക്കും. കോൺഗ്രസിന് ഗുണം ഒന്നും ചെയ്യാത്ത എന്നാൽ […]
Read more

തിരുവനന്തപുരം നഗരസഭ LDF ന് തന്നെ

നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുവാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പാർട്ടികൾക്കും മുന്നണികൾക്കും നിർണായകമാണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടക്കാൻ പോകുന്ന നഗരസഭകളിൽ ഒന്നാണ് തിരുവനന്തപുരം. ഈ കോർപ്പറേഷൻ ഇടതുപക്ഷത്ത് നിന്നും പിടിച്ചെടുക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യമാണ്. കോർപ്പറേഷനിലെ പ്രധാന പ്രതിപക്ഷവും ബിജെപി തന്നെയാണ്. കോൺഗ്രസും പ്രധാന നേതാക്കൾക്ക് ചുമതല നൽകി തലസ്ഥാന ഭരണം കൈപിടിയിലാക്കാനുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്. പ്രതിപക്ഷ പാർട്ടികളുടെ ഈ നീക്കത്തെ പൊളിക്കാൻ, കൂടുതൽ ജനകീയ ഇടപെടലുകളുമായി കളം നിറയുന്നത് […]
Read more

വാസവനെ വീഴ്ത്താൻ സുരേഷ് കുറുപ്പ്

കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ച നേതാവാണ് സുരേഷ് കുറുപ്പ്. എന്നാൽ, സിപിഎമ്മുമായി ഏറെ നാളുകളായി ഇടഞ്ഞുനിൽക്കുകയാണ് അദ്ദേഹം. വിഎസ് അച്യുതാനന്ദന്റെ മരണത്തിനു ശേഷവും പാർട്ടിയെ പ്രതിസന്ധിയിലാക്കി സുരേഷ് കുറുപ്പ് പ്രതികരണം നടത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ആലപ്പുഴ സംസ്ഥാന സമ്മേളനത്തൽ ഒരു യുവ വനിതാനേതാവ് ആവശ്യപ്പെട്ടെന്നായിരുന്നു മുൻ എംഎൽഎ സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തൽ. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്‌മെൻറ് പരാമർശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. യുവ […]
Read more

തിരുവഞ്ചൂരിന്റെ കോണ്‍ഗ്രസിലെ ‘കോമഡി കമ്മിറ്റി’

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അച്ചടക്കം ഉറപ്പിക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് ഒരു അച്ചടക്ക സമിതിക്ക് ഹൈക്കമാന്‍ഡ് രൂപം നല്‍കിയത്. കോട്ടയം എംഎല്‍എയും മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്. എന്‍ അഴകേശന്‍, ഡോ. ആരിഫ എന്നിവര്‍ കൂടി അംഗങ്ങളായ സമിതി 2002 ജനുവരി നാലിന് ചുമതലയേല്‍ക്കുകയും ചെയ്തു. സമിതി ചുമതല ഏറ്റെടുത്തതു മുതല്‍ കോണ്‍ഗ്രസിലെ എല്ലാ പരാതികളും അച്ചടക്ക സമിതി അന്വേഷിക്കും എന്ന് പ്രഖ്യാപനം പതിവായി. ഇത്തരത്തില്‍ ഏതെങ്കിലും വിഷയത്തില്‍ സമിതി അന്വേഷണം […]
Read more

പി സി ചാക്കോ അങ്കമാലിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ഇപ്പോഴേ സജീവമാക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കളമൊരുങ്ങും. എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് പരസ്പരം അനിവാര്യമായ കാര്യമാണ്. കേരളത്തിൽ മാത്രം അധികാരത്തിലുള്ള സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്കും തുടർച്ചയായി അധികാരത്തിന് പുറത്തു നിൽക്കുന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണിക്കും രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്കും കേരളം പിടിക്കുക എന്ന ലക്ഷ്യത്തിൽ താഴെ […]
Read more

സ്‌കൂളുകള്‍ വേണ്ട, ബാറുകള്‍ മതി; നല്ല ബെസ്റ്റ് സർക്കാർ

പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ അധികാരമേറ്റ് ഒമ്പത് വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് പുതുതായി സര്‍ക്കാര്‍ – എയ്ഡഡ് മേഖലകളില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിസാരമായി കാണരുത്. സംസ്ഥാനത്തിപ്പോഴും സ്‌കൂളുകള്‍ ഇല്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ട്. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി അപേക്ഷകള്‍ മന്ത്രി ഓഫീസിലും സെക്രട്ടറിയേറ്റിലും കെട്ടിക്കിടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പരിഗണിച്ചിട്ടില്ല. 2016 മുതല്‍ 2024 വരെ പുതുതായി കേരളത്തില്‍ ഒരു സ്‌കൂളുപോലും അനുവദിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. […]
Read more

2026ൽ പാലക്കാട് രാഹുൽ മത്സരിക്കില്ല; സന്ദീപ് വാര്യർ സ്ഥാനാർഥിയാകും

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് യുഡിഎഫിനെയും കോൺഗ്രസിനെയും സംബന്ധിച്ച് വളരെയധികം നിർണായകമാണ്. ഏതുവിധേനയും അധികാരത്തിൽ എത്തിയില്ലെങ്കിൽ വലിയ നഷ്ടങ്ങൾ ആയിരിക്കും മുന്നണിക്കും പാർട്ടിക്കും സംഭവിക്കുക. ഭരണം കിട്ടിയില്ലെങ്കിൽ വരാനിരിക്കുന്ന അപകടങ്ങൾ തിരിച്ചറിഞ്ഞു കൊണ്ട് പരമാവധി പണിയെടുക്കുകയാണ് യുഡിഎഫ്. നിലവിൽ 25 താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് തനിച്ച് വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. ഇടതുമുന്നണിക്ക് ആകെ 98 സീറ്റുകൾ ഉള്ളപ്പോൾ 42 സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ഉള്ളത്. ഈ 42 സീറ്റുകളിൽ 25ൽ താഴെ മാത്രമാണ് കോൺഗ്രസിനുള്ളത്. ഇത്രയും മോശം അവസ്ഥയിൽ […]
Read more

നന്നാകാൻ വിടാത്ത ഈഗോയാണ് യൂത്ത് കോൺഗ്രസിന്

യൂത്ത്കോണ്‍ഗ്രസുകാരെ ടിവിയില്‍ മാത്രമേ കാണുന്നൂള്ളൂ. യുവാക്കളെ കൂടെ നിര്‍ത്താന്‍ എസ്എഫ്‌ഐ മികവ് കാട്ടുന്നുവെന്ന മുതിര്‍ന്ന കോൺഗ്രസ്‌ നേതാവ് പിജെ കുര്യന്റെ വിമര്‍ശനത്തിന് മറുപടി നല്‍കാനുളള നെട്ടോട്ടത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉൾപ്പെടെയുള്ള യുവനേതാക്കള്‍. എന്നാല്‍ സംഘടനയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ഒരു മുതിര്‍ന്ന നേതാവ് പറയുന്നതില്‍ കാര്യമുണ്ടോ എന്ന് ചിന്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതേയില്ല. പകരം അവിടേയും ഇവിടേയും മന്ത്രിമാര്‍ക്ക് നേരെ നടക്കുന്ന പ്രതിഷേധങ്ങളെ വലിയ സംഭവമായി കാണിക്കുകയാണ് ചെയ്യുന്നത്. ഒരു വിഷയം ഏറ്റെടുത്ത് തുടര്‍ സമരങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് […]
Read more

ഒരേയൊരു ഉമ്മൻ ചാണ്ടി..

കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ഉമ്മൻചാണ്ടി വേർപിരിഞ്ഞിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇനി ഇതുപോലൊരു നേതാവ് രാഷ്ട്രീയ കേരളത്തിൽ ഉണ്ടാകുമോ എന്നത് സംശയമാണ്. തന്റെ ഭരണകാലത്ത് എല്ലാ ജനങ്ങളും തന്റെ പ്രതിരൂപങ്ങളായി കണ്ടിരുന്ന ഒരു ജനനേതാവ്. ആൾക്കൂട്ടങ്ങളെ എപ്പോഴും ഇഷ്ടപ്പെടുന്ന, അതിൽ തെല്ലും അസ്വസ്ഥതകൾ കാട്ടിയിട്ടില്ലാത്ത ഉമ്മൻചാണ്ടിയെ ആൾക്കൂട്ടത്തിനിടയിൽ അല്ലാതെ തനിച്ച് കണ്ടിട്ടുള്ളവർ നന്നേ കുറവാണ്. തന്റെ അവസാന നാളുകളിലും രോഗ ശയ്യയിൽ കിടക്കുമ്പോഴും നിമിഷപ്രിയയുടെ മോചനത്തിനടക്കം വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ നാം കണ്ടിട്ടുള്ളതാണ്. പരാജയമെന്തെന്നറിയാതെ കോട്ടയത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer