Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

സർക്കാരിന്റെ ആനുകൂല്യം ഉപയോഗിക്കുന്നത് എപ്പോഴാണ് കുറ്റമായത്? സർക്കാർ ആശുപത്രികളി‍ൽ പോകുന്നവരുടെ മുഖത്ത് കൊഞ്ഞനം കുത്തുന്ന ​ഗതാ​ഗത മന്ത്രി അറിയാൻ….

യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ തൊട്ട് ഈ രണ്ടര മാസത്തിനിടെ ഉയർന്ന സകല വിവാദങ്ങൾക്കിടയിലും ഏറെക്കുറെ താങ്ങിനിർത്തുന്നതിൽ വരെ ഏറെ നിർണായകമായ പങ്ക് വഹിച്ച ഒന്നാണ് സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി സൗജന്യ ബസ് യാത്ര. അത്രമേൽ ജനങ്ങൾ ഏറ്റെടുത്ത ഈ പദ്ധതിയെ തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിരിക്കുന്നത് പ്രതിപക്ഷത്ത് നിന്ന് ആരുമല്ല, സംസ്ഥാനത്തിന്റെ ​ഗതാ​ഗത മന്ത്രി തന്നെയാണ്. സൗജന്യ യാത്രയെന്ന് കാരണത്താൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നാണ് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങളുടെ ജീവിതരീതികളെയും […]
Read more

ബങ്കിപ്പൂരിൽ ബിജെപിയെ വിറപ്പിച്ച് ചരിത്രമെഴുതാൻ പ്രശാന്ത് കിഷോർ; ബിഹാറിൽ ജിൻ സൂരജിന്റെ മുന്നേറ്റം മോദിയുടേയും അമിത് ഷായുടേയും നെഞ്ചിടിപ്പേറ്റും

ഉത്തരേന്ത്യയിൽ നിർണായക രാഷ്ട്രീയ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുന്നു. ബിഹാർ, മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ് ബിജെപി. ബിഹാറിൽ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജിവെച്ച ബങ്കിപ്പൂരിൽ തോറ്റപ്പോൾ മധ്യപ്രദേശിലെ ദാത്തിയ മണ്ഡലത്തിൽ ബിജെപി പിന്നിലാണെന്ന വാർത്തകളാണ് വരുന്നത്. ഇതിൽ ബിഹാറാണ് ബിജെപിയെ ഞെട്ടിപ്പിക്കുന്നത്. ദാത്തിയയിൽ ഒരുപക്ഷേ അവസാന ഫലം വരുമ്പോൾ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും 14 റൗണ്ടുകളോളം അവിടെ കോൺ​ഗ്രസ് മുന്നിട്ട് നിൽക്കുന്നു എന്നത് ചെറിയൊരു ഷോക്ക് അല്ല താമരയ്ക്ക്. ഒപ്പം ബിജെപി കോട്ടയായ ബങ്കിപ്പൂരില്‍ തിരഞ്ഞെടുപ്പ് […]
Read more

കാലവർഷം കലിതുള്ളുമ്പോഴും ഡാമുകൾക്ക് ജീവശ്വാസവും KSEBക്ക് ആശ്വാസവും; പവർക്കട്ട് ഭീഷണി ഒഴിയുന്നു

സംസ്ഥാനത്ത് കലിതുള്ളി പെയ്യുന്ന കനത്ത കാലവർഷം പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളിൽ കഴുത്തോളം വെള്ളപ്പൊക്കവും മിന്നൽ പ്രളയഭീതിയും സൃഷ്ടിച്ച് വ്യാപക നാശനഷ്ടങ്ങൾ വരുത്തിവെക്കുമ്പോഴും, കേരള സംസ്ഥാന വൈദ്യുതി ബോർഡിന് (കെ.എസ്.ഇ.ബി) ഇത് വലിയ ആശ്വാസമായി മാറുകയാണ്. കനത്ത മഴയിൽ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പ് കുത്തനെ ഉയർന്നതോടെ കേരളം നേരിട്ടിരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകാനുള്ള വഴിയൊരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പെയ്ത തീവ്രമഴയിൽ ഇടുക്കി ഡാമിൽ മാത്രം 7% വെള്ളം വർധിച്ചപ്പോൾ, മറ്റ് ഭൂരിഭാഗം […]
Read more

തെരുവ് നായ്ക്കൾക്ക് ഇനി തോന്നുംപോലെ ഭക്ഷണം കൊടുക്കല്ലേ, പണി കിട്ടും; പുതിയ മാർ​​ഗ നിർദ്ദേശങ്ങളുമായി കേരളം

തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയാണ് കേരളം. കുറേ കാലമായി തെരുവിൽ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരും നായ്ക്കൾ കാരണം ദുരിതം അനുഭവിക്കുന്നവരും തമ്മിൽ നടക്കുന്ന തർക്കങ്ങൾക്ക് ഒരു പരിഹാരമാവുകയാണ്. ഇനി തോന്നുന്ന പോലെ നായ്ക്കൾക്ക് ഭക്ഷണം നൽകാനാകില്ല. തെരുവു നായകൾക്ക് വഴിയോരത്തും തെരുവിലും ഭക്ഷണം നൽകുന്നവർക്കെതിരേ നിയമനടപടിയെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽ‌കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിന് കേന്ദ്രത്തിന്റെ നിയമപിന്തുണയമുണ്ട്. തെരുവിൽ ഭക്ഷണം നൽകുന്നതു വിലക്കി ബോർഡ് സ്ഥാപിക്കും. ലംഘിച്ചാൽ പരാതി അറിയിക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹെൽപ്പ് ലൈൻ […]
Read more

സു​ഗതന് ആറ് മാസം അവധി നൽകി കോർപറേഷൻ, താങ്ങായി കോൺ​ഗ്രസ് വിമതനും; സിപിഎം ഉയർത്തുന്ന ആരോപണങ്ങളുടെ കാമ്പ് എന്ത്?

തിരുവനന്തപുരം കോർപറേഷനിൽ ഒഴിയാതെ രാഷ്ട്രീയ നാടകങ്ങൾ. കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ബി.ജെ.പി. കൗണ്‍സിലര്‍ ആര്‍. സുഗതന്റെ അംഗത്വം റദ്ദാകുന്ന അയോഗ്യതാ ഭീഷണി മറികടന്നിരിക്കുകയാണ് ബി.ജെ.പി. ഭരണസമിതി. ആറ് മാസത്തേക്ക് കൗണ്‍സില്‍ യോഗങ്ങളില്‍ ഹാജരാകുന്നതിന് സുഗതന് അവധി അനുവദിച്ചുകൊണ്ടുള്ള നിര്‍ണ്ണായക അജണ്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങൾ പുതിയ തലത്തിലേക്ക് കടന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയില്‍ രണ്ട് സ്വതന്ത്ര കൗണ്‍സിലര്‍മാരുടെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും പിന്തുണയോടെയാണ് ഭരണപക്ഷം അപേക്ഷ പാസ്സാക്കിയത്. മേയര്‍ വി. […]
Read more

പിഴച്ചതെവിടെ? ഷംസീർ തുറന്നുപറയുന്ന തോൽവിയുടെ കാരണങ്ങൾ

തുടർഭരണം നേടി ചരിത്രം കുറിച്ച കേരളത്തിൽ, തുടർച്ചയായ മൂന്നാം ഭരണവും ലക്ഷ്യമിട്ടായിരുന്നു സിപിഐഎം നയിച്ച ഇടതുമുന്നണി 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും മുന്നോട്ടുവെച്ച് ആത്മവിശ്വാസത്തോടെയിറങ്ങിയ മുന്നണിക്ക് പക്ഷേ ജനവിധി അനുകൂലമായില്ല. അപ്രതീക്ഷിത തിരിച്ചടിയിൽ അധികാരം നഷ്ടമായതോടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ കണ്ടെത്താനുള്ള ആത്മപരിശോധനയാണ് പാർട്ടിക്കുള്ളിൽ ആരംഭിച്ചത്. സ്ഥാനാർഥി നിർണയം മുതൽ പാർട്ടി-സർക്കാർ ഏകോപനം, പ്രചാരണരീതി, ജനവികാരം തിരിച്ചറിയുന്നതിലെ വീഴ്ചകൾ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇപ്പോൾ സിപിഐഎമ്മിന്റെ അവലോകന ചർച്ചകളിൽ ഇടംപിടിക്കുന്നത്. ഈ സാഹചര്യത്തിലാണ് […]
Read more

അവയവ കച്ചവട മാഫിയയുടെ വേരറുക്കാൻ എത്തുന്നു ആക്ഷൻ ഹീറോ ഡിവൈഎസ്പി ബൈജു പൗലോസ്; കുടുങ്ങുമോ വമ്പൻ സ്രാവുകൾ

സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്ന വാർത്തകളിലൊന്നായിരുന്നു കൊച്ചിയിലെ അടക്കം പ്രമുഖ ആശുപത്രികൾ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ അവയവ കച്ചവട മാഫിയയുടെ സ്വാധീനം. എന്നാലിപ്പോഴിതാ, എറണാകുളം റൂറല്‍ എസ്.പി. കെ.എസ്. സുദര്‍ശന് കൂട്ടായി പോലീസിലെ യഥാര്‍ത്ഥ ‘ആക്ഷന്‍ ഹീറോ’ ഡിവൈ.എസ്.പി. ബൈജു പൗലോസ് എത്തുന്നതോടെ, അവയവക്കച്ചവട മാഫിയയെ വേരോടെ പിഴുതെറിയാനുള്ള അന്വേഷണത്തിന് പുതിയ വേഗം കൈവരുകയാണ്. അവയവ മാഫിയയെ പൂട്ടാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ നിര്‍ണായക ചുമതലകളോടെ ബൈജു പൗലോസിനെ ആലുവ ഡിവൈ.എസ്.പി.യായി നിയമിച്ച നടപടി […]
Read more

ഒരു പദവിയിലേക്കും താനില്ലെന്ന് വ്യക്തമാക്കി സുധീരൻ; ഇത് രാഷ്ട്രീയത്തിലെ ഒരു സുധീര മാതൃക

അധികാരക്കസേരകൾക്കും പദവികൾക്കും വേണ്ടി നേതാക്കൾ തമ്മിലടിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ, പദവി മോഹങ്ങളോട് പൂർണ്ണമായും വിടപറഞ്ഞ് വീണ്ടുമൊരു ‘സുധീര മാതൃക’ മുന്നോട്ടുവെക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സംസ്ഥാന സർക്കാരിൽ തനിക്ക് ലഭിച്ചേക്കാവുന്ന ഏതൊരു ഉയർന്ന സ്ഥാനമാനവും ആനുകൂല്യവും ആവശ്യമില്ലെന്ന് ഒരൊറ്റ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപിച്ചാണ് അദ്ദേഹം രാഷ്ട്രീയ കേരളത്തിൽ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത്. സംസ്ഥാന സർക്കാരിലെ വിവിധ പദവികളുമായി തന്നെ ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, ഒരു പദവിയിലേക്കുമില്ലെന്ന് […]
Read more

ആലപ്പുഴയിൽ ശോഭ, തൃശ്ശൂരിൽ സുരേ​ഷ് ​ഗോപി തന്നെ, തലസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ; ലോകസഭാ തെരഞ്ഞെടുപ്പിന് കോപ്പ് കൂട്ടി ബിജെപി

ഇത്തവണ നിയമസഭയിൽ പിടിച്ച മൂന്ന് സീറ്റിന്റെ ആത്മവിശ്വാസത്തിൽ കേരളത്തിൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മുൻകൂട്ടി തുടക്കമിട്ട് ബിജെപി. തിരഞ്ഞെടുപ്പിന്റെ ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങൾ അവഗണിച്ചാണ് ഭാവി പരിപാടികളുമായി പാർട്ടി മുന്നോട്ട് പോകുന്നത്. പ്രത്യേക തന്ത്രങ്ങളുടെ ഭാഗമായി, ഓരോ പ്രധാന മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാകാൻ ഉയർന്ന സാധ്യതയുള്ള പ്രമുഖ നേതാക്കൾക്ക് തന്നെ അവിടെ സംഘടനാപരമായ ചുമതലകൾ നൽകിയിട്ടുണ്ട്. ജയസാധ്യതയുള്ള ‘എ പ്ലസ്’ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക തന്ത്രങ്ങൾ മെനയാനാണ് പാർട്ടി കേന്ദ്രഘടകത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളാകാൻ […]
Read more

ഐഷി ഘോഷ്; അടിച്ചമർത്താനാകാത്ത പ്രതിഷേധത്തിന്റെ മുഖം

ആഞ്ഞടിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്ന കേന്ദ്രസർക്കാർ, പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വിദ്യാർഥിനേതാക്കൾക്കെതിരെ പ്രതികാരനടപടികൾ തുടരുകയാണ്. ഇന്നലെ അപ്രതീക്ഷിതമായി സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവനിലേക്ക്‌ ഒരു കൂട്ടം പോലീസുകാർ ഇരച്ചെത്തുകയായിരുന്നു. പ്രക്ഷോഭത്തെ മുന്നിൽനിന്ന്‌ നയിച്ച എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ്‌ ചെയ്‌ത്‌ തുറങ്കലിൽ അടയ്ക്കുക എന്നതായിരുന്നു ആ വരവിന്റെ പ്രധാന ലക്ഷ്യം. ആ സമയം അവിടെയുണ്ടായിരുന്ന ജോൺ ബ്രിട്ടാസ് എംപിയടക്കമുള്ള സിപിഐ എം നേതാക്കളും എംപിമാരും പ്രവർത്തകരും നടത്തിയ […]
Read more

Recent News

Advertisement
WhiteswanTV Footer