17-ാം ദിനവും സഭയിലെത്താതെ മുങ്ങി അമിത് ഷാ, മറുപടി പറയാൻ ധൈര്യമില്ലെങ്കിൽ രാജിവെക്കാൻ പ്രതിപക്ഷം; എന്താണ് കേന്ദ്രത്തിന്റെ മനസിൽ?
പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനം മറ്റൊരു കലുഷിതമായ ദിനത്തിലേക്ക് കടക്കുകയാണ്. സഭാനടപടികൾ കൃത്യമായി നടത്താൻ പോലും സാധിക്കാത്ത തരത്തിൽ ഭരണ-പ്രതിപക്ഷ ചേരികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം രൂക്ഷമായിരിക്കുകയാണ് കഴിഞ്ഞ രണ്ടാഴ്ച്ചയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക പ്രതികരണത്തിനും മറുപടിക്കുമായി പ്രതിപക്ഷം ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ഇന്നും പാർലമെൻ്റ് അടിയന്തര നിർത്തിവെക്കലുകളിലേക്കും മുദ്രാവാക്യം വിളികളിലേക്കും നീങ്ങിയിരിക്കുകയാണ്. പിന്നാലെ രാവിലത്തെ പാർലമെന്റ് നടപടികൾ ഉച്ച വരെ നിർത്തി വെക്കേണ്ടിയും വന്നിരിക്കുകയാണ്. വർഷകാല സമ്മേളനം ആരംഭിച്ച് ഇന്നേക്ക് 17-ാം ദിവസം ആയിട്ടും […]
Read more