Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

ഭാര്യയെ കൂട്ടാൻ പറ്റില്ല; വിരാട് ടെസ്റ്റിൽ നിന്ന് വിരമിച്ചത് BCCIയുടെ പെരുമാറ്റ ചട്ടം മൂലം?

മുംബെെ: ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് കാരണം പുറത്ത്. ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് താരത്തിൻ്റെ വിരമിക്കൽ പ്രഖ്യാപനമെന്നാണ് പുറത്ത് വരുന്ന വിവരം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെ ബിസിസിഐ താരങ്ങൾക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളാണ് വിരാടിനെ പ്രകോപിപ്പിച്ചത്. പുതിയ പെരുമാറ്റ ചട്ടം അനുസരിച്ച് 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന പരമ്പരകളിൽ മാത്രമേ താരങ്ങൾക്ക് പങ്കാളിയെയും മക്കളേയും കൂടെ നിർത്താൻ പറ്റൂ. എന്നാൽ ഇത് രണ്ടാഴ്ചയിൽ കൂടുതലാവരുത്. പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും […]
Read more

ഫിഫ ലോകകപ്പിൽ റയല്‍ മാഡ്രിഡിനെ നയിക്കാൻ ഷാബി അലോണ്‍സോ

മാഡ്രിഡ്: മുന്‍ റയല്‍, സ്‌പെയിന്‍ താരവും നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ബയര്‍ ലെവര്‍കൂസന്‍ കോച്ചുമായ ഷാബി അലോൻസോൺ റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി എത്തുമെന്ന് റിപ്പോർട്ട് . മൂന്ന് വര്‍ഷത്തെ കരാറിലാണ് ഷാബി റയല്‍ പരിശീലകനാകുന്നത് . അടുത്ത മാസം ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഷാബിയുടെ തന്ത്രത്തിലായിരിക്കും റയല്‍ കളിക്കുക. കഴിഞ്ഞ ദിവസം ഷാബി താന്‍ ബയര്‍ ലെവര്‍കൂസന്‍ പടി ഇറങ്ങുകയാണെന്നു വ്യക്തമാക്കിയിരുന്നു. കൂടാതെ കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനായി പോകുമെന്നു ഉറപ്പായതോടെ […]
Read more

ഐപിഎല്‍ മത്സരങ്ങള്‍ മെയ് 17ന് പുനരാരംഭിക്കും; ഫൈനല്‍ ജൂണ്‍ 3ന്

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മെയ് 17ന് പുനരാരംഭിക്കും. ബാക്കിയുള്ള പതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലായാണ് നടക്കുക. ജൂണ്‍ 3ന് ഫൈനല്‍ നടക്കും. ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമദാബാദ് എന്നിവിടങ്ങളിലായാണ് വേദികള്‍. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ പിന്നീട് അറിയിക്കും. ആശങ്കകള്‍ക്കിടയില്‍ സര്‍ക്കാരിനോടും സുരക്ഷാ ഏജന്‍സികളോടും ചർച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐയുടെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
Read more

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ റയല്‍ മാന്‍ഡ്രിഡിനെ തോല്‍പിച്ച് ബാഴ്‌സലോണ

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പിച്ച് ബാഴ്‌സലോണ. മൂന്നിനെതിരെ നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം.റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് മത്സരം നടന്നത്.ആദ്യ 15 മിനിറ്റിനിടെ കിലിയന്‍ എംബാപ്പേയുടെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു റയലിന്റെ തോല്‍വി. ബാഴ്‌സലോണയ്ക്കായി റഫീഞ്ഞ രണ്ടും എറിക് ഗാര്‍സ്യയും ലാമിന്‍ യമാലും ഓരോ ഗോളും നേടി. റയലിനായി കിലിയന്‍ എംബാപ്പേ ഹാട്രിക് നേടി. സീസണില്‍ നാലാം തവണയാണ് ബാഴ്‌സലോണ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനെ തോല്‍പിക്കുന്നത്. മൂന്ന് കളി ശേഷിക്കേ […]
Read more

ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം

കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ചു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 342 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറുയര്‍ത്തിയപ്പോള്‍ ശ്രീലങ്കയുടെ മറുപടി 245 റണ്‍സില്‍ അവസാനിച്ചു.സെപ്റ്റംബറില്‍ വനിതാ ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തുന്നതാണ് ഈ വിജയം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 342. ശ്രീലങ്ക 48.2 ഓവറില്‍ 245.ടൂര്‍ണമെന്റിലെ മികച്ച ഫോമിന്റെ തുടര്‍ച്ചയെന്നോണം ഫൈനലിലും സ്മൃതി മന്ഥന കളംനിറഞ്ഞതോടെ മത്സരത്തിന്റെ തുടക്കം മുതല്‍ […]
Read more

ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന

മുംബൈ: ഐപിഎല്‍ പുതിയ മത്സരക്രമം ഇന്ന് രാത്രിയോടെ പുറത്തിറക്കുമെന്ന് സൂചന. ബിസിസിഐയാണ് മത്സരം തുടങ്ങാൻ തീരുമാനിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് മത്സരം നീട്ടിവെച്ചത്. എന്നാൽ സംഘർഷം നി‍ത്തിവെച്ചതോടെ വെള്ളിയാഴ്ച മുതല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മത്സരങ്ങള്‍ മൂന്ന് വേദികളിലായി ചുരുക്കുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലുണ്ട്. ഫൈനല്‍ മത്സരം മെയ് 25ന് പകരം മെയ് 30ലേക്ക് മാറ്റുന്ന കാര്യവും ബിസിസിഐയുടെ പരിഗണനയിലാണ്. ഇന്ന് രാത്രിയോടെ പുതിയ മത്സരക്രമം […]
Read more

വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് കോലി; നിലപാടില്‍ ബോര്‍ഡ് പ്രതിസന്ധിയിലേക്ക്

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് വിരാട് കോലി. തീരുമാനത്തില്‍ പുനരാലോചന നടത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോലി വഴങ്ങാന്‍ തയ്യാറല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിക്കല്‍ തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് കോലിയും വിരമിക്കാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കേ കോലിയുടെ നിലപാട് ബോര്‍ഡിനെ പ്രസിന്ധിയിലാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങാനുള്ള തീരുമാനത്തില്‍ വിരാട് കോലി ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ്. […]
Read more

ഐപിഎൽ പുനരാരംഭിക്കുന്നതിൽ ചർച്ച നടത്താൻ ബിസിസിഐ യോ​ഗം ഇന്ന് ചേരും

മുംബെെ: ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നത് ചർച്ച ചെയ്യാൻ ബിസിസിഐ യോ​ഗം ഇന്ന് ചേരും. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്നാണ് മത്സരം നി‍ർത്തിവച്ചത്. ബിസിസിഐ വൈസ് പ്രസി‍ഡന്റ് രാജീവ് ശുക്ല പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ യുദ്ധം അവസാനിപ്പിച്ചതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചതോടെയാണ് മത്സരം പുനരാംരംഭിക്കാനുളള തീരുമാനത്തിലേക്ക് എത്തിയത്. പുതിയ സാഹചര്യങ്ങൾ ഐപിഎൽ അധികൃതരുമായി ബിസിസിഐയുമായി ചർച്ച ചെയ്ത് ഐപിഎൽ പുനരാരംഭിക്കാനുള്ള മികച്ച സമയം കണ്ടെത്തുമെന്നും രാജീവ് ശുക്ല വ്യക്തമാക്കി.
Read more

അമ്പെയ്ത്ത് ലോകകപ്പിൽ തിളങ്ങി ഇന്ത്യ: പുരുഷന്മാർ സ്വർണവും, വനിതകൾ വെള്ളിയും നേടി

മെക്‌സിക്കോ: അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 2 പുരുഷന്‍മാരുടെ കോംപൗണ്ട് വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണം. അഭിഷേക് വര്‍മ, ഓജസ് ഡിയോടല്‍, റിഷഭ് യാദവ് എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷ ഫൈനലില്‍ മെക്‌സിക്കോയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 228നു എതിരെ 232 പോയിന്റുകള്‍ ഇന്ത്യ എയ്തു വീഴ്ത്തി. വനിതാ ഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ മെക്‌സിക്കന്‍ വനിതകളോടാണ് പരാജയപ്പെട്ടത്. ജ്യോതി സുരേഖ വെന്നം, മധുര ധമന്‍ഗോന്‍കര്‍, ചികിത തനിപര്‍തി […]
Read more

ഐപിഎല്‍ 2025: പഞ്ചാബ്-ഡല്‍ഹി താരങ്ങള്‍ ധരംശാലയില്‍ നിന്ന് ഡല്‍ഹിയിലെത്തി

മുംബെെ: ഇന്ത്യ-പാക് സംഘർഷം രുക്ഷമായതിനെ തുടർന്ന് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചതോടെ താരങ്ങൾ ധരംശാലയിൽ നിന്ന് തിരിച്ചെത്തി. പഞ്ചാബ് കിംഗ്‌സിന്റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ഉള്‍പ്പെടെയുള്ള താരങ്ങളാണ് തലസ്ഥാന നഗരിയില്‍ സുരക്ഷിതരായി എത്തിയത്. ഇരു ടീമുകളിലെയും കളിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കിയതിന് ബിസിസിഐ, ഐപിഎല്‍, ഇന്ത്യന്‍ റെയില്‍വേ, പൊലീസ് എന്നിവരോടും അവര്‍ നന്ദി പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമായതോടെ വ്യാഴാഴ്ച പഞ്ചാബ് കിംഗ്സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer