സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

ഐഎസ്എൽ കിരീട പോരാട്ടം: മോഹൻ ബഗാന്‍ ബെംഗളൂരു എഫ്സിയെ നേരിടും

കൊൽക്കത്ത: ഐഎസ്എൽ കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാൻ ബെംഗളൂരു എഫ് സിയെ നേരിടും. കൊൽക്കത്തയിലെ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് ഫൈനൽ തുടങ്ങും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി ഐ എസ് എൽ ഷീൽഡ് ഷെൽഫിലെത്തിച്ച മോഹൻ ബഗാൻ ലക്ഷ്യമിടുന്നത് ഇരട്ടക്കിരീടമാണ്. സുനിൽ ഛേത്രിയുടെ ബെംഗളൂരു എഫ്സി സെമിയിൽ എഫ് സി ഗോവയെ തോൽപ്പിച്ചപ്പോൾ ജംഷെഡ്പൂർ എഫ്സിയെ മറികടന്നാണ് മോഹൻ ബഗാൻ ഫൈനലിനെത്തുന്നത്. ബഗാൻ സീസണിലെ 26 കളിയിൽ 50 ഗോൾ നേടിയപ്പോൾ ബെംഗളൂരു എഫ്സി 27 […]
Read more

ഐപിഎൽ; ചെന്നൈക്ക് വീണ്ടും തോൽവി

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തോൽവി. കൊൽക്കത്താ നൈറ്റ് റൈഡേഴ്സിനെതിരേയാണ് ചെന്നൈയുടെ തോൽവി. എട്ട് വിക്കറ്റ് ജയമാണ് കെ കെ ആർ നേടിയത്. 104 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത 59 പന്ത് ബാക്കി നിൽക്കേ അനായാസമായി വിജയത്തിലെത്തി. മിന്നുന്ന തുടക്കം നൽകി ക്വന്റൺ ഡി കോക്കും സുനിൽ നരേയ്നും പുറത്തായെങ്കിലും 10.1 ഓവറിൽ ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം കെകെആ‌ർ മറികടന്നു. സുനിൽ നരേയ്ൻ 18 പന്തിൽ 44 റൺസെടുത്തപ്പോൾ ഡി കോക്ക് 16 […]
Read more

ക്രിക്കറ്റ് താരം റിങ്കു സിങ്ങും എസ്പി എംപി പ്രിയ സരോജും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്

ലഖ്നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ലോക്സഭാ എംപിയുമായ പ്രിയ സരോജ് ആണു വധു. അതേസമയം, കഴിഞ്ഞ ദിവസം വിവാഹനിശ്ചയ ചടങ്ങ് നടന്നതായുള്ള പ്രചാരണങ്ങള്‍ എംപിയുടെ പിതാവും എസ്പി എംഎല്‍എയുമായ തൂഫാനി സരോജ് തള്ളി. എന്നാല്‍, ഇരു കുടുംബങ്ങളും തമ്മില്‍ വിവാഹം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.എന്നാല്‍ വിവാഹവാര്‍ത്തയോട് റിങ്കുവും പ്രിയയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് കുടുംബം കാര്യമായി ആലോചിക്കുന്നുണ്ട്. വിവാഹം ആയതിനാല്‍ […]
Read more

കരാർ അവസാനിച്ചു; പ്യൂമയോട് വിടപറഞ്ഞ് വിരാട് കോലി

ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ലോക പ്രശസ്ത ബ്രാൻഡായ പ്യൂമയുമായുള്ള കരാര്‍ അവസാനിച്ചു. നീണ്ട എട്ട് വർഷത്തിന് ശേഷമാണ് കരാർ അവസാനിച്ചത് .2017 മുതലാണ് കോലിയും പ്യൂമയുമായുള്ള കരാര്‍ ആരംഭിച്ചത്. ജര്‍മ്മന്‍ സ്പോര്‍ട്‌സ്‌വെയര്‍ ബ്രാന്‍ഡായ പ്യൂമയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ എട്ട് വർഷത്തെ സ്പോണ്‍സര്‍മാര്‍. 110 കോടി രൂപയുടെ പരസ്യ കരാറായിരുന്നു കോലിയും പ്യൂമയും തമ്മിലുണ്ടായിരുന്നത്. നിലവിൽ ഐപിഎല്‍ പതിനെട്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. ഇനി […]
Read more

സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്

കൊച്ചി: സ്പാനിഷ് താരം സെര്‍ജിയോ കാസ്റ്റല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിലേക്ക്. സ്പാനിഷ് ലീഗില്‍ അത്ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമില്‍ കളിച്ച കാസ്റ്റല്‍ മലാഗയില്‍ ിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഐഎസ്എലില്‍ നേരത്തേ ജംഷേദ്പുര്‍ എഫ്സിക്കായി കളിച്ച കാസ്റ്റല്‍ ഓസ്ട്രേലിയ, സൈപ്രസ് ക്ലബ്ബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ കാസ്റ്റല്‍ വൈകാതെ ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുമെന്നാണ് വിവരം. അടുത്തിടെ ബ്ലാസ്റ്റേഴ്സ് ടീമില്‍നിന്ന് മൂന്ന് വിദേശ താരങ്ങള്‍ ഒഴിവാക്കപ്പെടുമെന്നാണ് സൂചന. അതിനുശേഷമാകും കാസ്റ്റലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. […]
Read more

രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയത്തിന് പിന്നാലെ ക്യാപറ്റന്‍ സഞ്ജു സാംസണ് പിഴ

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ തോല്‍വിക്കു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് തിരിച്ചടി. ഗുജറാത്തിനെതിരായ മത്സരത്തിലെ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ടീം ക്യാപറ്റന്‍ സഞ്ജുവിന് വന്‍ തുക പിഴ ചുമത്തിയിരിക്കുകയാണ്. ഓവറുകള്‍ തീര്‍ക്കുന്നതു വൈകിയതിനാണ് 24 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടി വരിക. 58 റണ്‍സ് വിജയമാണ് രാജസ്ഥാനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. സീസണില്‍ രണ്ടാം തവണയാണ് രാജസ്ഥാന്‍ ക്യാപ്റ്റന് പിഴ ശിക്ഷ ലഭിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനു ശേഷവും രാജസ്ഥാന്റെ താല്‍ക്കാലിക […]
Read more

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര ബിജെപി അധ്യക്ഷനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു.ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വേണ്ടി കളിച്ച ജാദവിനെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ, മുതിര്‍ന്ന നേതാവ് അശോക് ചവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മഹാരാഷ്ട്രയിലെ പൂണെയില്‍ ജനിച്ച ജാദവ്, മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ ആണ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന […]
Read more

രഞ്ജി ട്രോഫി താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി

തലശ്ശേരി: കേരള രഞ്ജി ക്രിക്കറ്റ് താരം അക്ഷയ് ചന്ദ്രന്‍ വിവാഹിതനായി.കാസര്‍കോട് പൊയ്‌നാച്ചി കാഞ്ഞിരക്കുന്നിലെ പി. മധുസൂദനന്റെയും ശോഭയുടെയും മകള്‍ ഐശ്വര്യയാണ് വധു. തലശ്ശേരി പാറാല്‍ തമ്പുരാന്‍കണ്ടിയിലെ ടി.കെ. രാമചന്ദ്രന്റെയും ശാന്തി രാമചന്ദ്രന്റെയും മകനായ അക്ഷയ് ചന്ദ്രന്‍ 2015 മുതല്‍ കേരള ക്രിക്കറ്റ് ടീം അംഗമാണ്. ഇക്കുറി രഞ്ജി ക്രിക്കറ്റ് ഫൈനലിലെത്തിയ ടീമിലും അക്ഷയ് കളിച്ചിരുന്നു.
Read more

ഐപിഎല്‍ പെരുമാറ്റച്ചട്ട ലംഘനം; ഇഷാന്ത് ശര്‍മയ്ക്ക് പിഴ

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഇത്തരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചത്. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തില്‍ നാല് ഓവർ എറിഞ്ഞ ഇഷാന്ത്, 53 റണ്‍സ് വഴങ്ങിയിരുന്നു. ആര്‍ട്ടിക്കിള്‍ 2.2-ന് കീഴില്‍ ലെവല്‍ വണ്‍ നിയമലംഘനമാണ് ഇഷാന്ത് ശർമ്മ നടത്തിയത്. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും ബിസിസിഐ നിഷ്‌കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 2.2-വില്‍ പ്രതിപാദിക്കുന്നത്. മത്സരത്തിനിടെ ക്രിക്കറ്റ് […]
Read more

‘ഗര്‍ജിക്കാന്‍ തയ്യാര്‍’പരിക്ക് വിട്ടുമാറി ബുമ്ര തിരികെ മുംബൈയിലെത്തി

മുംബൈ: രണ്ടുമാസമായി പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യന്‍സിൽ ചേര്‍ന്നു . ചികിത്സയിലായിരുന്ന താരത്തിന് ഐ പി എല്ലിലെ ഇതുവരെയുള്ള മത്സരങ്ങളും കൂടാതെ ചാമ്പ്യൻസ് ട്രോഫിയും നഷ്ടപ്പെട്ടിരുന്നു. അതേസമയം സെന്റര്‍ ഓഫ് എക്സലന്‍സിലെ ബി സി സി ഐ മെഡിക്കല്‍ സ്റ്റാഫില്‍ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ബുമ്ര മുംബൈയില്‍ ചേര്‍ന്നത്. ‘കാട്ടിലെ രാജാവ് തന്റെ സാമ്രാജ്യത്തില്‍ തിരിച്ചെത്തിയിരിക്കുന്നു’, ‘ഗര്‍ജിക്കാന്‍ തയ്യാര്‍’ തുടങ്ങിയ അടിക്കുറിപ്പോടെയാണ് താരത്തിന്റെ വരവിനെ മുംബൈ ഇന്ത്യന്‍സ് എക്‌സില്‍ വരവേറ്റത്. ബുമ്ര […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.