സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

മെസിയും സംഘവും കേരളത്തിലേക്ക്, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

തിരുവനന്തപുരം: ഫുട്‌ബോളിലെ ജീവിക്കുന്ന ഇതിഹാസം ലയണല്‍ മെസിയെ സ്വന്തം നാട്ടില്‍ നേരിട്ട് കാണാന്‍ കേരള ജനതയ്ക്ക് സുവര്‍ണാവസരം ഒരുങ്ങുന്നു. ലോകചാമ്പ്യന്‍മാരായ മിശിഹയും സംഘവും അടുത്ത വര്‍ഷം കേരളത്തിലെത്തും. കായികമന്ത്രി വി അബ്ദു റഹിമാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ട് മത്സരമാണ് അര്‍ജന്റീന ദേശീയ ടീമിന് കേരളത്തില്‍ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിവരം. സ്‌പെയിനില്‍ വെച്ച് അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി വ്യക്തമാക്കി. അന്തിമ തീരുമാനം എടുക്കേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനാണ്. സര്‍ക്കാര്‍ നിയന്ത്രണത്തിലാകും മത്സരങ്ങള്‍ നടക്കുക. എതിരാളികളെ […]
Read more

ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മിന്നു മണിയും

മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സീനിയര്‍ വനിതാ ടീം പ്രഖ്യാപിച്ചു. ഏകദിന ക്രിക്കറ്റിൽ ഇന്ത്യന്‍ ടീമില്‍ അവസരം നേടി മലയാളി താരം മിന്നു മണിയും. ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ മിന്നു മണിയും ഉണ്ടാകും. . ഒരിടവേളയ്ക്ക് ശേഷമാണ് മിന്നു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. ഓസ്‌ട്രേലിയ എ ടീമിനെതിരായ മത്സരത്തില്‍ ക്യാപ്റ്റനായിരുന്ന മിന്നു ബാറ്റുകൊണ്ടും തന്റെ ഓഫ് സ്പിന്നുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒന്നാം ഏകദിനവും രണ്ടാം ഏകദിനവും ഡിസംബര്‍ 5 നും 8 നുമായി ബ്രിസ്‌ബേനിൽ […]
Read more

ലഹരി ഉപയോഗം; ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് വിലക്ക്

വെല്ലിംഗ്ടണ്‍: ലഹരി ഉപയോഗിച്ചെന്ന കണ്ടെത്തലിൽ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ഡഗ് ബ്രേസ്വെല്ലിന് ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. താരം നിരോധിത ലഹരി പദാര്‍ത്ഥം ഉപയോഗിച്ചെന്ന് തെളിഞ്ഞു. മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ബ്രേസ്വെല്‍ 11 പന്തില്‍ 30 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു. സ്പോര്‍ട്സ് ഇന്റഗ്രിറ്റി കമ്മീഷന്‍ ആണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊക്കെയ്ന്‍ ഉപയോഗം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പായിരുന്നു. അതിനാൽ ശിക്ഷയില്‍ ഇളവ് ലഭിച്ചെന്ന് അദ്ദേഹം […]
Read more

സഞ്ജു സാംസന്റെ സിക്‌സർ യുവതിയുടെ കവിളിൽ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‌റി – 20 യിൽ സഞ്ജു സാംസന്‌റെ സിക്‌സർ പതിച്ച് ആരാധികക്ക് പരിക്ക്. പത്താം ഓവറിലെ ട്രിസ്റ്റൻ സ്റ്റബ്‌സിന്‌റെ രണ്ടാം പന്തിൽ സഞ്ജു അടിച്ച സിക്‌സർ യുവതിയുടെ കവിളിൽ പതിക്കുകയായിരുന്നു. ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലെത്തി. ഗാലറിയുടെ കൈവരിയിൽ തട്ടിയതിന് ശേഷം സുരക്ഷ ജീവനക്കാരന്‌റെ മുകളിലൂടെ വന്ന് കവിളിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ വേദനകൊണ്ട് കരഞ്ഞു കൊണ്ട് ഇരിക്കുന്ന യുവതിയെ വിഡിയോയിൽ കാണാം. ഇതുകണ്ട് എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു സാംസണും ചോദിക്കുന്നുണ്ട്. ഐസ്‌ക്യൂബ് […]
Read more

ഇതാവണം ട്വന്റിട്വന്റി, സഞ്ജുവും തിലകും അടിയോടടി… കപ്പടിച്ച് ഇന്ത്യ

ട്വന്റി ട്വന്റി എന്ന് പറഞ്ഞാല്‍ ഇതാവണം. ടോസ് നേടി ബാറ്റിംഗ് എടുക്കുന്നു, തുടക്കം മുതല്‍ ഒടുക്കം വരെ അടി തന്നെ അടി.. 20 ഓവറില്‍ വാരിക്കൂട്ടിയത് 283 റണ്‍സ്, നഷ്ടപ്പെടുത്തിയതോ ഒരു വിക്കറ്റ് മാത്രം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ ടീം ഇന്ത്യയുടെ പ്രകടനമാണിത്. എതിരാളികളെ 148 റണ്‍സിന് എറിഞ്ഞിട്ട് 135 റണ്‍സിന്റെ ഉജ്ജ്വല ജയവും പരമ്പരയും സൂര്യകുമാറും സംഘവും സ്വന്തമാക്കി. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയോടെ ഇരുപത്തിരണ്ടുകാരനായ തിലക് വര്‍മ, തുടര്‍ച്ചയായ രണ്ട് പൂജ്യത്തിന് ശേഷം തകര്‍പ്പന്‍ സെഞ്ച്വറിയുമായി […]
Read more

ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം പാക് അധീന കശ്മീരിലൂടെ, റദ്ദാക്കി ഐ.സി.സി

ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി, പാക് അധീന കശ്മീരിലൂടെ ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റദ്ദാക്കി. പാക് അധീന കശ്‌മീരിലെ തർക്ക ഭൂമിയുടെ ഭാഗമായ നഗരങ്ങൾ ആയതുകൊണ്ടാണ് അതിലൂടെയുള്ള പര്യടനം റദ്ദാക്കിയത്. ട്രോഫിയുമായുള്ള പര്യടനത്തിൽ തർക്ക ഭൂമിയായ സ്‌കര്‍ദൂ, മരീ, മുസഫറാബാദ് എന്നീ പ്രദേശങ്ങളെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഉൾപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം. ചാമ്പ്യൻസ് ട്രോഫി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്നും ഇന്ത്യ […]
Read more

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തു. നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ […]
Read more

ഉജ്ജ്വല വിജയം, ട്വന്റി ട്വന്റി പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യ

സെഞ്ചൂറിയന്‍: മൂന്നാം ടി20 യില്‍ ഉജ്ജ്വല വിജയം നേടി ഇന്ത്യ പരമ്പരയിലേക്ക് ശക്തമായി തിരിച്ച് വന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കക്കെതിരെ 11 റണ്‍സിനായിരുന്നു ടീം ഇന്ത്യയുടെ വിജയം. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 208 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര കൈവിടില്ലെന്ന് ഇന്ത്യ ഉറപ്പിച്ചു. നാളെ നടക്കുന്ന അവസാന മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാനും സൂര്യകുമാറിനും സംഘത്തിനും കഴിയും. തിലക് വര്‍മയെന്ന ഇരുപത്തിരണ്ടുകാരന്റെ കന്നി അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയായിരുന്നു ഇന്നലത്തെ മത്സരത്തിന്റെ സവിശേഷത. […]
Read more

എഡിഎം നവീൻ ബാബുവിന്റെ മരണം ; പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന്‍ പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. കുടുംബത്തിന്റെ മൊഴിയെടുക്കാത്തതിന് പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ മഞ്ജുഷയുമായി സംസാരിച്ചിരുന്നോ എന്നും നവീന്‍ ബാബുവിന്റെ സംസ്‌ക്കാര ചടങ്ങിന് എത്താൻ കണ്ണൂര്‍ കളക്ടര്‍ക്ക് മഞ്ജുഷ അനുമതി നല്‍കാതിരുന്നതിലും വ്യക്തതവരുത്താന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കും. പി പി ദിവ്യക്കെതിരെ നിയമനടപടികളുമായി ഏതറ്റം വരെയും […]
Read more

മൂന്നാം ട്വന്റി ട്വന്റി ഇന്ന്: ഇന്ത്യയ്ക്ക് നിര്‍ണായകം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി ട്വന്റി ഇന്ന് നടക്കും. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി 8.30 മുതലാണ് മത്സരം. നാല് കളികളുടെ പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. ഇന്നുകൂടി തോറ്റാല്‍ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന സാധ്യത മാത്രമേ ഇന്ത്യയ്ക്കുള്ളു. ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് പക്ഷേ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതാണ് കണ്ടത്. സെഞ്ച്വറിത്തിളക്കത്തില്‍ നിന്നിരുന്ന സഞ്ജു റണ്ണെടുക്കാതെ പുറത്തായി. തുടര്‍ച്ചയായ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.