Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കുന്നംകുളം ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലംമാറ്റി

തൃശ്ശൂർ ∶ കുന്നംകുളം ഗേൾസ് ഹൈസ്കൂൾ പള്ളിയിലെ പെരുന്നാളിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ ആരോപണവിധേയനായ കുന്നംകുളം സ്റ്റേഷൻ ഇൻസ്പെക്ടർ വൈശാഖിനെ സ്ഥലംമാറ്റി. ഒല്ലൂരിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. നവംബർ രണ്ടിന് നടന്ന പെരുന്നാളിനിടെ കുറുക്കൻപാറയിൽ വച്ച് സിപിഎം പ്രവർത്തകരെ എസ്‌ഐയും സംഘവും ചേർന്ന് അകാരണമായി മർദ്ദിച്ചുവെന്നാരോപിച്ച് പരാതി ഉയർന്നിരുന്നു. സംഭവത്തെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. വൈശാഖിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും അടിയന്തര പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് വൈകീട്ടോടെ […]
Read more

കലോത്സവ ജേതാക്കൾക്ക് സ്കൂളിന്റെ ആദരം

മലപ്പുറം: അരിമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് ഓവറോൾ നേട്ടം കൊയ്തെടുത്ത മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. എല്ലാ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് വിദ്യാലയം ശ്രദ്ധേയമായ വിജയം നേടിയത്.​എൽ.പി. അറബിക് വിഭാഗം ഓവറോളിൽ ഒന്നാം സ്ഥാനവും, യു.പി. ജനറൽ, അറബിക്, സംസ്കൃത കലോത്സവങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഓവറോൾ നേട്ടം കൈവരിച്ചത്.​ വിജയികളെ ആദരിക്കുന്നതിൻ്റെ ഭാഗമായി സ്കൂൾ കോമ്പൗണ്ട് മുതൽ ചേലക്കോട് അങ്ങാടി വരെ ഗംഭീര ഘോഷയാത്ര […]
Read more

‎സിനിമയിൽ അവസര വാഗ്ദാനം; നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ‎‎

കോഴിക്കോട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വ്യാജേന പത്താം ക്ലാസ് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ ആവശ്യപ്പെട്ട യുവാവിനെ ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കാട്ടിപ്പളം നാരായണീയത്തിൽ ഷിബിൻ (29) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദ്യാർഥിനിയുടെ ഫോണിലേക്ക് വിളിച്ച് താൻ സിനിമാ സംവിധായകനാണെന്ന് പരിചയപ്പെടുത്തിയ പ്രതി, സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് വാട്‌സാപ്പിലൂടെ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ […]
Read more

ലീഗിൽ നിന്ന് പുറത്താക്കിയവർ വീണ്ടും ലീഗിലേക്ക്

മലപ്പുറം : ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ ഒൻപത് വാർഡിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ലീഗിൽ നിന്ന് പുറത്താക്കിയ സുലൈമാൻ, മുഹമ്മദ് കുട്ടി’ എന്നിവർ വീണ്ടും ലീഗിൽ ചേർന്നു. ലീഗിനെതിരെ സ്വതന്ത്രനായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.പഞ്ചായത്തിൽ തന്നെ ലീഗിന് വലിയ ഭൂരിപക്ഷം ഉള്ള വാർഡാണിത്.ചടങ്ങിൽ ബീരാൻ ഹാജി, ജബാർ ഹാജി,ഗഫൂർ ഹാജി, അബ്ദുള്ള വാവൂർ തുടങ്ങിയ വാർഡ് പഞ്ചായത്ത് നേതാക്കൾ സംസാരിച്ചു.
Read more

ജവഹർ ബാലഭവൻ 50 ന്റെ നിറവിൽ

ആലപ്പുഴ : ജവഹർ ബാലഭവൻ ആലപ്പുഴ സുവർണ്ണ ജൂബിലി നിറവിൽ. നവംബർ 13 ന് ആഘോഷ പരിപാടികൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 15,16,17 തിയതികളിലായി കുട്ടികളുടെ ചലച്ചിത്രോത്സവം സംഘടിപ്പിക്കും സിനിമാ താരങ്ങളായ സാജിത് യഹിയാ, കുക്കു പരമേശ്വരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 13 ന് വിദ്യാത്ഥികൾക്കായി ദേശഭക്തി ഗാനാലാപന മത്സരങ്ങളും മറ്റു കലാപരിപാടികളും സംഘടിപ്പിക്കുമെന്നു സംഘടക സമിതി അറിയിച്ചു ഒരു വർഷം നീണ്ട പരിപാടികളാണ് ആഘോഷ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് […]
Read more

കുന്നംകുളത്തിലെ പ്രിയപ്പെട്ട ആന വലിയപുരക്കൽ സൂര്യൻ ഇനി ഇല്ല

തൃശ്ശൂർ : കുന്നംകുളത്തിന്റെ അഭിമാനമായിരുന്ന വലിയപുരക്കൽ സൂര്യൻ ഇന്നലെ വൈകിട്ട് ചെരിഞ്ഞു. പലവിധ അസുഖങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്ഷീണിതനായിരുന്നു സൂര്യൻ. കൂട്ടുപാതയിലെ ആനത്തറയിൽ വച്ച് ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് ആന ചെരിഞ്ഞത്. വലിയപുരക്കൽ ആനത്തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ഇന്നലെ ചെരിഞ്ഞത്. ഈ തറവാട്ടിലെ മറ്റൊരു ആനയായ വലിയപുരക്കൽ ആര്യനന്ദൻ ഏഴ് മാസം മുൻപ് ചെരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആന കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി മരണപ്പെട്ടിരുന്നു. […]
Read more

വയോധികയുടെ മാല കവർന്ന യുവാവ് പിടിയിൽ; സംഭവം എറണാകുളത്ത്

എറണാകുളം: വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് പ്രതി പിടിയിൽ. കിടങ്ങൂർ ഗാന്ധിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന മറ്റൂർ കോളേജിന് സമീപം പയ്യപ്പിള്ളി വീട്ടിൽ മനു (30) വിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പുളിയനം ഹൈസ്കൂളിന് സമീപമുള്ള വൃദ്ധയുടെ ഒന്നരപ്പവൻ തൂക്കമുള്ള മാലയാണ് ഇയാൾ പൊട്ടിച്ചത്. 10 ന് ഉച്ചയക്ക് ഒരു മണിയ്ക്ക് ഹെൽമറ്റ് ധരിച്ച് ബൈക്കിൽ വന്ന് വീടിൻെറ മുറ്റത്തെത്തി വെള്ളം ആവശ്യപ്പെടുകയും വെള്ളം എടുക്കാൻ തിരിഞ്ഞ സമയം കഴുത്തിൽ കിടന്നിരുന്ന മാലപൊട്ടിച്ച് വന്നിരുന്ന ബൈക്കിൽ […]
Read more

ഭക്ഷണ സാധനങ്ങളുടെ വില കുത്തനെ ഇടിയുന്നു

കൊച്ചി: ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തില്‍ രാജ്യത്തെ നാണയപ്പെരുപ്പം ഒക്ടോബറില്‍ റെക്കാഡ് താഴ്ചയിലെത്തി. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്ന്നത്. സെപ്തംബറില്‍ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകള്‍ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂര്‍ണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയില്‍ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളില്‍ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.02 ശതമാനം […]
Read more

മുത്തമ്മാവ് മേൽപാലത്തിൽ വീണ്ടും കോൺക്രീറ്റ് മിക്സർ ലോറി കുടുങ്ങി; ഗതാഗതം ഒരു മണിക്കൂർ നിലച്ചു

തൃശൂർ : ചാവക്കാട്, ഒരുമനയൂർ ദേശീയപാത 66-ൽ മുത്തമ്മാവ് മേൽപാലത്തിനു കീഴിലൂടെ പോയിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രം ഘടിപ്പിച്ച ലോറി മേൽപാലത്തിനു താഴെ കുടുങ്ങി. ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.ദേശീയപാത നിർമാണ പണിക്കായി പോയിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറിയുടെ ഉയരം പാലത്തിന്റെ അടിഭാഗവുമായി കുടുങ്ങിയതിനെ തുടർന്ന് ഇരുവശത്തേക്കുമുള്ള ഗതാഗതം ഏകദേശം ഒരു മണിക്കൂറോളം നിലച്ചു.ലോറിയുടെ ടയറുകളിലെ കാറ്റ് അഴിച്ചുവിടുകയും മേൽപാലത്തിന്റെ ഭിത്തിയുടെ ഭാഗം പൊട്ടിച്ചുമാണ് വാഹനം പുറത്തെടുത്തത്.പ്രദേശത്ത് മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും, മേൽപാലത്തിന്റെ ഉയരപരിമിതി വ്യക്തമായി […]
Read more

ക്ഷേത്രദർശനത്തിന് എത്തിയ വയോധികയുടെ മാലകവർന്നു

പാലക്കാട്: ക്ഷേത്ര ദർശനത്തിനെത്തിയ എഴുപത്തിമൂന്നുകാരിയുടെ കഴുത്തിൽ നിന്നു സ്വർണമാല പിടിച്ചുപറിച്ചു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി നെടിയങ്കൽ ബേബി സരോത്തിൻ്റെ 3 പവനോളം തൂക്കം വരുന്ന മാലയാണു   പിടിച്ചുപറിച്ചത്.  പ്രതിയുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു ബുധനാഴ്ച രാവിലെ നഗരത്തിലെ സുന്ദരയ്യർ റോഡിൽ നിന്നു ബസ് സ്റ്റാൻഡ് പരിസരത്തേക്കുള്ള റോഡ് തുടങ്ങുന്ന ഭാഗത്തായിരുന്നു പിടിച്ചുപറി. ക്ഷേത്രത്തിൽ തൊഴുതു വീട്ടിലേക്കു മടങ്ങാനായി ബസ് സ്റ്റാൻഡിലേക്കു നടന്നു പോകുന്നതിനിടെയാണ് നടന്നു വന്നയാൾ മാല പിടിച്ചുപറിച്ച് ഓടി രക്ഷപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix