Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച വിജയം; ജോസ് കെ. മാണിക്ക് ആത്മവിശ്വാസം

കോട്ടയം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (LDF) മികച്ച വിജയം നേടുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞത് “കേരള കോൺഗ്രസ് (എം) മുന്നോട്ട് വെച്ച വന്യജീവി ആക്രമണം, തെരുവുനായ ശല്യം തുടങ്ങിയ വിഷയങ്ങൾ ഈ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകും. ഈ പ്രശ്നങ്ങളിൽ സർക്കാർ സ്വീകരിച്ച ക്രിയാത്മക നടപടികൾ ജനങ്ങൾക്കിടയിൽ ഗുണകരമായ സ്വാധീനം […]
Read more

ആലത്തൂർ ദേശീയ പാതയിൽ അടിപാത നിർമ്മാണത്തിന് തുടക്കമായി

പാലക്കാട് : പാലക്കാട് തൃശ്ശൂർ ജില്ലക്കളെ ബന്ധിപ്പിക്കുന്ന എൻഎച്ച്544 കടന്നുപോകുന്ന സ്വാതിജംഗ്‌ഷനിൽ അടിപാത നിർമ്മാണത്തിന് തുടക്കമായി. അടിപാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയ പാതയിൽ സ്ഥാപിച്ച ഡിവൈഡറുകൾ പൊളിച്ച് നീക്കി. ആലത്തൂരിലെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചാണ് നടപ്പടി. സ്വാതിജംഗ്ഷനിൽ നിരവധി അപകടങ്ങൾ നടക്കുന്ന സാഹചര്യം ഉണ്ട്. നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ജീവൻ നഷ്ടമാവുകയ ചെയ്തിട്ടുണ്ട്. അപകടം പറ്റിയവരിൽ കൂടുതലും ഇരുചക്ര യാത്രക്കാരും കാൽനടയാത്രക്കാരുമാണ്. ദേശിയഹൈവേ അധോറിറ്റിയും കേരള ഗവൺമെന്റും കേന്ദ്ര ഗവൺമെന്റും കൈകോർത്താണ് അടിപാത നിർമ്മാണം നടക്കുന്നത്. […]
Read more

മലക്കപ്പാറയിൽ കാട്ടാന ആക്രമണം

തൃശ്ശൂർ : ചാലക്കുടി – മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ വീണ്ടും കാട്ടാന ആക്രമണം കാർ യാത്രകരായ കുടുംബം രക്ഷപ്പെട്ടത് തല നാരിഴകയ്ക്ക് കട്ടാനയെ കണ്ട് കാർ നിർത്തിയ യാത്രകർക്ക് നേരെ മറ്റൊരു ആന പാഞ്ഞെടുക്കുകയായിരുന്നു കാറിന് നേരെ അലറി വെളിച്ചത്തിയ ആന പിന്നീട് പിന്തിരിഞ്ഞ് മാറി.മലക്കപ്പാറ – ചാലക്കുടി റോഡിൽ വൈകിട്ട് ഏഴു മണിയോടുകൂടിയാണ് സംഭവം
Read more

മാലിന്യ ശേഖരണത്തിന് ഇനി പ്രത്യേക ബാഗുകൾ

കൊണ്ടോട്ടി : വാഴക്കാട് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന “എന്റെ നാട് നല്ല നാട്” ക്യാമ്പയിന്റെ ഭാഗമായി, വീടുകളിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി പ്രത്യേക ബാഗുകളുടെ വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് വിതരണോദ്ഘാടനം നിർവഹിച്ചു. മാലിന്യം ഉറവിടത്തിൽ തരംതിരിക്കുന്നതിനുള്ള പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും ബാഗുകൾ എത്തിക്കും. പരിസര ശുചിത്വം ഉറപ്പാക്കുന്നതിലും, മാലിന്യ സംസ്കരണത്തിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിലും ഗ്രാമപഞ്ചായത്തിന് സാധ്യമായിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. അജൈവ […]
Read more

അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന കേസ്; കുഞ്ഞിന്‍റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവര്‍ ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു […]
Read more

രണ്ടാം ഘട്ട യുജിസി നെറ്റ്; അവസാനതീയതിക്ക് മുന്നേ അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ച് എൻടിഎ

ന്യൂഡൽഹി: ഈ വർഷത്തിലെ രണ്ടാം ഘട്ട യുജിസി നെറ്റ് പരീക്ഷ എഴുതാൻ താല്പര്യമുള്ളവർ അവസാന ദിവസം ആകും മുന്നേ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശം നൽകി എൻടിഎ. നവംബർ ഏഴാണ് ഡിസംബറിൽ നടക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതുവരെ പരീക്ഷക്ക് അപേക്ഷിക്കാത്തവർ ഉടൻ ഫീസ് അടച്ചു അപേക്ഷ പൂർത്തിയാക്കാനും അപേക്ഷാ ഫോം പൂർത്തിയാക്കിയ ശേഷം പകർപ്പ് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്ക് ആയി സൂക്ഷിക്കാനും നോട്ടീസിൽ പറയുന്നു.പരീക്ഷാ ഫീസ് അടച് കൃത്യമായി അപേക്ഷ പൂർത്തിയാക്കുന്നവർക്കാണ് പരീക്ഷ എഴുതാൻ സാധിക്കുക […]
Read more

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: കോഴിക്കോട് പയ്യോളി സ്വദേശിയായ സുബീഷ് കങ്കാണി സൗദിയിലെ ജുബൈലിൽ അന്തരിച്ചു. താമസ സ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന സുബീഷ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു സുബീഷ്. ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളന്റിയറുമായ സലീം ആലപ്പുഴ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഹമീദ് പയ്യോളി എന്നിവർ അറിയിച്ചു.
Read more

വരുന്നു ‘ശ്രീ അയ്യപ്പൻ’; ടൈറ്റിൽ ലോഞ്ച് മല്ലിക സുകുമാരൻ നിർവ്വഹിച്ചു

നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ശ്രീ അയ്യപ്പൻ’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു. നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിലായിരുന്നു ടൈറ്റിൽ ലോഞ്ച്. മല്ലികാസുകുമാരൻ്റെ ജന്മദിനവും കൂടിയായിരുന്നതിനാൽ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഈ ചടങ്ങിൽ കേക്കുമുറിച്ച് ജന്മദിനാശംസകൾ നേരുകയും ചെയ്തത് ഏറെ കൗതുകമായി. ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. അനീഷ് രവി,ദിനേശ് പണിക്കർ, കൊല്ലം തുളസി, ശ്രീജിത് ബാലരാമപുരം, […]
Read more

വൈദ്യ ശാസ്ത്രത്തിനും അപ്പുറം മിഴി തുറക്കുന്ന ഒരു ഡോക്ടർ

ഡോക്ടർ സൂ ആൻ സക്കറിയ, കോട്ടയം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ…. വരയും, എഴുത്തും, യാത്രയും…. the days were filled with smiles,Laughter and camaraderieThe nights were filledWith nothingBut sleep, Fitful, silent, empty (Dr. Sue Ann Zachariya) ചിത്രം വരയ്ക്കുന്ന സമയ ദൂരത്തിൽ കൂടി എഴുത്തുകാരി വരികളും ചേർത്തു വെക്കുന്നു, ഈ ഇടെ കണ്ടപ്പോൾ ചോദിക്കണം എന്നുണ്ടായിരുന്നു എന്താ ഡോക്ടർ എഴുതാതെ… ആശുപത്രിയിൽ തിരക്കും, ജീവിതമെന്ന നിലയിൽ മറ്റുള്ളവരെ […]
Read more

16കാരനെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീ‌ഡിപ്പിക്കാൻ ശ്രമം

കാസർകോട്: വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. അക്രമിയെ ഹെൽമറ്റുകൊണ്ട് അടിച്ച ശേഷം ഓടി രക്ഷപ്പെട്ട വിദ്യാർത്ഥി മാതാപിതാക്കളെ വിവരം അറിയിക്കുകയയും തുടർന്ന് കാസർകോട് മേൽപ്പറമ്പ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു 16കാരനായ വിദ്യാർത്ഥി. സ്‌കൂട്ടറിലെത്തിയ ഒരാൾ കുട്ടിയോട് വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തൃപ്‌തനാകാത്തതിനാൽ വഴി കാണിക്കാനെന്ന വ്യാജേന ഇയാൾ വിദ്യാർത്ഥിയെ നിർബന്ധിച്ച് സ്‌കൂട്ടറിൽ കയറ്റി കൊണ്ടുയപോകുകയായിരുന്നു. പിന്നീട് വിജനമായ സ്ഥലത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix