Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ ശുചിത്വ പരിശോധന

കോഴിക്കോട് :ഹെൽത്തി കേരള മിഷന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നവർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് നിലവിലുണ്ടോ എന്നതും, കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ടുകളും, മാലിന്യ നിർമാർജ്ജന സംവിധാനങ്ങളും, ശുചിമുറികളുടെ നിലയും, പുകവലി നിരോധന ബോർഡുകളുടെ നിലവാരവും അധികൃതർ വിലയിരുത്തി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളെയും പുകയില വിമുക്ത മേഖലകളാക്കുന്നതിനുള്ള നിർദേശങ്ങളും പരിശോധനാ സംഘത്തിൻ്റെ ഭാഗത്ത് നിന്ന് നൽകി.പരിശോധനാ സംഘത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ എം.ജി. സജീഷ്, […]
Read more

തദ്ദേശ തിരഞ്ഞെടുപ്പിനായി- അനുമതിയില്ലാത്ത റാലികളും യോഗങ്ങളും പാടില്ല; ജില്ല കലക്ടർ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങൾക്കും റാലികൾക്കും പോലീസിന്റെയും ഭരണാധികാരിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് ജില്ല കലക്ടർ അറിയിച്ചു. മാതൃക പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം എന്നും കലക്ടർ യോഗത്തിൽ പറഞ്ഞു. അമ്പലങ്ങൾ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ തുടങ്ങിയവ പ്രചരണത്തിനായി ഉപയോഗിക്കാൻ പാടില്ല. പ്രചരണം നയാധിഷ്ഠിതമായിരിക്കണം എന്നും വ്യക്തിപരമായ ആക്ഷേപങ്ങൾ വിദ്വേഷ പ്രസംഗങ്ങൾ സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ എന്നിവ ഉപേക്ഷിക്കണം എന്നും നിർദ്ദേശം നൽകി. സർക്കാർ സംവിധാനങ്ങൾ ഔദ്യോഗിക വാഹനങ്ങൾ ജീവനക്കാർ കെട്ടിടങ്ങൾ എന്നിവ പ്രചരണത്തിന് […]
Read more

കലോത്സവത്തിൽ മികച്ച പ്രകടനം; ആഘോഷ റാലി നടത്തി

കോഴിക്കോട്: കോടഞ്ചേരി സെൻ്റ്ജോസഫ്സ് ഹയർ സെക്കന്റ്റെറി സ്‌കൂളിൽ വെച്ച് നടന്ന താമരശ്ശേരി ഉപ ജില്ലാ അറബിക് കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഐ. യു .എം .എൽ. പി .എസ് കന്നൂട്ടിപ്പാറയിലെ വിദ്യാർത്ഥികൾ ആഘോഷ നടത്തി റാലി . പ്രതിഭകളുടെ കലാപരിപാടികളും, വിവിധ വർണാഭമായ കാഴ്‌ചകളും റാലിക്ക് ഭംഗി കൂട്ടി, പാനീയങ്ങളും, മധുര പലഹാരങ്ങളും,ബിരിയാണിയും നാട്ടുകാരും,സ്കൂൾ അധികൃതരും റാലിയെ സ്വീകരിച്ചത് . സ്‌കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, പി ടി എ പ്രസിഡണ്ട് […]
Read more

ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ ഉദ്യോഗാർത്ഥിയെ അനുമോദിച്ചു

കോഴിക്കോട്: കൊടിയത്തൂരിൽ നിന്നും ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ സി കെ അനസിനെ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി ഷംലൂലത്ത് ഉപഹാരം നൽകി . പ്രസിഡണ്ട് സലാം എള്ളങ്ങൽ, അധ്യക്ഷനായി .സെക്രട്ടറി ഇ. എ. ജബ്ബാർ, പഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, കെ. എം. സി. സി. ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ, മണ്ഡലം ലീഗ് വൈസ് […]
Read more

കർഷകസ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രക്കു സ്വീകരണം

പാലക്കാട് : കർഷക സ്വരാജ് സംഘടിപ്പിക്കുന്ന സത്യാഗ്രഹ സന്ദേശ യാത്രയ്ക്കു സ്വീകരണo നൽകി. വിളയോട് ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു . എൽ ഡി എഫ് സർക്കാർ കർഷകരോട് കാണിക്കുന്നത് അനീതിയാണെന്നും ഇവിടത്തെ വന്യമൃഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന പോലും പാവം കർഷകർക്കു ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. . സന്തോഷ് മലമ്പുഴ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിനു. ചെയർമാൻ ബേബി ചെമ്പരത്തി, മുതലത്തോട് മണി എന്നിവർ സംസാരിച്ചു. കർഷക സ്വരാജ് സംഘടിപ്പിക്കുന്ന നൂറ് മണിക്കൂർ നിരാഹാര സമരം […]
Read more
റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു; പൊതുജനം ദുരിതത്തിൽ എറണാകുളം : പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വല്ലം – തൊടാപറമ്പ് – കാവുംപറമ്പ് – വഞ്ചിപറമ്പ് റോഡിന്റെ നിർമ്മാണം ഒരു വർഷത്തിൽ അധികമായി ഇഴഞ്ഞു നീങ്ങുന്നു. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയുടെ ഭാഗമായി 423.96 ലക്ഷം രൂപ ചിലവിൽ 5.976 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. അഞ്ചുവർഷത്തെ അറ്റകുറ്റപ്പണികൾക്കായി 38.15 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഒരു വർഷത്തിൽ അധികമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. 2024 ഒക്ടോബർ 29ന് ആരംഭിച്ച […]
Read more

എം.ഡി .എം.എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ

കോഴിക്കോട്: എം.ഡി .എം.എ യുമായി പേരാമ്പ്രയിൽ യുവാവ് പിടിയിൽ . വെള്ളയോടൻ കണ്ടി സുദേവ് (25) ആണ് പിടിയിലായത് .പേരാമ്പ്ര ബൈപാസിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പേരാമ്പ്ര ബൈപാസിൽ ചെറുവപ്പൊയിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് 0.11 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ സനദ്, പ്രൊബേഷനറി എസ് ഐ അനുഷ ഗോപിനാഥ്, എസ് സി പി ഒ […]
Read more

വ്യാപാരികൾക്കായി തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തൃശ്ശൂർ : വ്യാപാരികൾക്ക് വേണ്ടി ചാലക്കുടി മർച്ച്ന്റസ് അസോസിയേഷൻ തൊഴിൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ചാലക്കുടി ലേബർ ഓഫീസർ രാഗി ഇ. ജി. ഉദ്ഘാടനം ചെയ്തു.​ ജോയ് മൂത്തേടൻ അധ്യക്ഷനായി വ്യാപാരികൾക്ക് തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവ് നൽകാനും നിയമപരമായ രജിസ്ട്രേഷൻ നടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അസോസിയേഷൻ ട്രഷറർ ഷൈജു പുത്തൻപുരക്കൽ, ഗോവിന്ദൻ കുട്ടി എൻ. എ., ഡേവിസ് വെളിയത്ത്, ആന്റോ മേനചേരി, ജോയ് പാനികുളം, ആന്റോ എറിഞ്ഞേരി എന്നിവർ പങ്കെടുത്തു. വ്യാപാരികളുടെ പങ്കാളിത്തം കൊണ്ട് […]
Read more

ആർ. നാരായണൻ എക്സലൻസ് അവാർഡ്; കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന്

കോട്ടയം: വിദ്യാഭ്യാസ മികവിനും സാമൂഹ്യ പ്രതിബദ്ധതയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് എട്ടാമത് കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂളിന് ലഭിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. സ്കൂളിന് എക്സലൻസ് അവാർഡ് സമ്മാനിച്ചു. വിദ്യാർഥികളുടെ സമഗ്ര വളർച്ചയ്ക്കും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുമായി സ്കൂൾ ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ വെച്ച് പ്രത്യേകം പ്രശംസിച്ചു. പ്രിൻസിപ്പൽ റവറൻ്റ് സിസ്റ്റർ ലിസി .സെബാസ്റ്റ്യനെ ആദരിക്കുകയും ചെയ്തു.കെ.ആർ. നാരായണൻ എക്സലൻസ് അവാർഡ് നേടിയതിലൂടെ കട്ടച്ചിറ മേരി മൗണ്ട് സ്കൂൾ വിദ്യാഭ്യാസ […]
Read more

വേണുവിന്റെ മരണം; അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു മരിച്ചെന്ന കുടുംബത്തിൻ്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ ഡോക്ടർമാരുടെ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി. ജോയിന്റ് ഡിഎംഇയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ചികിത്സ പ്രോട്ടോക്കോൾ അനുസരിച്ചാണ് വേണുവിന് ചികിത്സ നൽകിയതെന്നും കേസ് ഷീറ്റിൽ പോരായ്മകളൊന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, രോഗിയുടെ കുടുംബവുമായി ആശയവിനിമയത്തിൽ കുറവുണ്ടായിരുന്നുവെന്നതാണ് സംഘത്തിന്റെ പ്രധാന നിരീക്ഷണം. വേണുവിന്റെ ശബ്ദ സന്ദേശവുമായി ബന്ധപ്പെട്ട കാര്യത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix