Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

എൻഇപി എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണം: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ കേരളത്തിലും നടപ്പിലാക്കണമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ പറഞ്ഞാൽ സിപിഐയുടെ എതിർപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു. `ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻഇപി മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? സിപിഐ എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം അതാണ്‌ സിപിഐക്ക് നല്ലത്. കാവി വൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ […]
Read more

ആലപ്പുഴയിൽ യുവതിയെ കാണ്മാനില്ല; പരാതിയുമായി പൊലീസുകാരനായ ഭർത്താവ്

ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്തയെയാണ് കാണാതായത്. ഇന്നലെ രാവിലെ കാണാതായതിനെ തുടർന്നാണ് ഭർത്താവ് റിയാസ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്. നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടിൽ പോയി നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് തിരികെ പോയത്. ഇരുവരുടെയും വിവാഹം […]
Read more

യെമൻ തീരത്ത് എൽപിജി ടാങ്കർ കപ്പലിൽ സ്ഫോടനം;ഇന്ത്യക്കാർ ഉൾപ്പടെ 23 പേരെ രക്ഷപെടുത്തി

ജിബൂത്തി: യെമന്റെ തീരത്ത് പാചകവാതകം നിറച്ച കപ്പലിൽ സ്ഫോടനവും. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ 23 പേരുൾപ്പെടെ 24 ജീവനക്കാരെ രക്ഷപ്പെടുത്തി. യെമന്റെ ഏഡൻ തുറമുഖത്തുനിന്ന് ജിബൂത്തിയിലേക്കു പാചകവാതകവുമായി പോയ കാമറൂണിന്റെ ഉടമസ്ഥതയിലുള്ള എംവി ഫാൽക്കൺ കപ്പലിലാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ജീവനക്കാരിൽ ഒരാൾ യുക്രെയ്ൻകാരനാണ്. 26 ജീവനക്കാരാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ കാണാനില്ല. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ആ സമയം കപ്പൽ ഏഡൻ തുറമുഖത്തുനിന്ന് 113 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. കപ്പലിന്റെ 15 […]
Read more

മലയാളത്തിന്റെ ‘ശ്രീ’ മാഞ്ഞിട്ട് 19 വർഷങ്ങൾ

‘എന്റെ മോളല്ലേ, ഇങ്ങ് തന്നേര് ഞാൻ നോക്കിക്കോളാം അവളെ പൊന്നുപോലെ’. അനിയത്തിപ്രാവിന്റെ ക്ലെെമാക്സിൽ ഫാസിൽ എഴുതിയ വാക്കുകൾ അതിഭാവുകത്വമില്ലാതെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച് നമ്മുടെയൊക്കെ ഹൃദയംതൊട്ട നടി ശ്രീവിദ്യ വിട പറഞ്ഞിട്ട് 19 വർഷങ്ങൾ തികയുകയാണ്. ശ്രീവിദ്യ, പേരുപോലെ തന്നെ മലയാളത്തിന്റെ ശ്രീയായി നിറഞ്ഞ പതിറ്റാണ്ടുകൾ. ജൻമം കൊണ്ട് മാതൃഭാഷ തമിഴാണെങ്കിലും മലയാളിയെക്കാൾ നന്നായി മലയാളത്തെ സ്നേഹിച്ച ജീവിതം. നഷ്ടങ്ങളും വേദനകളും കണ്ണീരും നോവുകളും മാത്രമായിരുന്നു ആ ജീവിതത്തിൽ ഉടനീളം അവരെ പിന്തുടർന്നത്. പക്ഷേ അവിടെയൊന്നും തളരാതെ […]
Read more

രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് മഹാരാഷ്ട്ര; രഞ്ജിയിൽ കേരളത്തിന് സമനില

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള ഗ്രൂപ്പ് മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാമിന്നിങ്സിൽ മഹാരാഷ്ട്ര രണ്ട് വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ആദ്യ ഇന്നിങ്സിൽ മഹാരാഷ്ട്ര 239 റൺസും കേരളം 219 റൺസും നേടി. 20 റൺസിൻ്റെ ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി. വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച മഹാരാഷ്ട്രയ്ക്ക് അര്‍ഷിന്റെ […]
Read more

ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്‍ടിസി ബസ്സിൽ നിന്ന് വീണ വിദ്യാർഥിനിക്ക് പരിക്ക്

തിരുവനന്തപുരം: പാച്ചല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ വാതില്‍ തുറന്ന് യാത്രക്കാരി പുറത്തേക്ക് വീണു. പാണവിള ഭാഗത്തുനിന്നു ബസില്‍ കയറിയ മറിയം എന്ന യുവതിക്കാണു പരുക്കേറ്റത്. കുട്ടിയെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു സ്‌കാനിങ്ങിനു വിധേയമാക്കി. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥിയാണ് മറിയം. പൂവാര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍നിന്നാണ് യുവതി വീണത്. ബാഗിന്റെ വള്ളി ലോക്കില്‍ കുടുങ്ങിയാവാം ഡോര്‍ തുറന്നു പോയതെന്നാണ് പ്രഥമിക നിഗമനം.
Read more

വയോധികയുടെ മാല മോഷ്ടിച്ച എസ് ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

പാലക്കാട്: വയോധികയുടെ മാലമോഷണക്കേസിൽ എസ്‌‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ തൂക്കമുള്ള മാല കവരുകയായിരുന്നു. തുടർന്ന് വയോധിക കുഴൽമന്ദം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അഞ്ച് വർഷത്തോളം എസ്ഡിപിഐ കൊടുവായൂർ യൂണിറ്റ് പ്രസിഡന്റായിരുന്നു ഷാജഹാൻ. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ മോഷണം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പറഞു.
Read more

പൊറോട്ട വില്‍പ്പനയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട്: പൊറോട്ട വില്‍പ്പനയുടെ മറവില്‍ ലഹരി വില്‍പ്പന നടത്തിയ യുവാവ് കോഴിക്കോട് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെടി അഫാമാണ് പിടിയിലായത്. 30 ഗ്രാം എംഡിഎംഎയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. പൊറോട്ട നിര്‍മിച്ച് അടുത്തുള്ള ഹോട്ടലുകളില്‍ വിതരണം ചെയ്യലായിരുന്നു ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാനെന്ന് പറഞ്ഞ് ആവശ്യക്കാരെത്തിയാല്‍ അവര്‍ക്ക് എംഡിഎംഎയും വിതരണം ചെയ്യും. ഇങ്ങനെ വ്യത്യസ്ഥമായ ലഹരി വില്‍പ്പന രീതിയാണ് കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി കെടി അഫാം പിന്തുടര്‍ന്നത്. രഹസ്യ വിവരം കിട്ടിയ ഡാന്‍സാഫിന്‍റേയും […]
Read more

മുഖ്യമന്ത്രിയുടെ മകനെ ഇ.ഡി ചോദ്യം ചെയ്യണം: മുൻ എംഎൽഎ അനിൽ അക്കര

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകനെ ഉടൻ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതി. ലൈഫ് മിഷൻ തട്ടിപ്പിലെ ഇ.ഡി സമൻസില്‍ തുടര്‍ നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്. കേന്ദ്ര ധനകാര്യ വിഭാഗത്തിനും ഇ.ഡി ഡയറക്ടർക്കുമാണ് പരാതി നൽകിയത്. വിവേകിനു നൽകിയ സമൻസിൽ തുടർനടപടികൾ എടുക്കാത്തതിൽ വിശദീകരണം തേടി പരാതി നൽകുമെന്നും പക്ഷേ, പിണറായിയും നിർമലയും അധികാരത്തിൽ ഉള്ളിടത്തോളം ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി […]
Read more

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രിയുടെ നിർണായക ചർച്ച ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് മുന്നിൽ മുഖ്യമന്ത്രി വിഷയങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടുദിവസമായി ഡൽഹിയിൽ തുടരുന്ന അദ്ദേഹം, ഇന്ന് പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix