Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ആലപ്പുഴയിൽ കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ആലപ്പുഴയിൽ

മണ്ണഞ്ചേരി: കാണാതായ ആളെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 6-ാം വാർഡ് തറക്കോണം ഭാഗത്ത് വാടകക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷം വീട്ടിൽ റഫീഖിനെയാണ് ഇന്ന് പുലർച്ചെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റഫീഖിനെ വ്യാഴാഴ്ച മുതൽ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും തിരച്ചിൽ നടത്തിവരുകയിരുന്നു. കോട്ടയം സ്വദേശിയായ റഫീഖ് കാലങ്ങളായി മണ്ണഞ്ചേരിയിൽ വാടകക്ക് താമസിച്ച് വരുകയായിരുന്നു. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. […]
Read more

പണിമുടക്ക് നടത്താനൊരുങ്ങി ഗുരുവായൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര നഗരിയിൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ ആയിരക്കണക്കിന് ഭക്തജനങ്ങൾ യാത്രാ ബുദ്ധിമുട്ടിൽപ്പെട്ടിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചത് കഴിഞ്ഞ രാത്രി അർദ്ധരാത്രിമുതലാണ്. ഗതാഗതം നിയന്ത്രിക്കുന്ന പുതിയ പൊലീസ് നയങ്ങളിൽ മാറ്റം വരുത്തുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികൾ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള എല്ലാ പ്രധാന ഓട്ടോസ്റ്റാൻഡുകളും ഒഴിഞ്ഞുകിടക്കുന്നുണ്ടായി. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ഓട്ടോറിക്ഷകൾ യാത്രക്കാരെ ഇറക്കിയ ശേഷം തിരിച്ചുപോകേണ്ട അവസ്ഥയിലാണെന്നാണ് വാദം. സമരത്തിലിരിക്കുന്ന തൊഴിലാളികൾ ഗുരുവായൂരിൽ പ്രവേശിക്കുന്ന മറ്റു ഓട്ടോകൾക്ക് യാത്രക്കാരെ കയറ്റാൻ അനുവാദം നിഷേധിക്കുകയും […]
Read more

താമരശേരി ചുരം രണ്ടാം വളവിൽ മരം വീണു; ഗതാഗതം ഭാഗികമായി തടസപ്പെട്ടു

കോഴിക്കോട്: താമരശേരി ചുരത്തിലെ രണ്ടാം വളവിൽ മരം വീണതിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇന്ന് രാവിലെ പത്തേകാലോടെയാണ് ഗതാഗത തടസം ഉണ്ടായത്. വലിയൊരു മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് മറ്റൊരു മരത്തിന്റെ കൊമ്പിലേയ്ക്ക് വീണതോടെയാണ് ഇരട്ടമരം ഒടിഞ്ഞ് റോഡിലേക്ക് ഇടിയുകയും ഗതാഗതം തടസപ്പെടുകയും ചെയ്തത്. തുടർച്ചയായി യാത്ര ചെയ്യുകയായിരുന്ന വാഹനങ്ങൾ ഇടത് വശത്തേക്ക് ചേർത്ത് നിർത്തേണ്ടി വന്നത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി മരങ്ങൾ വെട്ടിമാറ്റുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഹൈവേ പൊലീസും സ്ഥലത്ത് റദ്ദാക്കൽ […]
Read more

മാതാ അമൃതാനന്ദമയിയെ പ്രശംസിച്ച് ജെപി നദ്ദ

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 72-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം അമൃതപുരി കാമ്പസിൽ ‘അമൃതവർഷം – 72’ പരിപാടികൾക്ക് തുടക്കമായി. രാവിലെ 5 മണിക്ക് 72 ഗണപതി ഹോമങ്ങളോടെയായിരുന്നു തുടക്കം. ആഘോഷ പരിപാടികളിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ, കേന്ദ്രമന്ത്രി വി. മുരളീധരൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കുമ്മനം രാജശേഖരൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ‘അമ്മയ്ക്ക് ജന്മദിനാശംസകൾ’ മലയാളത്തിൽ തന്നെ അറിയിച്ചു കൊണ്ടാണ് ജെ.പി. […]
Read more

ലൈം​ഗിക പീഡന കേസിൽ വേണു ​ഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഐ.ടി. വ്യവസായി വേണു ഗോപാലകൃഷ്ണന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ സത്യാവസ്ഥ നിർണയിക്കുന്നതുവരെ വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.30 കോടി രൂപയുടെ ഹണിട്രാപ്പ് ശ്രമം ആരോപിച്ച കേസിൽനിന്ന് തുടങ്ങി, കമ്പനി സിഇഒയെതിരായ ലൈംഗിക പീഡനപരാതിയിലേക്ക് വഴിത്തിരിവുണ്ടായ സംഭവത്തിൽ പുതിയ മൂടുപടികൾ തുറക്കപ്പെടുകയാണ്. ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന ലിറ്റ്മസ് സെവൻ ഐ.ടി. കമ്പനിയുടെ സിഇഒയായ വേണു ഗോപാലകൃഷ്ണനെതിരെ, ഈ കമ്പനിയിൽ […]
Read more

ജി സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധ ബാനർ

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസ പ്രശ്നത്തിൽ സർക്കാരിന് പിന്തുണ അറിയിച്ചു എന്ന ആരോപണത്തെ തുടർന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ അതേ സമുദായത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നു. പത്തനംതിട്ട വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുൻവശത്താണ് വിമർശന ബാനർ ഉയർന്നത്. “കട്ടപ്പയായി മാറി സുകുമാരൻ നായർ”, “കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തി, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ സമുദായത്തിന് നാണക്കേട്” തുടങ്ങിയ വാക്കുകളോടെയാണ് ബാനറിൽ പ്രതിഷേധം […]
Read more

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; കൊലയ്ക്ക് ശേഷം വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചു

കൊല്ലം: പുനലൂരിൽ കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം പ്രതി ഐസക് കൊലപാതക വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചതായി പൊലീസ് അറിയിച്ചു. മക്കളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ സ്വമേധയാ പുനലൂര്‍ പൊലീസില്‍ കീഴടങ്ങി.
Read more

മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസൺ അറസ്റ്റിലായി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ ഇടപെട്ട് വാഹനത്തെ തടഞ്ഞു.പോലീസ് സംഭവസ്ഥലത്തെത്തി എഡിസണിനെ കസ്റ്റഡിയിലെടുത്തു. അന്വേഷണം തുടരുകയാണ്.
Read more

ജിദ്ദ-മദീനയിൽ ടൂറിസം മന്ത്രാലയത്തിന്റെ തൊഴിൽ മേള; 2500 തൊഴിലവസരങ്ങൾ

റിയാദ്: ടൂറിസം തൊഴിൽ മേളകളുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം ജിദ്ദയിലും മദീനയിലും തൊഴിൽ മേളകൾ സംഘടിപ്പിച്ചു. സ്വദേശികളെ ടൂറിസം മേഖലയിലെ ജോലികളിലേക്ക് ആകർഷിക്കുകയും, സ്ഥാപനങ്ങളുമായും തൊഴിൽ തേടുന്ന സൗദി പുരുഷന്മാരും സ്ത്രീകളും നേരിട്ട് ബന്ധപ്പെടുന്നതിനും വേദിയൊരുക്കുകയാണ് പരിപാടികളുടെ ലക്ഷ്യം. ജിദ്ദയിലെ മേളയിൽ 1,400ലധികം തൊഴിൽ അവസരങ്ങളും മദീനയിൽ 1,100 തൊഴിലവസരങ്ങളും പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലെ സൗദിവൽക്കരണം ശക്തിപ്പെടുത്തുക, വിഷൻ 2030ലക്ഷ്യങ്ങൾ കൈവരിക്കുക, യോഗ്യതയുള്ള മനുഷ്യ വിഭവശേഷിയുടെ ശക്തമായ അടിത്തറ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യങ്ങൾ. […]
Read more

കുവൈത്തിൽ വ്യാപക പരിശോധന: 63 നിയമലംഘകർ പിടിയിൽ

കുവൈത്ത് : കുവൈത്തിലെ ദജീജിൽ നടന്ന വ്യാപക സംയുക്ത സുരക്ഷാ പരിശോധനയിൽ 63നിയമലംഘകരെ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ വിഭാഗം, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് ഫയർ ഫോഴ്‌സ്, മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാന്പവർ എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്. പൊതു സുരക്ഷാ കാര്യ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽദവാസ് നേതൃത്വം നൽകിയ പരിശോധനയിൽ പിടിയിലായവരിൽ 47 പേർ തൊഴിൽ നിയമലംഘകർ, 9 പേർ തിരിച്ചറിയൽ രേഖകളില്ലാത്തവർ, 6 പേർ തൊഴിലിടങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix