Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പെരിയാർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ ആയ അനിൽ കുമാർ (47) ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങളാണ് അപകടത്തിന്റെ സൂചന നൽകിയത്. ഞായറാഴ്ച രാവിലെയാണ് അനിൽ വനവിഭവങ്ങൾ ശേഖരിക്കാനായി വീട്ടിൽ നിന്നിറങ്ങിയതെന്ന് കുടുംബം അറിയിച്ചു. അതിനുശേഷം അദ്ദേഹത്തെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ഫോറസ്റ്റ് വകുപ്പ് നടത്തിയ തിരച്ചിലിലൂടെയാണ് അനിലിന്റെ ദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.അനിൽ ആദിവാസി സമൂഹത്തിൽപ്പെട്ട വ്യക്തിയാണ്. ഇയാളുടെ മരണം വന മേഖലകളിലെ […]
Read more

ഇരുചക്ര വാഹന ഷോറൂമിൽ വന്‍ തീപിടുത്തം; കത്തി നശിച്ചത് 20ലധികം വാഹനങ്ങൾ

പത്തനംതിട്ട: അടൂരിൽ വാഹന ഷോറൂമിൽ വന്‍ തീപിടുത്തം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. മൂന്ന് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. ഷോറൂം പ്രവര്‍ത്തനത്തില്‍ വീഴ്ചയെന്ന് ഫയർഫോഴ്സ് കണ്ടെത്തി. ഷോറൂം പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെയെന്ന് ഫയർഫോഴ്സ് പ്രതികരിച്ചു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.
Read more

ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നു; 2022 ൽ സർക്കാരും ദേവസ്വം ബോർഡും അത് അറിഞ്ഞു,; വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ സർക്കാരും ദേവസ്വം ബോർഡും അറിഞ്ഞിരുന്നുവെന്ന വിമർശനാവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരങ്ങൾ എല്ലാം പുറംലോകം അറിഞ്ഞത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ […]
Read more

ബെംഗളൂരുവിൽ കാണാതായ 2 വിദ്യാർത്ഥിനികളുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: കോലാറിൽ കഴിഞ്ഞ ദിവസം കാണാതായ 2 ഏഴാം ക്ലാസ് വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്നു കണ്ടെത്തി. കൊലപാതകമാണെന്നു രക്ഷിതാക്കൾ ആരോപിക്കുമ്പോൾ, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പു കണ്ടെടുത്തതായി മുളബാഗിലു റൂറൽ പൊലീസ് അറിയിച്ചു. എലച്ചേപ്പള്ളി ഹൈസ്കൂൾ ‌വിദ്യാർഥിനികളായ ധന്യാ ഭായി, ചൈത്ര ഭായി എന്നിവരുടെ മൃതദേഹങ്ങളാണിവ. വീടിന്റെ മുന്നിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. തുടർന്നു പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണു ശനിയാഴ്ച മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ ഇവർക്കെതിരെ അതിക്രമം നടന്നതിനു തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
Read more

ഫോക്‌സ്‌വാഗൺ ടിഗ്വാൻ; മൂന്നുലക്ഷം രൂപയുടെ വമ്പൻ കിഴിവ്!

2025 ഒക്ടോബറിൽ എല്ലാ മോഡലുകൾക്കും ലക്ഷങ്ങളുടെ കിഴിവുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ കിഴിവ് ലഭിക്കുന്ന കാർ ടിഗ്വാൻ എസ്‌യുവിയാണ്. കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ വലിയ ആനുകൂല്യം ലഭിക്കും. ഉത്സവ സീസണിൽ ലംപ് സം ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 6 മാസം മുമ്പ് 49 ലക്ഷം രൂപ വിലയുള്ള ഒരു ആർ ലൈൻ […]
Read more

സ്വർണപ്പാളി വിവാദം; പുതിയ വാതിൽ ആവശ്യപ്പെട്ടത് ദേവസ്വം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ തനിക്ക് എതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ച് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ശ്രീകോവിലിന് പുതിയ വാതിൽ നിർമ്മിക്കാൻ ആവശ്യപ്പെട്ടത് ദേവസ്വമാണെന്നും, നിലവിലുള്ള വാതിൽ അടയ്ക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബെംഗളൂരു സ്വദേശിയായ ഗോവർദ്ധൻ എല്ലാ ചെലവും വഹിച്ചതായും, മറ്റാരും സ്വർണമോ പണമോ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാതിൽ പാളി നിർമ്മിച്ചതിനു ശേഷം ചെന്നൈയിൽ ഒരു ദിവസം പൂജ നടത്തിയതും, പോകുന്ന വഴിയിൽ നടൻ ജയറാമിന്റെ […]
Read more

ഇന്റർനെറ്റ് അധാർമികം; അഫ്​ഗാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം

കാബൂൾ: അഫ്‍ഗാനിൽ സമ്പൂർണ ഇന്‍റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഇന്റർനെറ്റ് അധാർമികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഈ നടപടി. തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നടപടിയെ തുടര്‍ന്ന് ജനങ്ങള്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. കാബൂളില്‍ വിമാന സര്‍വീസുകള്‍ താറുമാറായി. മൊബൈല്‍ സര്‍വീസുകള്‍ സ്തംഭിച്ചു. ബാങ്കിംഗ് സമയം ആരംഭിക്കുന്നതോടെ ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പാണ്. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. ഈ […]
Read more

സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

കണ്ണൂര്‍: വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. കു​വൈ​ത്തി​ൽ നി​ന്നും മ​റ്റു ജിസിസി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സർവീസുകളാണ് ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ വെട്ടിക്കുറച്ചത്. കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്ത്, അ​ബു​ദാബി, ദു​ബൈ, ഷാ​ർ​ജ, ജി​ദ്ദ, ബ​ഹ്റൈ​ൻ, ദ​മാം, റാ​സ​ൽ​ഖൈ​മ, മ​സ്ക​ത്ത് റൂ​ട്ടു​ക​ളി​ൽ ആ​ഴ്ച​യി​ൽ 96 സ​ർ​വി​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വി​ന്റ​ർ ഷെ​ഡ്യൂ​ളി​ൽ ഇ​ത് 54 […]
Read more

യുവതിയെ ഇടിച്ചു വീഴ്ത്തി ​പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു […]
Read more

നിർമാണത്തിലിരുന്ന വീട്ടിൽ രാജവെമ്പാല; സംഭവം മലപ്പുറത്ത്

മലപ്പുറം: നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഭീമൻ രാജവെമ്പാലയെ പിടികൂടി. കരുളായിക്ക് സമീപം കാരക്കുളത്തെ താമസക്കാരനായ പവിത്രന്റെ പുതിയ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പവിത്രന്റെ ഭാര്യ വീടിനുമുൻപിൽ പാത്രം കഴുകുന്നതിനിടയിലാണ് രാജവെമ്പാല ഇഴഞ്ഞുപോകുന്നത് കണ്ടത്. ഇതോടെ ബഹളം വച്ച് ആളെക്കൂട്ടുകയായിരുന്നു. രാജവെമ്പാല നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് ഇഴഞ്ഞുകയറുകയായിരുന്നു. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വിദഗ്ദ സംഘമെത്തിയാണ് പത്തടി നീളമുളള പാമ്പിനെ പിടികൂടിയത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix