Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ബലാത്സംഗ കേസ്: വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. 2021 മുതൽ 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾക്ക് പിന്നിൽ […]
Read more

ഓണത്തിരക്ക്; താമരശ്ശേരി ചുരത്തിൽ 3 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്

വയനാട്: ഓണത്തിരക്ക് പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്. ചുരത്തിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റിൽ കൂട്ടം കൂടി നിൽക്കരുതെന്നും കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ […]
Read more

ഓണവില്ലിന്‍ മാസ്മരിക താളം തീര്‍ത്ത് കോട്ടൂര്‍ തെക്കേ പുരക്കലിലെ കുട്ട്യാത്തയും കുടുംബവും

മലപ്പുറം: മുത്തശ്ശിക്കഥകളില്‍ മാത്രം കേട്ടറിഞ്ഞ ഓണവില്ല് പുതു തലമുറക്ക് പരിചയപ്പെടുത്തുകയാണ് കോട്ടൂര്‍ തെക്കേ പുരക്കല്‍ കുട്ട്യാത്തയും കുടുംബാംഗങ്ങളും. ഓണവില്ലിന്റെ മാസ്മരികതാളം ഇവര്‍ പങ്കുവെക്കുന്നു. ഗൃഹാതുര സ്മരണകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഓണവില്ലിന്റെ ഐതിഹ്യം നിരവധിയാണ്. പുതു തലമുറയെ കൊട്ടിപ്പഠിപ്പിച്ചും വിധയിടങ്ങളില്‍ പ്രദര്‍ശനമൊരുക്കിയും തെക്കേപ്പുരക്കല്‍ തറവാട്ടുകാര്‍ ഓണവില്ലുമായി ഈ ഓണക്കാലത്തും സജീവമാണ്. ഉത്രാട നാളിലും തിരുവോണ നാളിലും തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്ന സമയത്ത് ഓണവില്ല് കൊട്ടുന്നതാണ് ഒരു ചടങ്ങ്. പണ്ട് വീടുകള്‍ തോറും കയറിയിറങ്ങി ഓണവില്ലുകള്‍ കൊട്ടുന്ന പതിവുണ്ടായിരുന്നു. കാഴ്ചക്കുലകള്‍ക്കൊപ്പം ഓണവില്ലും […]
Read more

സെപ്റ്റംബറിൽ എത്ര ബാങ്ക് അവധികൾ? ഏതൊക്കെ ദിവസങ്ങളിൽ?

സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്ത് ആകെ എത്ര ദിവസം ബാങ്ക് അവധി ഉണ്ടെന്ന് അറിയുമോ ? സെപ്റ്റംബര്‍ മാസത്തില്‍ 14 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് സെപ്റ്റംബര്‍ മാസത്തില്‍ മൊത്തം 14 ബാങ്ക് അവധികള്‍ വരുന്നത്. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. സെപ്റ്റംബര്‍ 3- ബുധനാഴ്ച- കര്‍മ പൂജ- ഝാര്‍ഖണ്ഡ് […]
Read more

ഇടുക്കിയില്‍ ആദിവാസി യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഇടുക്കി: ഇടുക്കി മറയൂരിൽ ആദിവാസി യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെയാണ് (35) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ രക്തംവാര്‍ന്ന അവസ്ഥയിലാണ് മൃതദേഹമുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ സതീഷിനെ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലെത്തിയ സമയത്താണ് മരിച്ചനിലയില്‍ സതീഷിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസവും വിറക് ശേഖരിക്കാനും വിറക് വില്‍ക്കാനുമൊക്കെ സുഹൃത്തുകള്‍ക്കൊപ്പം സതീഷ് പോയിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്. ഫോറന്‍സിക് പരിശോധനയില്‍ മാത്രമേ മരണം സംബന്ധിച്ച പ്രാഥമിക […]
Read more

നിരോധനം തുടരുന്നു; ഉദ്യോഗാർഥികളെ ക്ഷണിച്ച് ടിക്‌ടോക് ഇന്ത്യ

നിരോധനം തുടരുകയാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടും വീണ്ടും ചർച്ചകളിൽ സജീവമായി ചൈന ആസ്ഥാനമായുള്ള ഷോർട്ട് വീഡിയോ ആപ്പ് ടിക്‌ടോക്. ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചതോടെയാണ് ടിക്‌ടോക് വീണ്ടും ചർച്ചയാകുന്നത്.ഹരിയാനയിലെ ഗുഡ്ഗാവിലെ ഓഫീസിലേക്കാണ് ടിക്‌ടോക് ഉദ്യോഗാർഥികളെ ക്ഷണിച്ചത്. ഗുഡ്ഗാവിലെ ഓഫീസിലേക്ക് കോണ്ടൻ്റ് മോഡറേറ്റർ, വെൽബീയിങ് പാർട്ണർഷിപ്പ് ആൻഡ് ഓപ്പറേഷൻസ് ലീഡ് തുടങ്ങിയ തസ്തികകളിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിച്ചത്. ലിങ്ക്ഡ്ഇൻ അടക്കമുള്ള പ്രൊഫഷണൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ജോലി പോസ്റ്റിംഗുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റ് ഇന്ത്യയിൽ വീണ്ടും ലഭ്യമായതിന് പിന്നാലെയുള്ള നിയമന […]
Read more

കെഎസ്ഇബി സർചാർജിൽ വർധന; സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കും

തിരുവനന്തപുരം: കെഎസ്ഇബി സർചാർജിൽ വർധന. സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഇതാണ് സെപ്റ്റംബർ മാസം ഈടാക്കുക. ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒൻപത് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സർചാർജ്.
Read more

സർക്കാരിന്റെ ഓണസമ്മാനം; തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഇത്തവണ 1200 രൂപ ലഭിക്കും

തിരുവനന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനമായി 200 രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ തവണ 1000 രൂപ ലഭ്യമാക്കിയപ്പോൾ ഇത്തവണ 1200 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുക. ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 […]
Read more

50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭവം; നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പതിനേഴുകാരിയുമായി സൗഹൃദത്തിലായ 50കാരനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച സംഭത്തിൽ നാലുപേർ അറസ്റ്റിൽ. നേമം കാരയ്ക്കാമണ്ഡപം അമ്മവീടു ലെയ്ൻ അമ്പമേട്ടിൽ മനോജ്(47), ഇയാളുടെ സുഹൃത്തുക്കളായ കല്ലിയൂർ കിഴക്കേ പുതുക്കുടിപുത്തൻ വീട് ജെ.കെ ഹൗസിൽ മനു(35),വെള്ളായണി ശിവോദയം റോഡ് ചെമ്പകശ്ശേരി അർജുനൻ(29),വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വലിയവിള പുത്തൻ വീട്ടിൽ അജിത് കുമാർ (22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തത്. അരുവിക്കര അഴിക്കോട് സ്വദേശി റഹീമിനെയാണ് (50) പ്രതികൾ കഴിഞ്ഞ ദിവസം തിരുവല്ലം ജഡ്ജിക്കുന്നിൽ വച്ച് മർദിച്ചത്. റഹീമിന്റെ ബാഗിലുണ്ടായിരുന്ന 21,000 […]
Read more

നാളെ അത്തം: ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

പൂവിളിയും പൂക്കളവും ഓണക്കോടിയും പുലികളിയും ഓണസദ്യയുമൊക്കെയായി സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും ഓണക്കാലം എത്തുകയാണ്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകൾ ഒരിക്കലും അവസാനിക്കില്ല എന്ന പ്രതീക്ഷ നൽകികൊണ്ട് ഇന്നും അവശേഷിക്കുന്ന നാട്ടിടവഴികളിലും വയല്‍ വരമ്പുകളിലും വേലി പടര്‍പ്പുകളിലും തുമ്പയും മുക്കുറ്റിയും കാക്കപ്പൂവും ചിരി തൂകി നില്‍ക്കുന്നു. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും സമത്വത്തിന്റെയും നന്മയുടേയും ആഘോഷമായ പൊന്നിന്‍ തിരുവോണത്തെ വരവേൽക്കാം.മഹാബലി തമ്പുരാന്റെ സദ്‌ഭരണത്തിന്റെ മഹത്വം കൊണ്ട് വാമനമൂർത്തിയും മഹാബലിയും കൈകോർത്ത് തിരുവോണനാളിൽ വീടുകളിലെത്തുന്നുവെന്നാണ് വിശ്വാസം. സന്തോഷവും സാഹോദര്യവും സമാധാനവും ലോകത്ത് നിലനിൽക്കണമെന്ന സന്ദേശമാണ് ഓണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix