Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഓണ സമ്മാനം; രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌. ശനിയാഴ്ച മുതൽ ഇത്‌ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി […]
Read more

നല്ല സുഹൃത്തായി തന്നെയാണ് കാണുന്നത്, എന്റെ പോരാട്ടം സ്ത്രീകൾക്കു വേണ്ടി’; റിനി ആൻ ജോർജ്

കൊച്ചി: തന്റെ പോരാട്ടം സ്ത്രീകൾക്കു വേണ്ടിയുള്ളതാണെന്നും അത് ഏതെങ്കിലും വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും യുവനടി റിനി ആൻ ജോർജ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ. ആരോപണവിധേയന്റെ പേര് പുറത്തുപറയാൻ നടി ഇന്നും തയാറായില്ല. ജനപ്രതിനിധി കൂടിയായ പ്രമുഖ യുവനേതാവ് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നതടക്കമുള്ള വിവരങ്ങൾ നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ വലിയ തോതിൽ പ്രതിഷേധമുയരുകയും രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി രാജി വയ്ക്കുകയുമായിരുന്നു. […]
Read more

ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ അസ്പാരി മണ്ഡലത്തിലെ ചിഗിരി ഗ്രാമത്തിൽ ആറ് സ്കൂൾ കുട്ടികൾ മുങ്ങിമരിച്ചു. ബുധനാഴ്ച സ്കൂൾ സമയത്തിന് ശേഷം സമീപത്തുള്ള വെള്ളം നിറഞ്ഞ കുഴിയിൽ നീന്താനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ ബീമേഷ്, വിനയ്, മഹാബൂബ് ബാഷ, സായ് കിരൺ, ശേഷി കുമാർ, കിന്നേര സായ് എന്നിവരാണ് മരിച്ചത്. സ്കൂൾ വിട്ട ശേഷം പത്ത് വയസിന് താഴെയുള്ള 7 വിദ്യാർത്ഥികളാണ് മഴപെയ്ക് വെള്ളം നിറഞ്ഞ കുഴിക്ക് സമീപമെത്തിയത്. ആറ് കുട്ടികൾ […]
Read more

‘വിളംബര ദൗത്യം ഏറ്റെടുക്കാൻ അർഹനാണോ എന്നറിയില്ല, ഇത് പത്മനാഭസ്വാമിയുടെ അനുഗ്രഹ൦’: മോഹൻലാൽ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപവും ലക്ഷദീപ വിളംബര പത്രിക സ്വീകരണം നടന്നു. രാവിലെ 7.30നും 8.30നും ഇടയിലുള്ള മുഹൂർത്തത്തിൽ വിളബംര പത്രിക തിരിവിതാകൂർ രാജകുടുംബാംഗങ്ങൾ നടൻ മോഹൻലാലിന് കൈമാറി. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം അഭിമാനമാണെന്നും മുറജപവും ലക്ഷദീപവും തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും വിളംബരപത്രിക സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു. കിഴക്കേഗോപുരനടയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. “തിരുവനന്തപുരത്ത് ജനിച്ചു വളർന്ന വ്യക്തി എന്ന നിലയിൽ പത്മനാഭസ്വാമി ക്ഷേത്രം […]
Read more

വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും

കൊച്ചി: ബലാത്സംഗ കേസില്‍ വാദം കേള്‍ക്കുന്നത് വരെ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയുംവിശദമായ വാദം തുടരും.
Read more

‘കൊങ്ങായ്ക്ക് പിടിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കൊച്ചി: യൂബര്‍ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സൈബറിടത്തെ വൈറൽ താരമായ അലിൻ ജോസ് പെരേര. തന്നെ കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് അലിൻൻറെ പരാതി. തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടത്. സിനിമ കാണാറുള്ളതുകൊണ്ട് ചെറിയ ചില ട്രിക്കുകൾ ഉപയോഗിച്ചാണ് രക്ഷപ്പെട്ടതെന്നും അലിൻ ജോസ് പറഞ്ഞു. ആശിഷ് എന്നയാൾക്ക് എതിരെ താൻ പൊലീസിൽ പരാതി നൽകിയെന്നും അലിൻ ജോസ് പെരേര ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഇത്രയും വർഷമായിട്ട് ഇങ്ങനെ ഒരു അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്നാണ് അലിൻ ജോസ് […]
Read more

മെസ്സി ഇന്ത്യയിലേക്ക്; ഡിസംബർ 15 ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിനു അംഗീകാരം. ‘GOAT Tour of India 2025‘ എന്ന പരിപാടിയുടെ ഭാഗമായി മെസി മൂന്ന് ന​ഗരങ്ങൾ സന്ദർശിക്കും. ഡിസംബർ 12 ന് മെസ്സി കൊൽക്കത്തയിൽ എത്തും. ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പരിപാടിയുടെ പ്രമോട്ടർ സതാദ്രു ദത്തയാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങൾ മെസ്സി സന്ദർശിക്കും. ഇത് ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ്. 2011 സെപ്റ്റംബറിൽ […]
Read more

ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത്, സംശയ രോഗത്തെ തുടർന്നെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നത് സംശയ രോഗത്തെ തുടർന്നെന്ന് കണ്ടെത്തൽ. ളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുനിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അയൽവാസിയായ കുട്ടി രാവിലെ ബിൻസിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് തറയിൽ ബിൻസി കിടക്കുന്നത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കല്ലിയൂർ […]
Read more

ലഹരി പരിശോധനയ്ക്കിടെ പൊലീസിന്‌ മർദനം; പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

മലപ്പുറം: ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസിൽ, പി കെ ഫിറോസിൻ്റെ സഹോദരൻ പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി ഇന്ന് കോഴിക്കോട് ജില്ല കോടതി പരിഗണിക്കും.കോഴിക്കോട് കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിജാമ്യ ഹർജി തള്ളിയതിന് പിന്നലെയാണ് ബുജൈർ ജില്ലകോടതിയെ സമീപിച്ചത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ഇന്നും ഇക്കാര്യം പൊലിസ് കോടതിയെ അറിയിക്കും.
Read more

തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട്: തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം നടന്നത്. തൊട്ടില്‍പാലം വളയന്‍കോട് മലയോട് ചേര്‍ന്ന് താമസിക്കുന്ന ജീഷ്മയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തേങ്ങാ മോഷത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഇവര്‍ പറഞ്ഞു. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചു കീറിയെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേ സമയം അക്രമിച്ചവരുടെ പേരടക്കം തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കിയിട്ടും ഇവര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് ജീഷ്മ ആരോപിച്ചു. മഠത്തില്‍ രാജീവന്‍, മഠത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix