Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ടി.പി. വധക്കേസ് പ്രതി ടി.കെ. രജീഷിന് പരോള്‍

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് പരോള്‍. 15 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് പരോള്‍. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് രജീഷിന് പരോള്‍ അനുവദിക്കുന്നത്. രണ്ട് ദിവസം മുമ്പുതന്നെ രജീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. മുന്‍പ് പല കാരണങ്ങള്‍ കാണിച്ച് രജീഷ് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പിന് അപേക്ഷ നൽകിയിരുന്നു. എന്നാല്‍, ഇതുവരെ പരോള്‍ ലഭിച്ചിരുന്നില്ല. കേസിലെ നാലാംപ്രതിയാണ് രജീഷ്. വീട്ടിലെ അടുത്ത […]
Read more

ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കിലിടിച്ചു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചി കളമശ്ശേരിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുൽ സലാം (41) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സലാമിനിനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്‍സ്റ്റാമാര്‍ട്ടിന്‍റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു അബ്ദുൽ സലാം. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. […]
Read more

ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി

പാലക്കാട്: ആനക്കര കൂടല്ലൂരിൽ റോഡരികിൽ നിന്നും ആറടിയോളം നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ഞായറാഴ്ച രാത്രിയോടെയാണ് ആനക്കര പഞ്ചായത്തിലെ കൂടല്ലൂർ പാറപ്പുറം റോഡരിൽ പെരുമ്പാമ്പിനെ കണ്ടത്. ആറടിയോളം നിളവും അതിനൊത്ത തൂക്കവും വരുന്ന വലിയ പെരുമ്പാമ്പ് റോഡരികിലെ കുറ്റിക്കാടുകൾക്കിടയിലേക്ക് ഇഴഞ്ഞ് കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ഫോറസ്റ്റ് റസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടിനെ വിവരമറിച്ചു. ഇതിനുശേഷം സുധീഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനമേഖലയിലെത്തിച്ച് ഉള്‍ക്കാട്ടിൽ തുറന്നു വിട്ടു.
Read more

മൂന്ന് മാസത്തിനകം സിനിമാ നയത്തിന് അന്തിമരൂപം നല്‍കും; കോൺക്ലേവിലെ നിർദേശങ്ങൾ പരിശോധിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങളില്‍ വിശദ പരിശോധനക്കൊരുങ്ങി സര്‍ക്കാര്‍. കോണ്‍ക്ലേവിലെ ചര്‍ച്ചകളില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളാവും പരിശോധിക്കുക. ഇതില്‍ പ്രധാന നിര്‍ദ്ദേശങ്ങള്‍ സിനിമ നയത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. മൂന്നു മാസത്തിനകം സിനിമാ നയത്തിന് അന്തിമരൂപം നല്‍കും. സിനിമ നയം നടപ്പിലാക്കാന്‍ നിയമനിര്‍മാണത്തിനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സിനിമ ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. സര്‍ക്കാര്‍ കാലാവധി അവസാനിക്കും മുമ്പ് തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് നീക്കം.സ്ത്രീ സുരക്ഷ, ലിംഗ സമത്വം, തൊഴിൽ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ വിശദ […]
Read more

ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നുമാണ് ബെംഗളൂരു സ്വദേശിയായ ശിവശങ്കർ ചാടി ഇറങ്ങാൻ ശ്രമിച്ചത്. ട്രാക്കിൽ വീണ ശിവശങ്കറിന്‍റെ ഇരുകാലുകളും അറ്റു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
Read more

പശുക്കടവ് ബോബിയുടെ മരണം ഷോക്കേറ്റ്

കോഴിക്കോട്: വീട്ടമ്മയും വളർത്തു പശുവും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം വൈദ്യുതാഘാതമേറ്റതെന്ന് പൊലീസ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണമെന്നും പൊലീസ് അറിയിച്ചു. കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയെയാണ് (40) മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് പശുവിന്റെ ജഡവും കണ്ടെത്തിയിരുന്നു. പരിസരത്തുനിന്ന് വൈദ്യുതി കെണിയുടെതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്. കൊക്കോ മരത്തിൽ വൈദ്യുതി കമ്പി കുടുക്കാൻ സജ്ജീകരണം നടത്തിയതായും […]
Read more

കൗമാരക്കാര്‍ക്ക് യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

കാന്‍ബെറ: കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാകുന്നതിന്റെ ഭാഗമായി യൂട്യൂബിന് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ.കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ യൂട്യൂബിലുണ്ടെന്നും ഇവ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിന്റെ ഭാഗമായാണ് വിലക്ക്.ഡിസംബറില്‍ വിലക്ക് നിലവില്‍ വരും.പതിനാറ് വയസ്സില്‍ താഴെയുള്ളവര്‍ക്ക് യൂട്യൂബില്‍ വിഡിയോകള്‍ കാണാനാകും എന്നാല്‍ മറ്റുള്ളവര്‍ക്ക് ശിപാര്‍ശ ചെയ്യാനോ,വിഡിയോകള്‍ പോസ്റ്റ് ചെയ്യാനോ, കമന്റ് ഇടാനോ സാധിക്കില്ല.മാതാപിതാക്കള്‍ക്ക് കുട്ടികളെ വീഡിയോ കാണിക്കുന്നതില്‍ നിലവില്‍ പരിമിതികളൊന്നുമില്ല. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ മനസികാരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും,ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ,സൈബര്‍ ബുള്ളിയിങ് , അമിത സ്‌ക്രീന്‍ ടൈം എന്നിവ […]
Read more

നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം; മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്

ഇടുക്കി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ ജൂലൈ 15 നാണ് രാജസ്ഥാന്‍ പൊലീസ് കേസ് എടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുക, മതവിശ്വാസത്തെ അപമാനിക്കുക, വിദ്വേഷ പ്രചരണം അടക്കം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം ചെയ്യുകയാണ് തോമസ് ജോര്‍ജ്. പ്രാര്‍ത്ഥനക്കിടെ പള്ളി പൊളിക്കാന്‍ ബജ്‌റഗ്ദള്‍, ആര്‍എസ്എസ്, ബിജെപി, ഹനുമാന്‍സേന പ്രവര്‍ത്തകര്‍ എത്തിയെന്നും പൊലീസ് എത്തി ഇടപെട്ടാണ് സാഹചര്യം ശാന്തമാക്കിയതെന്നും തോമസ് […]
Read more

കൊച്ചി കപ്പല്‍ അപകടം: വിഴിഞ്ഞം സീപോര്‍ട്ടിനെയും കപ്പല്‍ കമ്പനിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍

കൊച്ചി : കൊച്ചി തീരത്ത് എം എസ് സി എല്‍സ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ വിഴിഞ്ഞം സീ പോര്‍ട്ടിനെയും, കപ്പല്‍ കമ്പനിയായ എം എസ് സിയെയും കക്ഷിയാക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം. കേരള ഹൈക്കോടതിയില്‍ അടക്കമുള്ള കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ഹര്‍ജികളുടെ വിവരങ്ങളും ട്രൈബ്യൂണല്‍ തേടി. കപ്പല്‍ അപകടം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കിയെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Read more

മതപരിവര്‍ത്തനം നടത്തുന്നവരെ ഇനിയും തല്ലും; ഭീഷണിയുമായി ജ്യോതി ശര്‍മ

ദില്ലി: ഹിന്ദുക്കളെ മതം മാറ്റുന്നവരെ മർദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ. ഞാൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും മത പരിവർത്തനം നടത്തിയവരെ ആണ് മർദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ മാധ്യമങ്ങളോട് പ്രതികരിച്ചു. ആധാർ കാർഡിലെ പേര്, നെറ്റിയിൽ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവർത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്‍റെ മാത്രമല്ല, ഹിന്ദു ധർമ പ്രവർത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix