Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

മാടായി കോളേജ് നിയമന വിഷയം; എം കെ രാഘവനെതിരെ പരാതി നൽകി ജില്ലാ നേതൃത്വം

കണ്ണൂര്‍: മാടായി കോളേജ് നിയമന വിഷയത്തില്‍ എം കെ രാഘവന്‍ എം പിയുടെ നിലപാടില്‍ കണ്ണൂര്‍ ഡിസിസിയില്‍ കടുത്ത അതൃപ്തി. കോഴ വാങ്ങി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ നിയമിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. പ്രവര്‍ത്തകരുടെ വികാരത്തെ കണക്കിലെടുക്കാതെയാണ് എം കെ രാഘവന്‍ എംപി നിയമനം നടത്തിയത് എന്നും ഡിസിസി സുധാകരനെ അറിയിച്ചു. സംഭവത്തില്‍ എം കെ രാഘവന്‍ എംപിയുടെ കോലം കത്തിച്ചും നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി […]
Read more

ഇന്ദുജയുടെ മരണം: ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: പാലോട് നവവധുവിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റില്‍. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്താണ് ഒന്നാം പ്രതി. അജാസ് രണ്ടാം പ്രതിയാണ്. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ദുജയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു.
Read more

‘കങ്കുവ’ ഒടിടിയിലേക്ക്

സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒടിടിയിലേക്ക്. ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ എട്ട് മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. നവംബർ 14ന് റിലീസ് ചെയ്ത ചിത്രം തികഞ്ഞ പരാജയമാണ് തിയേറ്ററിൽ ഏറ്റുവാങ്ങിയത്. രണ്ട് വത്യസ്ഥ കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ സൂര്യ രണ്ട് ഗെറ്റപ്പുകളിലാണ് എത്തുന്നത്. സൂര്യക്ക് പുറമെ ബോളിവുഡ് താരം ദിഷ പഠാനി, ബോബി ഡിയോൾ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.
Read more

മാതാപിതാക്കൾ ശ്രദ്ധിക്കുക: കുട്ടികളുടെ സുരക്ഷ മുഖ്യം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളിൽ അവബോധം ഉണ്ടാകേണ്ടത് അനിവാര്യതയാണ്. കാറുകളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റും ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റും നിർബന്ധമാക്കണം. കുട്ടികൾ അപകടത്തിൽപ്പെട്ടാൽ വാഹനത്തിന്റെ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഇതുകൊണ്ട് തന്നെ ഡ്രൈവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നാലുവയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് കാറിൽ പ്രത്യേക ചൈൽഡ് സീറ്റ് നിർബന്ധമാണ്. കാറിന്റെ പിൻസീറ്റിലായിരിക്കണം ഇത്. നവജാതശിശുക്കൾക്കും ഇത്തരത്തിൽ പ്രത്യേക ചൈൽഡ് സീറ്റ് നിർബന്ധമാണ്. നാലുമുതൽ 14 വയസ്സ് […]
Read more

സിൽക്ക് ആവാൻ ചന്ദ്രിക രവി; സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

ബിനുകൃഷ്ണ /സബ് എഡിറ്റർ സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ സില്‍ക്കാവാന്‍ ചന്ദ്രിക രവി. ‘സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്’ എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം ആരംഭിക്കും. സിൽക്ക് സ്മിതയുടെ കരിയറിൽ അവർ നേരിട്ട വെല്ലുവിളികളും ഉയർച്ച താഴ്ചകളും ചിത്രം ചർച്ച ചെയ്യും. ഡിസംബര്‍ രണ്ടിന് സ്മിതയുടെ ജന്മദിനത്തിൽ നിർമാതാക്കളായ എസ്ടിആര്‍ഐ സിനിമാസ് ചിത്രത്തിന്റെ പ്രഖ്യാപനവും ഒരു അന്നൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കി. എസ്.ബി. വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രം […]
Read more

മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി

കല്‍പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. തെരഞ്ഞെടുപ്പ് വിജയത്തില്‍ നന്ദി അറിയിക്കാന്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി. മാനന്തവാടിയിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പുനരധിവാസം വേഗത്തിലാക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്വം ആണെന്നും അവര്‍ പറഞ്ഞു. അതില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലെന്നും അവര്‍ തുറന്നടിച്ചു. വന്യജീവി സംഘര്‍ഷം, ആദിവാസി മേഖലകളിലെ പ്രശ്‌നം, രാത്രിയാത്ര നിരോധനം എല്ലാം പരിഹരിക്കപ്പെടണമെന്നും പ്രിയങ്ക പറഞ്ഞു. വയനാടിന്റെ വിനോദ […]
Read more

ജി സുധാകരനെ വീട്ടിലെത്തി കണ്ട് കെ സി വേണുഗോപാല്‍

ആലപ്പുഴ: സിപിഐഎം വേദികളിൽ നിന്ന് പൂർണമായും മാറ്റിനിർത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വീട്ടിലെത്തി സന്ദർശിച്ചു. കൂടിക്കാഴ്ച്ച സൗഹൃദ സന്ദർശനം മാത്രമെന്ന് കെസി വേണുഗോപാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. സ്വന്തം വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ നടന്ന ഏരിയാ സമ്മേളനത്തിൽ പോലും തീർത്തും ഒഴിവാക്കപ്പെട്ടതോടെ പാർട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരൻ. ഈ സാഹചര്യത്തിലാണ് സന്ദർശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിൽ എത്തിയാണ് കെ സി വേണുഗോപാൽ അദ്ദേഹത്തെ കണ്ടത്. പിന്നീട് പ്രതികരിച്ച […]
Read more

നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത

തിരുവനന്തപുരം : നാളെ മുതല്‍ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത. ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതിനെ തുടർന്ന് അടുത്ത അഞ്ചു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ന്യൂനമര്‍ദം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. കേരള തീരത്ത് നാളെ മുതല്‍ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും […]
Read more

രണ്ട് ആരോഗ്യ സ്ഥാപനങ്ങളുടെ വികസനത്തിന് 53 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടി രൂപ, കണ്ണൂര്‍ പിണറായി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. […]
Read more

നടൻ പി. ശ്രീകുമാറിന്റെ മകൾ ദേവി കൃഷ്ണകുമാർ സിനിമയിലേക്ക്

പി.ആർ.സുമേരൻ കൊച്ചി : മലയാളത്തിലെ പ്രമുഖ നടനും, സംവിധായകനുമായ പി.ശ്രീകുമാറിൻ്റെ മകൾ ദേവി കൃഷ്ണകുമാർ അഭിനയ രംഗത്ത് ചുവടുവെയ്ക്കുന്നു. ദേവി ആദ്യമായി അഭിനയിക്കുന്ന പുതിയ ചിത്രം ‘കള്ളം’ ഈ മാസം അവസാനം തിയേറ്ററിലെത്തും. 1968 ൽ ‘കണ്ണൂർ ഡീലക്സ് ‘എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് കടന്നു വന്ന് അഭിനയം, എഴുത്ത്, സംവിധാനം, നിർമ്മാണം തുടങ്ങി സർവ്വ മേഖലയിലും തന്റേതായ ഇരിപ്പിടം കണ്ടെത്തി ഇന്നും മലയാള സിനിമയിലെ നിറ സാന്നിധ്യമായി തുടരുകയാണ് നടൻ പി.ശ്രീകുമാർ. കാമിയോ എന്റർടൈൻമെന്റ്സിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer