Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

എംടിയുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായി: മോഹൻലാൽ

എം ടി വാസുദേവൻ നായർക്ക് അന്ത്യോമപചാരം അർപ്പിച്ച് മോഹൻലാൽ. പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ വസതിയായ സിത്താരയിൽ മോഹൻലാൽ എത്തിയത്. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായെന്നു മോഹൻലാൽ അനുസ്മരിച്ചു. നല്ല ഒട്ടേറെ കഥാപാത്രങ്ങൾ എംടി എനിക്കായി സമ്മാനിച്ചു. എപ്പോഴും പരസ്പരം കാണുന്നില്ലെങ്കിലും നല്ല സ്നേഹബന്ധം സൂക്ഷിച്ചിരുന്നു. ഞാൻ അഭിനയിച്ച നാടകം കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. വൈകാരികമായ അടുപ്പം തമ്മിലുണ്ടായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
Read more

ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം

പത്തനംതിട്ട: നാൽപത്തിയൊന്നുദിവസത്തെ ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം. മണ്ഡലപൂജ ദിനമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (നാളെ ) നടക്കും. ഉച്ചക്ക് 12 നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
Read more

രാജ്യതലസ്ഥാനത്ത് ക്രിസ്മസ് ആഘോഷത്തിന് തുടക്കം: ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറാനൊരുങ്ങി മോദി

കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തി. ഇന്ന് മുതല്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ അദ്ദേഹം സജീവമാകും. ഇന്ന് വൈകീട്ട് ആറരക്ക് ഡല്‍ഹി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. പരിപാടിയില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും. ഡല്‍ഹി സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിവിധ സഭാധ്യക്ഷന്മാര്‍, മന്ത്രിമാര്‍,സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. സി ബി സി […]
Read more

ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ വംശജൻ ശ്രീറാം കൃഷ്ണൻ

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ എഐ നയ ഉപദേശകനായി ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകന്‍ ശ്രീറാം കൃഷ്ണൻ. സീനിയര്‍ വൈറ്റ് ഹൗസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പോളിസി ഉപദേശകനായിട്ടാണ് നിയമനം. ട്രംപ് ഭരണകൂടത്തിനായുള്ള എഐ നയം രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ട്രംപിന്റെ അടുത്ത അനുയായിയായ ഡേവിഡ് സാക്‌സുമായി ചേര്‍ന്ന് ശ്രീറാം കൃഷ്ണന്‍ പ്രവർത്തിക്കും. പ്രസിഡന്റ് കൗണ്‍സില്‍ ഓഫ് അഡൈ്വസേഴ്സ് ഓണ്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചാണ് ശ്രീറാം കൃഷ്ണന്‍ പ്രവര്‍ത്തിക്കുക. എഐയില്‍ അമേരിക്കയുടെ പ്രാധിനിത്യം വർധിപ്പിക്കുന്നതിലാകും ശ്രീറാം […]
Read more

ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാൻ 12 വർഷം കഴിയണം

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾ വിൽക്കാനും കൈമാറ്റംചെയ്യാനും 12 വർഷം കഴിയണം. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുൻകൂർ അനുമതിയോടെ കൈമാറ്റം ചെയ്യാൻ നേരത്തെ നിശ്ചയിച്ചിരുന്ന ഏഴുവർഷം എന്ന ഉത്തരവാണ് ഇപ്പോൾ പന്ത്രണ്ടാക്കി ഉയർത്തിയത്. ലൈഫ് പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് തന്നെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ടാണ് 12 വർഷമാക്കി ഉയർത്തിയത്. പി.എം.എ.വൈ. (അർബൻ, ഗ്രാമീൺ) എന്നിവയിൽ ഉൾപ്പെടുന്ന വീടുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായധനം ലഭിക്കുന്ന മറ്റു പദ്ധതികളിലെ വീടുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ […]
Read more

സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചിരുന്നു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും.
Read more

താജ്മഹലിനെയും മറികടന്ന് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് അയോധ്യയിൽ

ഈ വർഷം ജനുവരി മുതൽ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ ഉത്തര്‍പ്രദേശ് സന്ദർശിച്ചത് 476.1 ദശലക്ഷം വിനോദസഞ്ചാരികളെയെന്ന് കണക്കുകള്‍. അതിൽ തന്നെ അയോധ്യയിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത്. 135.5 ദശലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും 3,153 അന്താരാഷ്ട്ര സന്ദര്‍ശകരും അയോധ്യ സന്ദർശിച്ചതായി ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വാരണാസിയില്‍ 62 ദശലക്ഷം ആഭ്യന്തര സന്ദര്‍ശകരും 184,000 അന്തര്‍ദേശീയ വിനോദസഞ്ചാരികളും എത്തിയപ്പോൾ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുര 87,229 വിദേശികള്‍ ഉള്‍പ്പെടെ 68 ദശലക്ഷം സന്ദര്‍ശകരെ വരവേറ്റു. […]
Read more

മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വെച്ച പിതാവ് അറസ്റ്റില്‍

മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. മാനന്തവാടി-മൈസൂരു റോഡിലുളള അബൂബക്കറിന്റെ മകന്‍ നൗഫലിന്റെ മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവ് വെക്കുകയായിരുന്നു. നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയ സമയത്തായിരുന്നു അബുബക്കര്‍ കഞ്ചാവ് വെച്ചത്. തുടര്‍ന്ന് അബൂബക്കര്‍ തന്നെ എക്സൈസില്‍ വിളിച്ച് വിവരം നല്‍കി. എക്‌സെസ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് […]
Read more

കർണാടകയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു

കർണാടക: കാട്ടാന ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ കെ ഏലിയാസ് (76) ആണ് മരിച്ചത്. എറണാകുളം കാലടി സ്വദേശിയായ ഏലിയാസ് ഏതാനും വർഷം മുമ്പ് കർണാടകയിലേക്ക് കുടിയേറിയ കർഷക കുടുംബത്തിലെ അംഗമാണ്. രാവിലെ 11 മണിയോടെ മേയാൻ വിട്ട പോത്തിനെ തേടി മകനോടൊപ്പം ഏലിയാസ് പോയപ്പോഴായിരുന്നു സംഭവം. ആന പുറകിൽ നിന്ന് ആക്രമിച്ചു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
Read more

ട്രംപിനെതിരായ വിവാദ പരാമര്‍ശം: എബിസി ന്യൂസ് അവതാരകന് നഷ്ടപരിഹാരം കോടികള്‍

വാഷിങ്ടണ്‍: എബിസി ന്യൂസ് അവതാരകന്‍ ജോര്‍ജ്ജ് സ്റ്റെഫാനോപോളോസ് നടത്തിയ മാനനഷ്ട കേസില്‍ അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിന് 15 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. ട്രംപിനെതിരെ ആവര്‍ത്തിച്ച് നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് അവതാരകന്‍ നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ പറഞ്ഞതിനെതിരെ ആയിരുന്നു പരാതി. മാര്‍ച്ച് പത്തിന് നടന്ന ഒരു അഭിമുഖത്തിലാണ് ജോര്‍ജ്ജ് സ്റ്റെഫാനോപോളോസ് ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് പരാമര്‍ശം നടത്തിയത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്‌സ് […]
Read more

Recent News

Advertisement
WhiteswanTV Footer