Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

അമരക്കുനിയിൽ മൂന്നാം ദിവസവും കടുവയുടെ ആക്രമണം

വയനാട്: അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. തുടർച്ചയായ മൂന്നാം ദിവസമാണ് കടുവയുടെ ആക്രമണം. തൂപ്ര സ്വദേശി ചന്ദ്രൻ പെരുമ്പറമ്പിലിന്റെ ആടിനെയാണ് കടുവ പിടികൂടിയത്. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടാണ് കടുവയുടെ ആക്രമണത്തിന് ഇരയായത്. വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്കും പ്രതിഷേധമുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടർ അരുൺ സക്കറിയയും സംഘവും അമരക്കുനിയിൽ എത്തിയിരുന്നു. ഡോക്ടർ അരുൺ സക്കറിയ ഇന്നലെ മുതൽ അമരക്കുനിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Read more

എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഗുരുരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എഞ്ചിനീയറിംഗ് , ഫാർമസി , പോളിടെക്‌നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 11 പ്രൊഫഷണൽ കോളേജുകളും 14 സ്‌കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മുപ്പതിലധികം വർഷങ്ങളായി മികച്ച വിജയ പ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഏർപ്പെടുത്തിയ രണ്ടാമത് ഗുരുരത്നം പുരസ്‌കാരം പ്രഖ്യാപിച്ചു . അവാർഡ് ജേതാക്കൾ ! 1.ഡോ. ജോർജ് തോമസ്, തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് […]
Read more

നവ വധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാൽ ഹൗസിൽ ഐശ്വര്യയെ (28) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് കല്ലുമുട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടൻതന്നെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുമാസം മുമ്പാണ് ഐശ്വര്യയുടെ വിവാഹം കഴിഞ്ഞത്. കല്ലുമുട്ടിയിലെ മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 15 ദിവസം മുൻപാണ് സച്ചിൻ ഗൾഫിലേക്ക് പോയത്. ഇരിട്ടിയിലെ ഇസാഫ് ബാങ്കിലെ ജീവനക്കാരിയാണ് […]
Read more

അസമിൽ പത്തുമാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി

ദിസ്പൂർ: അസമിൽ എച്ച്എംപിവി സ്ഥിരീകരിച്ചു. പത്തുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ദിബ്രുഗഡ്ലെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. “നാലു ദിവസം മുമ്പാണ് കുട്ടിയെ ജലദോഷത്തിൻ്റെ ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. സാധാരണ പരിശോധനയ്ക്ക് ശേഷം ഇന്നലെ വൈറസ് കണ്ടെത്തി.” 2014 മുതൽ എഎംസിഎച്ച് ഇത്തരം കേസുകൾ പുറത്തുവരുമ്പോഴെല്ലാം പരിശോധനയ്ക്കായി ഐസിഎംആറിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ടെന്ന് എഎംസിഎച്ച് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാൻ പറഞ്ഞു. ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. […]
Read more

വിഭവ സമൃദ്ധമായ ഊണിന് വെറും ഒന്‍പത് രൂപ; പദ്ധതിയുമായി യോഗി ആദിത്യനാഥ്

‘മാ കി രസോയി’ കമ്മ്യൂണിറ്റി കിച്ചന്‍ ഉദ്ഘാടനം ചെയ്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേളയ്ക്ക് മുന്നോടിയായി കമ്മ്യൂണിറ്റി കിച്ചൻ ഉദ്ഘാടനം ചെയ്തത് . പരിപ്പ്, നാല് റൊട്ടി, പച്ചക്കറികള്‍, അരി, സാലഡ്, ഒരു മധുരപലഹാരം എന്നിവ ഉള്‍പ്പെടുന്ന ഭക്ഷണമാണ് വെറുംഒന്‍പത് രൂപയ്ക്ക് ഇവിടെ നിന്ന് ലഭിക്കുന്നത് .ഇന്ന് കമ്യൂണിറ്റി കിച്ചനിലെത്തിയ മുഖ്യമന്ത്രി അവിടെയെത്തിയവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുകയും ചെയ്തു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം മറ്റ് ക്രമീകരണങ്ങള്‍ മുഖ്യമന്ത്രി നോക്കുകയും ചെയ്തു. എസ്ആര്‍എന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നവര്‍ക്ക് […]
Read more

‘സംഗീതമാണ് ഞങ്ങളുടെ ബന്ധം, സഹോദര സ്ഥാനം’: കെ ജെ യേശുദാസ്

പി ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനവുമായി കെ ജെ യേശുദാസ്. സംഗീതമായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധമെന്നും സംഗീതത്തിൽ അദ്ദേഹം സഹോദര സ്ഥാനത്തിൽ ആയിരുന്നെന്നും യേശുദാസ് പറഞ്ഞു. ‘ജയചന്ദ്രന്റെ വിയോഗത്തില്‍ വലിയ ദുഃഖമുണ്ട്. ഇനി പറയാനുള്ളത് ഓർമകളും അനുഭവങ്ങളും മാത്രമാണ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുധാകരന്‍ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം. ഒരു ചെറിയ അനുജനായി ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന വ്യക്തിയാണ്. സംഗീതത്തില്‍ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം. ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു. അത് വേര്‍പ്പെട്ടപ്പോള്‍ […]
Read more

കലൂരിലെ നൃത്തപരിപാടി; സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും ജിഎസ്ടി റെയ്ഡ്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്. സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് വിഭാഗമാണ് റെയ്ഡ് നടത്തുന്നത്. തൃശൂരിലെ ഓസ്‌കര്‍ ഇവന്റ്‌സ്, കൊച്ചിയിലെ ഇവന്റ്‌സ് ഇന്ത്യ, വയനാട്ടിലെ മൃദംഗവിഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് റെയ്ഡ്. ജിഎസ്ടി നികുതി വെട്ടിപ്പ് നടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഉമാ തോമസ് എം എല്‍ എ യ്ക്ക് അപകടമുണ്ടായ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി സംഘടിപ്പിച്ചത് മൃദംഗവിഷണായിരുന്നു.
Read more

വികലാംഗനായ വിമുക്തഭടന്റെ ആത്മഹത്യ: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്

ശൂരനാട്: വികലാംഗനായ വിമുക്തഭടൻ ബിജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവ് കൂടിയായ വിമുക്തഭടന്റെ മരണത്തിന് പിന്നിലെ നിഗൂഢത പുറംലോകത്തേക്ക് കൊണ്ടുവരണം. ആത്മഹത്യയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് ബിജുവിനുനേരെ ആക്രമണം നടന്നിരുന്നു. അതും മരണത്തിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നാണ്. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ആത്മഹത്യയുമായി ബന്ധപ്പെട്ട് പഴുതടച്ച അന്വേഷണം വേണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകുമെന്നും പി […]
Read more

ജാമ്യമില്ല; പി വി അൻവർ തവനൂർ ജയിലിൽ

നിലമ്പൂര്‍: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പി വി അന്‍വര്‍ എംഎല്‍എ തവനൂര്‍ സബ് ജയിലിലാണ്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഇവരെയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Read more

മിനി ബസ് ശരീരത്തിലൂടെ കയറി; ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

പമ്പാവാലി: തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം ഉണ്ടായത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു.
Read more

Recent News

Advertisement
WhiteswanTV Footer