Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

റെയിൽവേ മെയിൽ സർവീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയിൽവേ മെയിൽ സർവീസ് ( ആർ എം എസ്) ഓഫീസുകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ എം എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങൾ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഒരുമിപ്പിക്കാനും തീരുമാനിച്ചതോടെ രാജ്യത്തെ 312 ആർ എം എസ് ഓഫിസുകൾ അടച്ചു പൂട്ടേണ്ടിവരും. അതിൽ തന്നെ 12 ഓഫിസുകൾ കേരളത്തിലാണ്. ആർ എം […]
Read more

മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞു; യുട്യൂബ് റിലീസിംഗ് വർധിക്കുന്നു

മലയാള സിനിമകള്‍ വാങ്ങാന്‍ ഒ.ടി.ടി കമ്പനികള്‍ക്ക് താല്പര്യം കുറഞ്ഞതോടെ യുട്യൂബ് റിലീസിംഗ് വ്യാപകമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അമ്പതോളം ചിത്രങ്ങളാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ഒരുപാട് വർഷങ്ങളായ ചിത്രങ്ങൾ പോലും വാങ്ങാൻ യൂട്യൂബ് ചാനലുകൾ സന്നദ്ധരായി മുന്നോട്ടുവരുന്നുണ്ട്. യൂട്യൂബിൽ സിനിമകൾ അപ്‌ലോഡ് ചെയ്യുന്ന കമ്പനികൾ മലയാളത്തിൽ വളരെ സജീവമാണ്. നേരത്തെ ഉണ്ടായിരുന്ന കമ്പനികളും പുതിയ സംരംഭകരും ഈ രംഗത്ത് ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. വരുമാനം നിർമ്മാതാക്കളും യൂട്യൂബ് ചാനലുകളും പങ്കിട്ടെടുക്കുന്ന രീതിയിലാണ് സിനിമകൾ വാങ്ങുന്നത്. ധ്യാൻ ശ്രീനിവാസന്റെ […]
Read more

സമയകൃത്യത; രാജ്യത്ത് ഒന്നാമത് വന്ദേഭാരത്

തീവണ്ടിയുടെ സമയ കൃത്യതയില്‍ രാജ്യത്ത് ഒന്നാമതെത്തി വന്ദേഭാരത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നോട്ടെന്നും റിപ്പോർട്ട്. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പറയുന്നത്. മൊത്തത്തിൽ ട്രെയിനുകളുടെ സമയ കൃത്യത പരിശോധിച്ചാൽ താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2024ല്‍ രാജ്യത്തെ പാസഞ്ചര്‍ തീവണ്ടികൾ വൈകിയോടുന്നത് 8 ശതമാനം കുറവാണ്. വൈകിയോടുന്ന സമയം 20 മിനുട്ടില്‍ നിന്ന് 18 മിനുട്ടായി കുറഞ്ഞു. സമയകൃത്യതയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഗുജറാത്ത്, പഞ്ചാബ്, […]
Read more

ആദ്യവിവാഹം നിലനിൽക്കെ വീണ്ടും വിവാഹം; ശിക്ഷ നൽകി കോടതി

കൊല്ലം: ആദ്യ വിവാഹം നിയമപരമായി നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത കൊല്ലം മയ്യനാട് സ്വദേശി നവാസി(51)നെ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 5,000 രൂപ പിഴയും ഒരുവർഷം തടവുമാണ്‌ ശിക്ഷ. 2010-ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇരവിപുരം സ്വദേശിനിയെ മുസ്‌ലിം മതാചാരപ്രകാരം വിവാഹം ചെയ്യുകയും ഈ ബന്ധം നിലനിൽക്കെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
Read more

വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വൈക്കത്ത് വീടിന് തീപിടിച്ച് മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം. ഇടയാഴം കൊല്ലന്താനം മേരി (75) ആണ് മരിച്ചത്. മേരി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ എത്തുന്നത്. തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വൈക്കം പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്. എന്നാല്‍ കത്തി കരിഞ്ഞ നിലയിലാണ് മേരിയുടെ മൃതദേഹം കിട്ടിയത്. അടുപ്പില്‍ നിന്നും തീ പടര്‍ന്നതാകാം എന്നാണ് പ്രാഥമിക നിഗമനം.
Read more

അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി നിന്നു; യാത്രക്കാർ തലകീഴായി നിന്നത് അരമണിക്കൂർ

ഹൈദരാബാദ്: ഹൈദരാബാദിലെ നുമൈഷ് എക്സിബിഷനിൽ ഉണ്ടായിരുന്ന അമ്യൂസ്മെന്‍റ് റൈഡ് തകരാർ മൂലം അരമണിക്കൂറോളം തലകീഴായി യാത്രക്കാർ കുടുങ്ങി. റൈഡിലെ യാത്രക്കാര്‍ തലകീഴായി തൂങ്ങിക്കിടക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോയില്‍ അമ്യൂസ്മെന്‍റ് റൈഡിന്‍റെ ബാറ്ററി മാറ്റാന്‍ എടുത്ത അത്രയും സമയം ആളുകൾ റൈഡിനുള്ളില്‍ തലകീഴായി കിടക്കുന്നത് കാണാം. ബാറ്ററി മാറ്റി റൈഡ് പ്രവർത്തിച്ച് തുടങ്ങിയപ്പോഴാണ് ആളുകൾ പൂർവ്വ സ്ഥിതിയിൽ എത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.
Read more

രാഷ്ട്രപതിയിൽ നിന്ന് ഖേല്‍രത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും

ന്യൂഡൽഹി: മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാകറും , ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷും അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്കും ഖേല്‍രത്‌ന നൽകി ആദരിച്ചു. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ചൈനയിൽ […]
Read more

ശാസ്താംകോട്ട തടാക സംരക്ഷണം: സർക്കാരും എംഎൽഎയും ഉത്തരവാദിത്വം കാട്ടണം: പി എസ് അനുതാജ്

കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണത്തെ സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയും ഗൗരവകരമായി കാണണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് അനുതാജ്. തടാകത്തിന്റെ സംരക്ഷണത്തിന് വേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച തുക സംസ്ഥാന സർക്കാർ പൂർണ്ണമായും ചെലവഴിക്കാത്തത് തികഞ്ഞ അലംഭാവമാണ്. സ്ഥലം എംഎൽഎയ്ക്ക് ശാസ്താംകോട്ട തടാകത്തോട് പ്രേമം ഉണ്ടാകുന്നത് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ്. സംസ്ഥാന സർക്കാരും തടാക സംരക്ഷണത്തിനു വേണ്ടി യാതൊരുവിധത്തിലുള്ള ഇടപെടലുകളും നടത്തുന്നതുമില്ല. തടാക സംരക്ഷണത്തെ സർക്കാരും എംഎൽഎയും അടിയന്തര വിഷയമായി കാണണമെന്നും അല്ലാത്തപക്ഷം […]
Read more

കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ മരിച്ചു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണ് മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു അപകടമുണ്ടായത്. രാവിലെ 11 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. സരോജിനിയെ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂത്തേടം വന മേഖലയാണ്. നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ്. 10 ദിവസം മുൻപ് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ആദിവാസി യുവാവ് പൂച്ചപ്പാറ മണി (40) മരിച്ചിരുന്നു.
Read more

‘സൈബർ ബുള്ളിയിങ്’ നൽകുന്ന മാനസികാഘാതം അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത് പോലും കുറ്റകരമാണ്. പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കാവുന്നതാണ്. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer