Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

Government Unveils Plan for Solar Highways by 2030

Facilisi in nec feugiat scelerisque inceptos sociosqu felis, dis parturient ante himenaeos eget cras nisl, tellus habitant ligula venenatis curabitur eros. Consequat lacinia auctor rutrum purus velit lectus primis dictumst nibh mattis tincidunt lacus suspendisse rhoncus erat metus massa gravida, ornare curae tellus tristique sapien at semper venenatis phasellus ullamcorper orci cum vestibulum diam senectus […]
Read more

കേരളത്തിലും ജാഗ്രത; റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: ഇന്ത്യ പാക് സംഘർഷത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളായ വിഴിഞ്ഞം തുറമുഖം , വിമാനത്താവളങ്ങൾ , കര ,നാവിക വ്യോമസേനാ താവളങ്ങൾ എന്നിവിടങ്ങളിലുംസുരക്ഷ ശക്തമാക്കി. കൂടാതെ ഈ സ്ഥലങ്ങളിലെ നിരീക്ഷണവും ശക്തമാക്കി. കൂടാതെ കൊച്ചി പുറങ്കടലിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം വർദ്ധിപ്പിച്ചു. സൈനികത്താവളങ്ങൾക്കു പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണശുദ്ധീകരണശാല ഷിപ്‌യാഡ്, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയ സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചു. ഐഎൻഎസ് ഗരുഡ, നാവിക […]
Read more

എൻ പ്രശാന്തിന് തിരിച്ചടി; സസ്പെൻഷൻ കാലാവധി 6 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. 180 ദിവസത്തേക്കാണ് നടപടി. ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായതിന് പിന്നാലെയാണ് നടപടി. ആറ് മാസത്തേക്ക് കൂടി പ്രശാന്ത് സർവീസിന് പുറത്തിരിക്കേണ്ടി വരും. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലത്തും പരസ്യ വിമർശനം തുടരുകയും മേലുദ്യോഗസ്ഥർക്കെതിരെ പരിഹാസം തുടരുകയും ചെയ്തതോടെയാണ് നടപടി വീണ്ടും നീട്ടിയതെന്നാണ് വിവരം.
Read more

കഞ്ചാവുമായി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിൽ സിനിമാ അസിസ്റ്റന്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചു. ഇതിനിടയിലാണ് നദീഷിന്റെ കയ്യിൽ നിന്ന് 115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബൈക്കിൽ പോകുമ്പോൾ റെയിൽവേ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇതിനു മുൻപ് തിരുവനതപുരം കരമനയിൽ 2.08 ഗ്രാം എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ […]
Read more

ചോദ്യപേപ്പർ ചോർച്ച: ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാൻ സർവകലാശാലയുടെ തീരുമാനം

കണ്ണൂർ: ചോദ്യപേപ്പർ ചോർച്ചയുടെ ബന്ധപെട്ടു കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജിന്റെ അഫിലിയേഷൻ റദ്ധാക്കാൻ കണ്ണൂർ സർവ്വകലാശാല തീരുമാനിച്ചു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തെ തുടർന്ന് സിൻഡിക്കേറ്റ് ഉപസമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന് സർവ്വകലാശാല അം​ഗീകാരം നൽകുകയും കോളേജിന് പിഴ ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരേ പോലീസ് നേരത്തെ കേസെടുത്തിരുന്നു. പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അജീഷിനെ കഴിഞ്ഞ മാസം മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് […]
Read more

‘അഭിപ്രായം പറഞ്ഞതിന് ആക്രമിക്കരുത്’: ഹിമാൻഷിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പിന്തുണയുമായി വനിതാ കമ്മീഷൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിനെതിരെ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ദേശീയ വനിതാ കമ്മീഷൻ. മുസ്ലീങ്ങളോടോ കശ്മീരികളോടോ ശത്രുത പുലർത്തരുതെന്നായിരുന്നു ഹിമാൻഷിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സൈബർ ആക്രമണമുണ്ടായത്. അഭിപ്രായങ്ങളുടെ പേരിൽ ഹിമാൻഷിയെ ലക്ഷ്യമിടുന്നത് അപലപനീയവും നിർഭാഗ്യകരവുമാണെന്ന് വനിതാ കമ്മീഷൻ പറഞ്ഞു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രാജ്യം മുഴുവൻ വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മരണശേഷം, അദ്ദേഹത്തിന്റെ […]
Read more

മിസൈൽ പരീക്ഷണം: 120 കിലോമീറ്റർ ദൂരപരിധിയിലേക്ക് വീണ്ടും പരീക്ഷണം നടത്തി പാകിസ്ഥാൻ

ന്യൂഡൽഹി: പാകിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാകിസ്ഥാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും, നയ തന്ത്ര ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും, എഞ്ചിനീയർമാരും പരിശീലന വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചുവെന്ന് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ തിരിച്ചടിക്കുമെന്നുള്ള സാഹചര്യം നിലനിൽക്കെയാണ് പരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പാകിസ്ഥാൻ. കരയിൽ നിന്ന് കരയിലേക്ക് കൊടുക്കാവുന്ന മിസൈൽ പരീക്ഷണമാണ് പാകിസ്ഥാൻ നടത്തിയത്. ബാലിസ്റ്റിക് മിസൈൽ പരീക്ഷണം പാക്കിസ്ഥാന്റെ പ്രകോപനമായി കാണുമെന്ന് ഇന്ത്യ […]
Read more

ഇടുക്കിയിലെ റാപ്പർ വേടന്റെ ഷോയിൽ പരമാവധി 8000 പേർ മാത്രം

ഇടുക്കി: ഇടുക്കിയിൽ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പ്രവേശനം പരമാവധി 8000 പേർക്ക് മാത്രമാക്കി. സ്ഥലപരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് 7. 30ന് വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി 200 പോലീസുകാരെ നിയോഗിക്കും. വേണ്ടിവന്നാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക് ചെയുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണവിധേയം അല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. സർക്കാരിന് നാലാം വാർഷിക ആഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ ഷോ നടത്തുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ […]
Read more

സ്വർണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനവ്. ഇന്ന് ഒരു പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,200 രൂപയും, ഗ്രാമിന് 8,775 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. കഴിഞ്ഞ രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് കേരളത്തിൽ വില ഉയർന്നിരിക്കുന്നത്. രാജ്യാന്തര വിലയിലെ വർധനയാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ ആഗോള സ്വർണ്ണ വില ട്രോയ് ഔൺസിന് 3,255.96 ഡോളർ എന്ന നിരക്കിലാണ് […]
Read more

ആളുമാറി കർണപുടം അടിച്ചു തകർത്തു: പോലീസിനെതിരെ പതിനെട്ടുകാരന്റെ പരാതി

കോഴിക്കോട്: കോഴിക്കോട് മേപ്പയ്യൂരില്‍ ആളു മാറി പിടികൂടിയ പതിനെട്ടുകാരന്റെ മർദിച്ചതായി പരാതി. ചെറുവണ്ണൂര്‍ സ്വദേശി ആദിലിനാണ് പോലീസ് മർദനത്തിൽ കര്‍ണപുടം തകർന്നത്. വലതു ചെവിയുടെ കേള്‍വി ശക്തിക്കാണ് തകരാര്‍ സംഭവിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മേപ്പയൂര്‍ ടൗണില്‍ പോലീസ് സ്റ്റേഷന് സമീപത്തെ ഓണ്‍ലൈന്‍ സേവാ കേന്ദ്രത്തില്‍ നില്‍ക്കുന്ന സമയത്താണ് മഫ്ത്തിയിലെത്തിയ കളമശേരി പോലീസ് ആദിലിനെ പിടികൂടി സ്റ്റേഷന് അകത്തു കൊണ്ടുപോയി മര്‍ദ്ദിച്ചത്. പിന്നീട് ആള് മാറിയെന്ന് തിരിച്ചറിഞ്ഞതോടെ ക്ഷമ ചോദിച്ച് പോലീസുകാര്‍ ആദിലിനെ വിട്ടയച്ചു. മേപ്പയ്യൂര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix