Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

‘നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം ’; ബിന്ദുവിനെ സന്ദർശിച്ച് ഉറപ്പ് നൽകി മന്ത്രി വി. ശിവൻകുട്ടി

തിരുവന്തപുരം: മാല മോഷ്ടിച്ചെന്നാരോപിച്ച് കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയ ബിന്ദുവിന്റെ വീട് സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. നീതി ഉറപ്പിക്കും വരെ കുടുംബത്തിനൊപ്പം നിൽക്കുമെന്നും ഉത്തരവാദിത്തപെട്ടവർക്കെതിരെ കർശന നടപടികൾ എടുക്കുമെന്നും മന്ത്രി ബിന്ദുവിന് ഉറപ്പ് നൽകി. അതേസമയം ബിന്ദുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എത്തിയിരുന്നു. , തെറ്റ് ആര് ചെയ്താലും കർശനനടപടി സ്വീകരിക്കുമെന്നും സർക്കാരും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. അതേസമയം ബിന്ദുവിനെ അപമാനിച്ചതിൽ പൊലീസിനോട് റിപ്പോർട്ട് തേടിയെന്ന് സംസ്ഥാന […]
Read more

പോഷകാഹാര കുറവ് മൂലം അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടി നക്കുപ്പതി ഉന്നതിയിൽ ഗർഭസ്ഥ ശിശു മരിച്ചു. ചിത്ര – സുധീഷ് ദമ്പതികളുടെ 32 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ പ്രകടിപ്പിച്ച ചിത്രയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിതീകരിച്ചു. അമ്മയുടെ പോഷകാഹാര കുറവാണ് ശിശുവിന്റെ മരണ കാരണം.
Read more

ഹെൽമറ്റ് ഇല്ലാതെ നാല് കുട്ടികൾ ഇരുചക്രവാഹനത്തിൽ: കേസെടുത്ത് ഗണേഷ് കുമാർ

കൊല്ലം: ഹെൽമറ്റില്ലാതെ പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ പോകവേ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മുൻപിൽപ്പെട്ടു. കുട്ടികളോട് സംസാരിച്ച ശേഷം വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി നിർദേശം നൽകി. കുട്ടികള്‍ക്ക് ഹെൽമറ്റും ലൈസൻസും ഉണ്ടായിരുന്നില്ല. “സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. […]
Read more

മലപ്പുറത്ത് ആറുവരി ദേശീയപാത ഇടിഞ്ഞ് വീണു; 3 കാറുകൾ തകർന്നു

മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാത ഇടിഞ്ഞു വീണു. കോഴിക്കോട് – തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് അപകടം. കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. മൂന്ന് കാറുകളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊളപ്പുറം കക്കാട് വഴി കോഴിക്കോട് നിന്നും തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണമായും […]
Read more

കടം കൊടുത്ത പണം തിരികെ ചോദിച്ചു; വയനാട്ടിൽ 49 കാരനെ നാലംഗ സംഘം മർദിച്ചതായി പരാതി

വയനാട് കുപ്പാടിത്തറയിൽ നാലംഗ സംഘത്തിന്റെ മർദനത്തിൽ 49കാരന് ​ഗുരുതരമായി പരിക്കേറ്റതായി പരാതി. കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതിന് പിതാവ് ജെയ്സണെ മർദിച്ചെന്നും, പ്രതികൾക്കെതിരെ പൊലീസ് നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും മകൾ അക്സ ആരോപിച്ചു. പൊലീസ് അന്വേഷണം കാര്യക്ഷമല്ലെന്നാരോപിച്ച് കുടുംബം എസ്പിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും കുടുംബത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് പൊലീസിൻ്റെ വിശദീകരണം. കഴിഞ്ഞമാസം 20 ന് ഈസ്റ്റർ ദിനത്തിലാണ് സംഭവങ്ങളുടെ തുടക്കം. കുപ്പാടിത്തറ സ്വദേശിയായ ജെയ്സണെ കടം കൊടുത്ത […]
Read more

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ എത്തുന്ന സാഹചര്യത്തിൽ ജാഗ്രതയുടെ ഭാഗമായി കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm […]
Read more

ലിയോ പതിനാലാമൻ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു

വത്തിക്കാൻ സിറ്റി : കത്തോലിക്കാസഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേറ്റു. പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. അതേസമയം മാർപാപ്പയുടെ കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ജന്മനാടായ അമേരിക്കയിൽനിന്നും ലക്ഷകണക്കിന് വിശ്വാസികളാണ് സഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനായി വത്തിക്കാനിൽ എത്തിയത് . കൂടാതെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്‌ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്‌കി, പെറു […]
Read more

പാകിസ്ഥാന് തിരിച്ചടിയായി ഇന്ത്യൻ നീക്കം; കനാലുകളുടെ സംഭരണ ശേഷി കൂട്ടും

സിന്ധു നിദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ നദിയിലെ കനാലുകൾ നവീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ച് ഇന്ത്യ. കത്വയിലേത് ഉൾപ്പെടെയുളള കനാലുകളിലെ എക്കൽ നീക്കി സംഭരണശേഷി വർധിപ്പിക്കാനാണ് തീരുമാനം. ജലമൊഴുക്ക് കുറഞ്ഞതോടെ പാകിസ്ഥാനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകൾ വരൾച്ചാ ഭീഷണിയിലാണ്. അതിനിടെ സിന്ധു നദീജല കരാർ മരവിപ്പിച്ചതിൽ ജമ്മുകശ്മീരിലെ പ്രദേശിക പാർട്ടികൾക്കിടയിൽ തർക്കം മുറുകി. പഹഗൽഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതിന് പിന്നാലെ സിന്ധു നദീജല കരാർ മുൻനിർത്തി ആരംഭിച്ച ജലയുദ്ധം ഇന്ത്യ കടുപ്പിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുളള സിന്ധു നദിയിലെ […]
Read more

തപാൽ വോട്ട് അട്ടിമറി: മുൻ മന്ത്രി ജി സുധാകരന്റെ മൊഴിയെടുത്തു

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന മുൻ മന്ത്രി ജി സുധാകരനെന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ. അമ്പലപ്പുഴ തഹസിൽദാര്‍ കെ അൻവറിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ജി സുധാകരന്‍റെ വീട്ടിലെത്തി മൊഴിയെടുത്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരാണ് സുധാകരന്‍റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടര്‍ക്ക് നൽകുമെന്നും തഹസിൽദാര്‍ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങളെല്ലം ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊന്നും പറയാനില്ലെന്നുമായിരുന്നു മൊഴിയെടുപ്പിനു ശേഷം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജി സുധാകരന്‍റെ വീട്ടിലെത്തിയത്. […]
Read more

നെടുമ്പാശ്ശേരിയിലെ യുവാവിന്റെ കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊച്ചി: നെടുമ്പാശ്ശേരിയിൽ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സിഐഎസ്എഫ് എസ് ഐ വിനയകുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. ആഭ്യന്തര അന്വേഷണത്തിനും സിഐഎസ്എഫ് ഡിഐജി നിർദ്ദേശം നൽകി. തുറവൂർ സ്വദേശി ഐവിൻ ജിജോ (25) യെ ഒരു കിലോമീറ്ററോളം ആണ് ബോണറ്റില്‍ ഇട്ട് വാഹനം ഓടിച്ചത്. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇന്നലെ രാത്രി 11 മണിയോടെ നായത്തോട് വെച്ചാണ് സംഭവം. ഇവർ ഐവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix