Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനകം; വി ഡി സതീശൻ

കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേര് ഉടൻ പുറത്തു വിടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിൽ സാധാരണ 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതെന്നും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കാലതാമസമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടും. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് […]
Read more

ഫ്രൂട്ട് മിക്സിൽ ചത്ത പുഴു; ഉപഭോക്താവിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: ഫ്രൂട്ട് മിക്സ്‌ ഉൽപന്നത്തിൽ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്. കടയിൽ നിന്ന് വാങ്ങിയ സീൽ ചെയ്ത ഫ്രൂട്ട് മിക്സിലാണ് ചത്ത പുഴുവിനെ കണ്ടെത്തിയത്. കർണാടകയിലെ പഗാരിയ ഫുഡ് പ്രൊഡക്ട്സിനെതിരെ എറണാകുളം നെട്ടൂർ സ്വദേശി ശ്രീരാജ് പ്രദീപ് കുമാർ സമർപ്പിച്ച പരാതിയിലായിരുന്നു വിധി. 2024 ജൂലൈ 18-ന് നെട്ടൂരിലെ ബിസ്മി ഹൈപ്പർ മാർട്ടിൽ നിന്നായിരുന്നു ശ്രീരാജ് ‘ക്വാളിറ്റി മിക്സ് ഫ്രൂട്ട് മ്യൂസ്​ലി’ എന്ന […]
Read more

തൃശൂരില്‍ കനത്ത മഴയിൽ ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് തകർന്നു വീണു

തൃശൂർ: തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര നിലം പതിച്ചു. നഗരത്തിലെ തിരക്കേറിയ എം ഒ റോഡിലേക്കാണ് മേല്‍ക്കുര വീണത്. കോർപറേഷൻ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച മേൽക്കൂരയാണ് ഇന്ന് വൈകുന്നേരം റോഡിലേക്ക് വീണത്. വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് വീണത്. മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മേൽക്കൂര വീഴാൻ തുടങ്ങുന്നത് കണ്ട ജനങ്ങൾ പ്രദേശത്തു നിന്നും ഓടി മാറിയതുകൊണ്ടാണ് അപകടം ഒഴിവായത്. […]
Read more

മോഷണക്കുറ്റം ആരോപിച്ച് കടയുടമ തല്ലിയ 12കാരന്‍ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ പരസ്യമായി ശിക്ഷിച്ച 12 വയസ്സുകാരന്‍ ജീവനൊടുക്കി. പശ്ചിമ മേദിനിപൂര്‍ ജില്ലയിലെ പാന്‍സ്‌കുര സ്വദേശി കൃഷ്‌ണേന്ദു ദാസ് ആണ് കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്‌തത്‌. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൃഷ്‌ണേന്ദു. വ്യാഴാഴ്ച്ച വൈകിട്ടാണ് കൃഷ്‌ണേന്ദു ദാസ് അമ്മയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങി പാന്‍സ്‌കുര പ്രദേശത്തെ ഗോസൈബര്‍ ബസാറിലുള്ള കടയില്‍ ചിപ്‌സ് വാങ്ങാന്‍ പോയത്. കടയില്‍ പോകുന്നതിനിടയില്‍ വഴിയില്‍ കിടന്ന ഒഴിഞ്ഞ ചിപ്സിന്‍റെ കവര്‍ കുട്ടി ശേഖരിച്ചിരുന്നു. ഇവ ശേഖരിക്കുന്നത് കുട്ടിയുടെ […]
Read more

അഞ്ച് ദിവസം പൊതു അവധി; ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ദുൽഹജ്ജ് 9–ാം ദിവസം മുതൽ 13–ാം ദിവസം വരെയാണ് അവധി. രാജ്യത്തിന്‍റെ ഔദ്യോഗിക പൊതു അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരം മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ദുല്‍ഹജ്ജ് 9 മുതല്‍ 13 വരെ അവധി ആയിരിക്കും. കുവൈത്തിൽ ബലിപെരുന്നാൾ ജൂൺ ആറിന് ആയിരിക്കുമെന്ന് അൽ ഉജൈരി […]
Read more

റീൽസ് തുടരണം; 50 ഓളം ഇടങ്ങളിൽ വിള്ളലുണ്ട്, റിയാസിനെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ദേശീയപാതയിൽ അൻപതോളം ഇടങ്ങളിൽ വിള്ളൽ ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദേശീയപാത നിർമ്മാണവുമായി സംസ്ഥാന സർക്കാരിനെ യാതൊരു ബന്ധവുമില്ല എന്ന് ഇപ്പോൾ പറയുന്നു. കൂരിയാട് മാത്രമല്ല തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പലയിടത്തും ദേശീയപാതയിൽ വിള്ളൽ വീണിട്ടുണ്ട്. അവിടെയൊക്കെ പോയി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റീൽസ് ഇടട്ടെ, അതൊക്കെ കേരളത്തിലെ ജനങ്ങൾ കാണട്ടെയെന്ന് സതീശൻ പറഞ്ഞു. നാണക്കേട് മറക്കാൻ വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലാരിവട്ടം പാലത്തിന് അപാകതയുണ്ടെന്ന് റിപ്പോർട്ടിന്റെ […]
Read more

മഹാരാഷ്ട്ര സർക്കാർ സമ്മതം നൽകി കൊങ്കണ്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിക്കും

മുംബൈ: കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യൻ റെയിൽവേയുമായി ലയിപ്പിക്കാൻ സമ്മതം നൽകി മഹാരാഷ്ട്രസര്‍ക്കാര്‍. എന്നാൽ ഇതിനായി മഹാരാഷ്ട്ര സർക്കാർ രണ്ടു വ്യവസ്ഥകളാണ് ഇതിനായി മുന്നോട്ടു വെച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഓഹരിവിഹിതമായ 396.54 കോടി തിരികെ നല്‍കുക, ലയനത്തിനുശേഷവും കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിര്‍ത്തുക. ഈയാവശ്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ധരിപ്പിച്ചെന്നും പേരുമാറ്റില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേക്ക് 51 ശതമാനം ഓഹരിയോടെയും മഹാരാഷ്ട്ര (22), കര്‍ണാടക (15), ഗോവ (6), കേരളം […]
Read more

സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം

കണ്ണൂർ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനും സുഹൃത്തുക്കൾക്കും നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. നാടകം കളിച്ചതിൻ്റെ വൈരാഗ്യത്തിൽ മകനെയും സുഹൃത്തുക്കളെയും മർദ്ദിച്ചുവെന്നാണ് പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞു മടങ്ങവെയാണ് സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സന്തോഷിനെയും കൂട്ടുകാരെയും സംഘം ചേർന്ന് മർദ്ദിച്ചത്. കലാപ്രവർത്തനം നടത്തിയതിനായിരുന്നു മർദ്ദനം എന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ഉടൻ തന്നെ മകൻ തന്നെ ഫോൺ വിളിച്ചു കാര്യം പറഞ്ഞുവെന്നും സന്തോഷ് വ്യക്തമാക്കി. മകൻ സഹായം […]
Read more

നെടുമങ്ങാട് അമ്മയെ മകൻ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി 10.30 മണിയോടുകൂടിയായിരുന്നു സംഭവം. മദ്യലഹരിയിൽ മണികണ്ഠൻ ഓമനയമ്മയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. മണികണ്ഠൻ്റെ മര്‍ദനത്തില്‍ ഗുരുതരാവസ്ഥയിൽ ആയിരുന്ന ഓമനയെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടുകൂടി മരിച്ചു. ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിൻറെ വിവിധ സ്ഥലങ്ങളിൽ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാൾ […]
Read more

ചാവക്കാടും ദേശീയപാതയില്‍ വിള്ളല്‍; പഠനം നടത്താന്‍ ഇന്ന് പ്രത്യേക സംഘം മലപ്പുറത്ത്

തൃശൂര്‍: ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍. മണത്തലയില്‍ നിര്‍മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന് മുകളിലാണ് വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. വിണ്ടുക്കീറിയതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ അത് ടാറിട്ട് മൂടി. അമ്പത് മീറ്ററിലധികം നീളത്തില്‍ വിള്ളലുള്ളതായാണ് വിവരം.അതേസമയം, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത് പഠിക്കാന്‍ ഇന്ന് എന്‍എച്ച്എഐ വിദഗ്ധസംഘമെത്തും. മൂന്നംഗസംഘമാണ് പഠനം നടത്തുന്നത്. സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ നടപടി.നിര്‍മാണത്തില്‍ അശാസ്ത്രീയത ഒന്നുമില്ലെന്നാണ് എന്‍എച്ച്എഐയുടെ പ്രാഥമിക നിഗമനം. മഴയെ തുടര്‍ന്ന് വയല്‍ വികസിച്ചതാണ് അപകടത്തിന് കാരണമായതെന്ന് എന്‍എച്ച്എഐ ജില്ലാ കളക്ടര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix