Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കുമ്പളേങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജു കൊലക്കേസ്: 8 ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

തൃശൂർ: കുമ്പളേങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. തൃശൂർ അഡീഷൻ സെഷൻസ് കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. എട്ട് ബിജെപി പ്രവർത്തകരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എട്ട് പേരും ഓരോ ലക്ഷം രൂപ വീതം പിഴയും നൽകണം. ബിജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം […]
Read more

പു​ള്ളി​മാ​നെ വേ​ട്ട​യാ​ടിയ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി​യ നാ​ലു​പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് നൂ​ല്‍​പ്പു​ഴ മു​ക്കു​ത്തി​ക്കു​ന്നി​ൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​ക്കു​ത്തി​കു​ന്ന് പു​ളി​ക്ക​ചാ​ലി​ല്‍ പി.​എ​സ്.​സു​നി​ല്‍ , ത​ട​ത്തി​ല്‍​ചാ​ലി​ല്‍ ടി.​എ​സ്. സ​ന്തോ​ഷ്, പു​ത്തൂ​ര്‍​കൊ​ല്ലി പി.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ , വാ​ളം​വ​യ​ല്‍ ബി.​എം.​ശി​വ​രാ​മ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പ്രതികളിലൊരാളു‌‌ടെ വീ‌ട്ടിൽവെച്ച് മാ​നി​റ​ച്ചി പാ​കം ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. വീ​ട്ടി​ല്‍ നി​ന്ന് പാ​ച​കം ചെ​യ്ത് ഇ​റ​ച്ചി​ക്ക് പു​റ​മെ ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​റ​ച്ചി​യും വേ​ട്ട​യാ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.
Read more

തീയേറ്ററുകൾ അടച്ചിടും, സിനിമ സംഘടനകൾ സമരത്തിലേക്ക്; സജി നന്ത്യാട്ട്

കൊച്ചി: സിനിമാ സംഘടനകള്‍ പണിമുടക്കിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ വന്നതോടെയാണ് ഒരു ദിവസം ഷൂട്ടിംഗ് നിര്‍ത്തിവെച്ചും തിയേറ്ററുകള്‍ അടച്ചിട്ടും വിതരണം നിര്‍ത്തിയും സമരം ചെയ്യാൻ സിനിമ സംഘടന തീരുമാനിച്ചത്. സൂചന പണിമുടക്കിന് ശേഷവും തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് സംഘടനകളുടെ നീക്കം. ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ഒരുമിച്ച് സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച സിനിമാ സമരം മാര്‍ച്ച് 17ന് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം […]
Read more

മാഹിയിൽ മദ്യവില കൂട്ടി

മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്ത് മദ്യ വിലയിൽ വർധനവ്. വിവിധയിനം മദ്യത്തിന് 10 മുതൽ 20 ശതമാനം വർധനവുണ്ട്.എക്സൈസ് തീരുവ കൂട്ടിയതോടെയാണ് വിലയിൽ വർധനവുണ്ടായത്. 50 ശതമാനത്തോളം വർധനയാണ് സർക്കാർ നേരത്തേ തീരുമാനിച്ചത്. എന്നാൽ വലിയ തോതിലുള്ള വിലവർധന മദ്യവിൽപ്പനയെ ബാധിക്കുമെന്നതിനാൽ മദ്യഷാപ്പുടമകളും ലിക്കർ മർച്ചൻറ്സ് അസോസിയേഷനും പ്രതിഷേധം രേഖപ്പെടുത്തിയ സാഹചര്യത്തിൽ വില 20 ശതമാനത്തോളമാക്കി കുറച്ചത്. മദ്യശാല ഉടമകൾ 28 മുതൽ വാങ്ങിയ മദ്യം മാത്രമേ പുതിയ വിലയ്ക്ക് വിൽക്കാൻ പാടുള്ളൂവെന്ന് പുതുച്ചേരി ലീഗൽ മെട്രോളജി […]
Read more

ആരെയും ഒതുക്കാൻ ശ്രമിക്കുന്നില്ല; കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ പിവി അൻവർ ഉയർത്തിയ ആരോപണങ്ങൾ തള്ളിക്കളഞ്ഞു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ആരെയും ആരും ഒതുക്കാനുള്ള ശ്രമം നടത്തുന്നില്ല, മെരുക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും അൻവറിനെ മുന്നണിയിലെടുക്കാത്തതിന്റെ പ്രതിസന്ധി തുടരുകയാണ്. ആരെയും ഒതുക്കാൻ ശ്രമിക്കുന്നില്ല, ഞങ്ങൾ ഒറ്റകെട്ടായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും അധ്യക്ഷൻ പറഞ്ഞു. ഒരാൾ കൂടെയുണ്ടെങ്കിൽ അത്രയും പിന്തുണയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ സി വേണുഗോപാൽ തിരക്കുള്ള വ്യക്തിയാണ്. അദ്ദേഹം […]
Read more

‘ഡാൻസ് പാര്‍ട്ടി’ ഇനി ഒടിടിയിൽ; സ്‍ട്രീമിംഗ് മെയ് 30ന്

സോഹൻ സീനുലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഡാൻസ് പാർട്ടി. വിഷ്‍ണു ഉണ്ണികൃഷ്‌ണൻ ശ്രീനാഥ് ഭാസി ഷൈൻ ടോം ചാക്കോ ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സോഹൻ സീനുലാലിന്റേതാണ് തിരക്കഥയും. ഇപ്പോള്‍ ഡാൻസ് പാര്‍ട്ടി സിനിമ ഒടിടിയിലേക്ക് മനോരമ മാക്സിലൂടെ മെയ് 30ന് എത്തുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. കൊച്ചി നാഗരാതിർത്തിയിൽ ഡാൻസും പാർട്ടിയും തമാശകളും ഒക്കെയായി ജീവിക്കുന്ന ഒരു സംഘം ചെറുപ്പക്കാർക്കിടയിൽ കടന്നുവരുന്ന ഒരു ആകസ്‍മിക സംഭവവും, അതിനെ വളരെ രസകരമായി […]
Read more

അതിതീവ്ര മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: ജില്ലയിൽ അതിതീവ്ര മഴയെ തുടർന്ന് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (30 -05 -2025 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവയ്ക്കാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു.
Read more

കാലടി പാലത്തിലെ കുഴിയിൽ കുടുങ്ങി സുരേഷ് ഗോപി; പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോൺ കോൾ

എറണാകുളം: കാലടിയിൽ റോഡിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഴി നിറഞ്ഞതോടെ കാലടി പാലത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കാറിൽ നിന്നും പുറത്തിറങ്ങിയ മന്ത്രി പാലത്തിലെ കുഴി പരിശോധിച്ചു. പാലത്തിന്റെ അറ്റകുറ്റപണികൾ എത്രയും വേഗം പരിഹരിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. തൃശൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലടി പാലത്തിലെ ഗതാഗതക്കുരുക്കിൽ കേന്ദ്രമന്ത്രി കുടുങ്ങിയത്. പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. നാട്ടുകാരുടെ […]
Read more

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യാപകമായ പരിശോധന സംവിധാനം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും, കൂടുതൽ പരിശോധനകൾ നടത്തുന്നത് കൊണ്ടാണ് കോവിഡ് കേസുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളത്. ഇതുവരെ രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള […]
Read more

ഒരു വടക്കൻ തേരോട്ടം; ടീസർ പുറത്തിറങ്ങി

ബിനുൻരാജ് സംവിധാനം ചെയ്തു ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഒരു വടക്കൻ തേരോട്ടം”. ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ടീസർ പുറത്തിറക്കിയിരിക്കുന്നത് സരിഗമ മമ്യുസിക്കാണ്. ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരൻ്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്നതാണ് ടീസർ. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു കൊമേർഷ്യൽ സിനിമയ്ക്ക് വേണ്ട എല്ലാവിധ ചേരുവകളും കോർത്തിണക്കിയ ചിത്രമാണിത്. മലയാളത്തിലെ പ്രമുഖ വിതരണ കമ്പനിയായ ഡ്രീം ബിഗ്ഗ് ഫിലിംസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix