Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

കന്നഡ വിവാദത്തിൽ എന്നെ പിന്തുണച്ചതിന് തമിഴ്‌നാടിന് നന്ദി ; കമൽഹാസൻ

കന്നഡ വിവാദത്തിൽ തന്നെ പിന്തുണച്ചതിനും കൂടെ നിന്നതിനും തമിഴ്‌നാടിനും ജനങ്ങൾക്കും നന്ദി അറിയിച്ച് കമൽ ഹാസൻ. ഇന്ന് ചെന്നൈയിൽ ചേർന്ന പത്ര സമ്മേളനത്തിലാണ് നടൻ നന്ദി അറിയിച്ചത്. “എന്നെ പിന്തുണച്ചതിനും ഒപ്പം നിന്നതിനും തമിഴ്‌നാടിനോട് നന്ദി പറയണം. ‘ഉയിരേ’, ‘ഉറവേ’, ‘തമിഴേ’ എന്നീ പ്രയോഗങ്ങളുടെ അർത്ഥം എനിക്ക് പൂർണ്ണമായും മനസ്സിലായി, ഞാൻ അതിനൊപ്പം നിൽക്കുന്നു,”കമൽ ഹാസൻ വ്യക്തമാക്കി. അതേസമയം വിഷയത്തിൽ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റിന് കമൽഹാസൻ നൽകിയ കത്ത് പങ്കുവെച്ചെങ്കിലും അദ്ദേഹം ക്ഷമാപണം […]
Read more

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട: കടന്നാക്രമിച്ച് വിഡി സതീശൻ

മലപ്പുറം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത് തീവ്രവാദികളു​ടെ വോട്ട് നേടിയിട്ടാണോയെന്നും മലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടിൽ സിപിഎം ഉറച്ച് നിൽക്കുന്നുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മലപ്പുറത്തെ തീവ്രവാദികളുടെ നാടായി സിപിഐഎം ചിത്രീകരിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സിപിഐഎം നേതാവ് എ വിജയരാഘവനും മലപ്പുറത്തെ അപമാനിച്ചു. ബിജെപി ‘ഏതോ’ ഒരു സ്ഥാനാർഥിയെ മത്സരിപ്പിച്ചുവെന്നും സിപിഐഎമ്മുമായി ഒത്തുകളിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.മലപ്പുറം ജില്ലക്കെതിരെ പരാമർശവുമായി നേരെത്തെ മുഖ്യമന്ത്രി ദി […]
Read more

സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയ്ക്ക് ജൂണ്‍ 23 വരെ അപേക്ഷ സമർപ്പിക്കാം

ന്യൂഡല്‍ഹി: ജൂണ്‍ 2025 കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (csir)- യുജിസി നെറ്റ് പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിജ്ഞാപന പ്രകാരം ജൂണ്‍ വരെ അപേക്ഷ നൽകാം. ഔദ്യോഗിക വെബ്‌സൈറ്റായ csirnet.nta.ac.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പരീക്ഷ ജൂലൈ 26 മുതല്‍ ജൂലൈ 28 വരെ നടക്കും. ആപ്ലിക്കേഷന്‍ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂണ്‍ 24ന് രാത്രി 11.59 വരെയാണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താൻ ജൂണ്‍ 25 , 26 […]
Read more

ഉപഭോക്താവിന്റെ സ്വകാര്യതയെ ബാധിക്കും; ഫ്രാന്‍സില്‍ സേവനം നിര്‍ത്തലാക്കി പോണ്‍ഹബ്ബ്

ഫ്രാൻ‌സിൽ പോൺ സേവനം നിർത്തലാക്കി. പോൺ വെബ്സൈറ്റ് പ്ലാറ്റ്ഫോമുകളായ പോൺഹബ്, റെഡ് ട്യൂബ്, യൂപോൺ എന്നിവയുടെ മാതൃസ്ഥാപനമായ എ‌ലോ ഫ്രീസൈറ്റ്സ് ഫ്രാൻസിൽ സേവനം അവസാനിപ്പിച്ചു. വെബ്സൈറ്റുകൾ സന്ദർശിക്കുന്നവരുടെ പ്രായം സ്ഥിരീകരിക്കണമെന്ന ഫ്രഞ്ച് സർക്കാരിൻ്റെ പുതിയ നിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. സേവനം നിർത്തുന്നതിൻ്റെ കാരണങ്ങൾ വിശദീകരിക്കുന്ന അറിയിപ്പ് ഉപഭോക്താക്കൾക്ക് ഓരോ വെബ്സൈറ്റിലൂടെയും നൽകും. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന നടപടികൾ എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു. ജൂൺ ഏഴ് മുതൽ രാജ്യത്ത് ലഭ്യമായ പോൺ വെബ്സൈറ്റുകളിൽ പ്രായം […]
Read more

ഹേമ കമ്മിറ്റി റിപ്പോർട്ട്: പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേക താൽപര്യമെടുത്താണു ഹേമാ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ പരത്തുന്നുവെന്നു സജി ചെറിയാൻ പറഞ്ഞു. സിനിമാ നയത്തിനായി അടുത്ത മാസം കോൺക്ലേവ് വിളിക്കും. ഇതൊന്നും അറിയാത്തവരല്ല ചില കമൻ്റുകൾ ഇറക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകാൻ ഇരകൾ വിസമ്മതിക്കുന്നതിനാൽ സിനിമാ മേഖലയിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട […]
Read more

വാളയാർ പീഡനം: പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി വിചാരണ ചെയ്യാൻ സിബിഐ

വാളയാർ: വാളയാർ പീഡന കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മുതിർന്നയാളായി കണ്ട് വിചാരണ ചെയ്യണമെന്ന് സിബിഐ. ഇതിനായി കേസ് പോക്സോ സ്‌പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ ജുവനൈൽ ജസ്റ്റിസ് ബോർഡിനെ സമീപിച്ചു. സഹോദരിമാരായ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സമയത്ത് പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലായിരുന്നു. എന്നാൽ മറ്റൊരു പീഡന കേസിൽ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്ടെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 60 വയസ്സുള്ള സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് മെയ് 31 നാണ് വാളയാർ പോലീസ് […]
Read more

കന്നഡ വിവാദം : രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മാറ്റിവെച്ച് കമൽഹാസൻ

കന്നഡ ഭാഷ വിവാദത്തെ തുടർന്ന് രാജ്യസഭാ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് മാറ്റിവെച്ച് കമൽഹാസൻ. കന്നഡയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവാദ പരാമർശത്തിന് നടൻ നേരിട്ട എതിർപ്പിനെ തുടർന്നാണ് പത്രിക സമർപ്പിക്കൽ വൈകിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2024 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) കമൽ ഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവും (എംഎൻഎം) തമ്മിലുള്ള തിരഞ്ഞെടുപ്പ് കരാറിന്റെ ഭാഗമായി, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് എംഎൻഎമ്മിന്റെ പിന്തുണയ്ക്ക് പകരമായി കമലഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു. […]
Read more

ഗതാഗതക്കുരുക്കിനു ആശ്വാസ൦; കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ചു

എറണാകുളം: ഗതാഗത കുരുക്കിന് ആശ്വാസം എന്നോണം കാലടി ശ്രീശങ്കര പാലത്തിലെ കുഴികൾ അടച്ച് ടാറിങ് നടത്തി. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം സുഗമമായി. ദിവസങ്ങളായി കാലടിയിൽ തുടരുന്ന ഗതാഗതക്കുരുക്കിനും ശമനമായിരിക്കുകയാണ്. കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ 2 ദിവസമായി നടത്തി വന്ന പാലം ബഹിഷ്കരണ സമരവും സമരവും അവസാനിപ്പിച്ചു. പാലത്തിന്റെ ഇരു ഭാഗത്തും ട്രിപ്പുകൾ അവസാനിപ്പിച്ചായിരുന്നു സമരം. ‌ഞായറാഴ്ച രാത്രിയിൽ പാലത്തിന്റെ 2 പ്രവേശന ഭാഗങ്ങളിലെയും കുഴികൾ അടയ്ക്കുകയും ടാറിങ് നടത്തുകയും ചെയ്തു. മഴ ഇല്ലാതിരുന്നതു മൂലം […]
Read more

കെ എസ് യു ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ കേസ്

കൊല്ലം: ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെ എസ് യു ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ മൂന്ന് കെ എസ് യു നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ആഷിഖ് ബൈജുവിന്റെ പരാതിയിൽ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് കൊല്ലം ഇരവിപുരം പോലീസ് കേസെടുത്തത്. സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികള്‍ ആഷിഖ് ബൈജുവിന്‍റെ പൊതു ജീവിതം കളങ്കപ്പെടുത്തുക, ഭീഷണിപ്പെടുത്തി അന്യായ ധനസമ്പാദനം […]
Read more

ഫീസ് അടച്ചില്ല, എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽ നിന്ന് പുറത്താക്കിയതായി പരാതി

കണ്ണൂർ: ബസ് ഫീസ് അടച്ചില്ലെന്നാരോപിച്ച് എട്ടാം ക്ലാസുകാരനെ സ്‌കൂൾ ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. പയ്യന്നൂരിൽ തിങ്കളാഴ്‌ച പ്രവേശനോത്സവം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറിയപ്പോഴാണ് വിദ്യാർത്ഥിക്ക് ദുരനുഭവമുണ്ടായത്. ബസിൽ കയറാൻ തുടങ്ങിയ വിദ്യാർത്ഥിയെ ജീവനക്കാരനായ ഇസ്മ‌യിൽ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി വിട്ടു. തുടർന്ന് ഓഫിസ് റൂമിലേക്ക് കൊണ്ടുപോയി ചീത്ത വിളിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം അപരിചിതനായ ആളുടെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് വിദ്യാർഥി പറയുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix