Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് കിടപ്പുരോഗിയെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെയാണ് ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചത്. തൃശ്ശൂർ മതിലകം സ്വദേശിയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഷംസുദ്ദീന്. എറണാകുളം നോർത്ത് പാലത്തിന് താഴെയാണ് ഷംസുദ്ദീനെ ബന്ധുക്കൾ ഉപേക്ഷിച്ചത്. സഹോദരന്മാരാണ് ഷംസുദ്ദീനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. നിലവിൽ ഷംസുദ്ദീനെ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീനെ വഴിയിൽ ഉപേക്ഷിച്ചവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Read more

അഹമ്മദാബാദ് വിമാനാപകടം: പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിലെത്തും

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണം മുന്നൂറിനോട് അടുക്കുകയാണ്. നിലവിൽ 294 മരണമാണ് സ്ഥിരീകരിച്ചത്. 24 പ്രദേശവാസികൾക്കും ജീവൻ നഷ്ടമായി. അറുപതിലേറെ പേരാണ് ചികിത്സയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിൽ എത്തും. സിവിൽ ആശുപത്രിയിൽ പരിക്കേറ്റവരെ കാണും. ദുരന്തത്തിൽ ഡിജിസിഎ അടക്കം പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് തുടങ്ങും.
Read more

വിശാഖപട്ടണത്ത് അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ ബ്ലോക്കിന് ഐസിഐസിഐ ബാങ്കും ടാറ്റ മെമ്മോറിയല്‍ സെന്ററും ചേര്‍ന്ന് തറക്കല്ലിട്ടു

കൊച്ചി: ടാറ്റ മെമ്മോറിയല്‍ സെന്ററുമായി (TMC) സഹകരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ( HBCHRC) സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി 550 കോടിയിലധികം ചെലവ് വരുന്ന 3.9 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആധുനിക സമുച്ചയ നിര്‍മ്മാണത്തിനാണ് ബാങ്ക് ധനസഹായം നല്‍കുന്നത്.ഐസിഐസിഐ ഫൗണ്ടേഷന്‍ ബ്ലോക്ക് ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ബ്ലഡ് കാന്‍സര്‍ വിഭാഗത്തിനായി എട്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പ്രതിവര്‍ഷം 3,000 […]
Read more

ബംഗാളിയെന്നു കരുതി പൊലീസ് മൃതദേഹം സംസ്കരിച്ച സംഭവം: ദുരൂഹത ആവർത്തിച്ച് കുടുംബം

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയെന്നു തെറ്റിദ്ധരിച്ച് പേട്ട പൊലീസ് സംസ്കരിച്ച സംഭവത്തിൽ ദുരൂഹത. തേക്കട വാറുവിളാകത്തു വീട്ടിൽ അഭിജിത്തിന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആവർത്തിക്കുന്നത്. ട്രെയിൻ തട്ടി മരിച്ചെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനു കാരണമായ മുറിവുകൾ ശരീരത്തിൽ ഇല്ലായിരുന്നെന്നാണ് സംസ്കരിക്കുന്നതിനു മുൻപ് എടുത്ത ഫോട്ടോയിൽ നിന്നു വ്യക്തമാകുന്നതെന്ന് അഭിജിത്തിന്റെ പിതാവ് എസ്.ബിജു പറഞ്ഞു. മാർച്ച് 5ന് രാവിലെ റെയിൽവേ ട്രാക്ക് മറികടക്കവെ ഒരാൾ ട്രെയിൻ തട്ടി വീണിട്ടുണ്ടെന്ന് കൊല്ലം–തിരുവനന്തപുരം പാസഞ്ചർ ട്രെയിനിലെ ലോക്കോപൈലറ്റ് ബിജു കൊച്ചുവേളി റെയിൽവേ […]
Read more

കെനിയ ബസ് അപകടം: ജസ്‌നയേയും കുഞ്ഞിന്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കെനിയ ബസ് അപകടത്തിൽ മരിച്ച തൃശൂർ വെങ്കിടങ്ങ് സ്വദേശികളായ ജസ്നയുടെയും മകൾ റൂഹി മെഹ്റിൻ്റെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മൂവാറ്റുപ്പുഴയിലെ ജസ്നയുടെ വീട്ടിലേക്കാവും മൃതദേഹങ്ങൾ എത്തിക്കുക. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജസ്‌നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന ഹനീഫയും കുടുംബവും നിരവധി വർഷങ്ങളായി ഖത്തറിൽ ആയിരുന്നു സ്ഥിരതാമസം. ബലിപെരുന്നാൾ അവധിയോട് അനുബന്ധിച്ച് ഖത്തറിൽ നിന്നും കെനിയയിലേക്ക് നടത്തിയ വിനോദയാത്രക്കിടെയാണ് ബസ് അപകടം ഉണ്ടായത്. ജൂണ്‍ […]
Read more

ഭാര്യ വീട്ടുകാരിൽ നിന്ന് മർദനം; കോട്ടയം സ്വദേശിയയെ കാണാതായിട്ട് 7 ദിവസം

തിരുവനന്തപുരം: കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും കീബോര്‍ഡ് ആർട്ടിസ്റ്റുമായ രഞ്ജു ജോണിന്റെ തിരോധാനത്തില്‍ ഭാര്യയ്ക്കും ഭാര്യാകുടുംബത്തിനുമെതിരെ ആരോപണവുമായി രഞ്ജുവിന്‌റെ കുടുംബം. രഞ്ജുവുമായി പ്രശ്‌നമില്ലെന്ന ഭാര്യയുടേയും കുടുംബത്തിന്റെയും വാദം തെറ്റാണെന്നും നിരന്തരമായി പ്രേഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. രഞ്ജുവിന്റെ തിരോധാനത്തിന് പിന്നില്‍ ഭാര്യയും ഭാര്യാവീട്ടുകാരുമാണെന്നും കുടുംബം ആരോപിച്ചു. മാത്രമല്ല ഭാര്യാ വീട്ടുകാര്‍ ശാരീരികമായും മാനസികമായും രഞ്ജുവിനെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു. രഞ്ജുവിന്‌റെ പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചും രഞ്ജുവിനെ ഭാര്യാവീട്ടുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആറുമാസമായി രഞ്ജു ഭാര്യാവീട്ടില്‍ പോകാറില്ല. പേടികൊണ്ടാണ് പോകാത്തതെന്നും […]
Read more

അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും കനക്കുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ […]
Read more

ബംഗാൾ പോൺ റാക്കറ്റ് പ്രതിക്കൊപ്പം തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ ; കടുത്ത ഭാഷയിൽ ബിജെപി

ബംഗാൾ : പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ അശ്ലീല വീഡിയോ റാക്കറ്റ് നടത്തിയതായി ആരോപിക്കപ്പെടുന്ന ശ്വേത ഖാന്റെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കളുടെയും ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ടിഎംസിയെ കടന്നാക്രമിച്ച് ബിജെപി. ശ്വേത ഖാനും മകനും ചേർന്ന് “സോഫ്റ്റ് പോണോഗ്രാഫിക് റീലുകൾ” ചിത്രീകരിച്ച ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ഇവർ ഒരു സ്ത്രീയെ ആക്രമിച്ചതായും പിന്നീട് ഈ സ്ത്രീയുടെ പരാതിയെ തുടർന്ന് […]
Read more

കൊല്ലത്ത് ഓട്ടിസം ബാധിച്ച ആറ് വയസുകാരിയുടെ മരണം ; കുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലം: ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്‌തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് വന്നതോടെ ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരി മരണപ്പെട്ടത്. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ് കുട്ടിയെ ആശുപത്രിയില്‍ […]
Read more

കരമന ഗ്യാസ് ഏജൻസിയിൽ സിലിൻഡർ മോഷണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഗ്യാസ് ഏജൻസിയിൽനിന്ന് സിലിണ്ടർ മോഷണം. മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന സ്വദേശി കാർത്തിക് (30) ആണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് മ്യൂസിയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡിപിഐ ജങ്ഷനിലുള്ള രജനി ഗ്യാസ് ഏജൻസിയിലായിരുന്നു മോഷണം. മോഷണത്തിന് പിന്നാലെ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച സിലിൻഡറുകൾ ഇയാൾ മറിച്ചുവിൽക്കുകയായിരുന്നു. സിഐ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix