Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിശാഖപട്ടണത്ത് അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ ബ്ലോക്കിന് ഐസിഐസിഐ ബാങ്കും ടാറ്റ മെമ്മോറിയല്‍ സെന്ററും ചേര്‍ന്ന് തറക്കല്ലിട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ടാറ്റ മെമ്മോറിയല്‍ സെന്ററുമായി (TMC) സഹകരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ( HBCHRC) സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനായി 550 കോടിയിലധികം ചെലവ് വരുന്ന 3.9 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ആധുനിക സമുച്ചയ നിര്‍മ്മാണത്തിനാണ് ബാങ്ക് ധനസഹായം നല്‍കുന്നത്.ഐസിഐസിഐ ഫൗണ്ടേഷന്‍ ബ്ലോക്ക് ഫോര്‍ ചൈല്‍ഡ് ആന്‍ഡ് ബ്ലഡ് കാന്‍സര്‍ വിഭാഗത്തിനായി എട്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ പ്രതിവര്‍ഷം 3,000 രോഗികള്‍ക്ക് സേവനം ലഭ്യമാക്കും. നിലവില്‍ ഇവിടെ എച്ച്ബിസിഎച്ച്ആര്‍സിക്ക് പ്രതിവര്‍ഷം 6,200 രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.
ഇന്ത്യയിലെ കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ സ്‌പെഷ്യലൈസ്ഡ് കാന്‍സര്‍ സൗകര്യങ്ങളില്‍ ഒന്നായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ കെട്ടിടത്തില്‍ 2027 ഓടെ നിര്‍മ്മാണം പൂര്‍ത്തിയകുമ്പോള്‍ 215 ലധികം കിടക്കകള്‍ ഉണ്ടായിരിക്കും. ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ വിഭാഗമായ ഐസിഐസിഐ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് ഇതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കും.
ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ സിന്‍ഹ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര, മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സുദീപ് ഗുപ്ത എന്നിവരും ചടങ്ങില്‍ സന്നിഹിതരായരുന്നു. ഇതോടൊപ്പം എന്‍.കെ. റാവു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പ്രദീപ് കുമാര്‍ സിന്‍ഹ നിര്‍വ്വഹിച്ചു. പുതിയ ഓഡിറ്റോറിയത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഐസിഐസിഐ ഫൗണ്ടേഷന്‍ ടിഎംസിക്ക് ലഭ്യമാക്കി.

രാജ്യത്തെ ആരോഗ്യ സംരക്ഷണ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ഐസിഐസിഐ ബാങ്കിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി കാന്‍സര്‍ പരിചരണത്തിനായുള്ള ദൗത്യത്തില്‍ ടാറ്റ മെമ്മോറിയല്‍ സെന്ററുമായി പങ്കാളിയാകാന്‍ കഴിയുന്നതില്‍ ബാങ്കിന് അഭിമാനമുണ്ട്. ആവശ്യമുള്ളവര്‍ക്ക് മികച്ച വൈദ്യസഹായം സാധ്യമാക്കുന്നതിനുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതി. കുട്ടികളിലെ രക്താര്‍ബുദ ചികിത്സക്കായുള്ള ഈ പദ്ധതി ആന്ധ്രാപ്രദേശിനും സമീപ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും സേവനം ലഭ്യമാക്കും. ഇത് കാന്‍സര്‍ ചികിത്സ രംഗത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ സിന്‍ഹ പറഞ്ഞു.ആരോഗ്യ സംരക്ഷണം ഐസിഐസിഐ ബാങ്കിന്റെ സിഎസ്ആര്‍ പദ്ധതികളിലെ മുഖ്യഘടകമാണ്. രണ്ട് വര്‍ഷം മുമ്പാണ് ടാറ്റ മെമ്മോറിയല്‍ സെന്ററുമായുള്ള പങ്കാളിത്തം ബാങ്ക് ആരംഭിച്ചത്. വിശാഖപട്ടണം, നവി മുംബൈ, ന്യൂ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ടിഎംസിയുടെ കേന്ദ്രങ്ങളില്‍ മൂന്ന് പുതിയ ബ്ലോക്കുകള്‍ സ്ഥാപിക്കുന്നതിന് 1,200 കോടി രൂപ സഹായം ലഭ്യമാക്കിയിരുന്നു. ടിഎംസിയുടെ ആവശ്യങ്ങള്‍ മനസിലാക്കി 1,800 കോടി രൂപയുടെ സഹായം കൂടി ലഭ്യമാക്കുന്നതില്‍ ബാങ്കിന് സന്തോഷമുണ്ടെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്ദീപ് ബത്ര പറഞ്ഞു. മൊത്തം 10.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ പുതിയ ബ്ലോക്കുകള്‍ അത്യാധുനിക മെഡിക്കല്‍ സൗകര്യങ്ങളും ഗവേഷണ വിഭാഗങ്ങളും കൊണ്ട് സജ്ജീകരിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഈ ബ്ലോക്കുകള്‍ ഒരുമിച്ച് 19 എല്‍ഐഎന്‍എസികളും 555 കിടക്കകളും ഉള്‍ക്കൊള്ളുന്നതാണെന്നും സന്ദീപ് ബത്ര കൂട്ടിച്ചേര്‍ത്തു.

ഈ മേഖലയിലെ കാന്‍സര്‍ ചികിത്സയുടെയും പീഡിയാട്രിക്, ഹീമറ്റോലിംഫോയ്ഡ് കാന്‍സറുകളുടെയും ചികിത്സാരംഗത്ത് ഗണ്യമായ സംഭാവന നല്‍കുന്ന ഐസിഐസിഐ ഫൗണ്ടേഷനോടും ടിഎംസിയോടും തങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. ഉമേഷ് മഹന്ത്‌ഷെട്ടി പറഞ്ഞു. കാന്‍സര്‍ ചികിത്സാരംഗത്ത് മികച്ച പരിചരണം നല്‍കുന്നതില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ തെളിവാണ് ഐസിഐസിഐ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രോഗനിര്‍ണയം, വിലയിരുത്തല്‍, ചികിത്സ, രക്ത കേന്ദ്രം, പോഷകാഹാരം, പുനരധിവാസം തുടങ്ങിയ പിന്തുണാ സേവനങ്ങളിലും വൈദഗ്ധ്യത്തിലും പീഡിയാട്രിക് ആന്‍ഡ് ഹീമറ്റോലിംഫോയ്ഡ് കാന്‍സറുകള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ എച്ച്ബിസിഎച്ച്ആര്‍സി വിശാഖപട്ടണത്ത് നിലവില്‍ ഏകദേശം 200 പുതിയ പീഡിയാട്രിക് കാന്‍സറും 350-400 ഹീമറ്റോലിംഫോയ്ഡ് കാന്‍സര്‍ രോഗികളും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പുതിയ ബ്ലോക്ക് കൂടി പൂര്‍ത്തിയാകുന്നതോടെ അസ്ഥി മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സാ പദ്ധതിയുടെ വിപുലീകരണം ഉള്‍പ്പെടെ നിലവിലുള്ള സേവനങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കാനും ഇമ്മ്യൂണോതെറാപ്പി ആരംഭിക്കാനും ടിഎംസിക്ക് കഴിയുമെന്ന് മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഓങ്കോളജി പ്രൊഫസറും മേധാവിയുമായ ഡോ. ഗിരീഷ് ചിന്നസ്വാമി പറഞ്ഞു.വിശാഖപട്ടണം ആശുപത്രിയ്ക്കായി ഐസിഐസിഐ ബാങ്ക് നല്‍കുന്ന 550 കോടി രൂപയുടെ സഹായം, മൊത്തമുള്ള 1,800 കോടി രൂപയുടെ സംഭാവനയുടെ ഭാഗമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix