Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തിൽ 5 മരണം

ഷിംല: ഹിമാചല്‍ പ്രദേശിലെ മിന്നല്‍ പ്രളയത്തില്‍ മരണം അഞ്ചായി. മൂന്ന് പേരെ കാണാതായി. കുളു, മണാലി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര മേഖലകളില്‍ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. മരിച്ച 5 പേരിൽ 4 പേരെ തിരിച്ചറിഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള ചെയിന്‍ സിംഗ്, ചമ്പ സ്വദേശി ആദിത്യ താക്കൂര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രദീപ് വര്‍മ്മ, ചന്ദന്‍ എന്നിവരാണ് മരിച്ചത്. കുളുവിലും കാംഡയിലും മൂന്ന് പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കുളു ജില്ലയിലെ മണാലി, ബഞ്ചാര്‍ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. […]
Read more

പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

മോഹന്‍ലാല്‍, പ്രഭാസ്,അക്ഷയ് കുമാര്‍ മോഹന്‍ബാബു, വിഷ്ണു മഞ്ജു, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന കണ്ണപ്പ നാളെ ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തില്‍പ്പരം തിയേറ്ററുകളിലാണ് വിതരണം നിര്‍വഹിക്കുന്നത്. തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ കണ്ട ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം ഗംഭീരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന […]
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയതോടെ 3 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അതിശക്തമായ മഴയ്ക്കും കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read more

നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ പുലി കുടുങ്ങി

തൃശൂര്‍: വാല്‍പ്പാറയിലെ കൊലയാളിപ്പുലി കുടുങ്ങി. പച്ച മല എസ്‌റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എസ്റ്റേറ്റ് ലയത്തില്‍ നിന്ന് 300 മീറ്റര്‍ മാറിയാണ് കാട്ടില്‍ മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് […]
Read more

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് വാണിയംകുളം പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം. പാതിപ്പാറ പെട്രോൾ പമ്പിന് മുൻവശത്തായാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം നടന്നത്. മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം റിവേഴ്സ് ആയി വന്ന് റോഡ് അരികിലെ ഡിവൈഡറിൽ പോയി ഇടിച്ചാണ് നിന്നത്. ഈ സമയത്ത് എതി൪ ദിശയിൽ വന്ന വാഹനം അപകടത്തിൽപെടാതിരുന്നത് തലനാരിഴയ്ക്കാണ്. ഇതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന […]
Read more

വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിച്ചതായി സൈന്യം

ടെൽ അവീവ്: ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിച്ചതായി സൈന്യം. ഇറാൻ ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതിന് പിന്നാലെ ഇസ്രയേൽ വ്യോമ പാത തുറന്നു. പശ്ചിമേഷ്യയെ ആശങ്കയിലാക്കി 12 ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ സ്ഥിരീകരിച്ചത്. എന്നാൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷവും ഇറാൻ മിസൈലുകൾ ലോഞ്ച് ചെയ്തതായി സൈന്യം ചൊവ്വാഴ്ച വിശദമാക്കി. ഇതിന് പിന്നാലെ വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയിരുന്നു.
Read more

രാജേഷ് മാധവന്റെ പക്കാ ഫൺ എന്റര്‍ടെയ്‍നർ; ധീരൻ റിലീസ് പ്രഖ്യാപിച്ചു

ദേവദത്ത് ഷാജിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരൻ. ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് “ധീരൻ”. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ നാലിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, […]
Read more

ആര്യാടൻ ഷൗക്കത്ത് ഇന്ന് പാണക്കാടെത്തും; മണ്ഡലപര്യടനവും ഇന്ന്

മലപ്പുറം: നിലമ്പൂരില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മണ്ഡല പര്യടനം ഇന്ന്. രാവിലെ ഒമ്പതരയോടെ ആര്യാടന്‍ ഷൗക്കത്ത് പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രണ്ട് മണി മുതലാണ് മണ്ഡലപര്യടനം. ചന്തക്കുന്ന് , ചുങ്കത്തറ, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് പര്യടനം നടത്തുക. നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരമാണെന്ന് കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം.
Read more

എയര്‍ ഇന്ത്യക്കെതിരെ ഡിജിസിഎ, മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തലുമായി ഡിജിസിഎ. വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ ക്രൂ റോസ്റ്ററിന്റെ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ വലിയ വീഴ്ച വരുത്തിയതിനാണ് നടപടി. പത്ത് ദിവസത്തിനകം നടപടിയില്‍ വിശദീകരണം നല്‍കണം. ജീവനക്കാര്‍ക്ക് മതിയായ വിശ്രമം നല്‍കുന്നില്ലെന്ന് ഡിജിസിഎ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ മെയ് […]
Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന് ഹാജറാകാനുള്ള സമയം നീട്ടി നല്‍കി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള സമയം നീട്ടി നൽകി. സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില്ല എന്നും സമയം നീട്ടി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഈ മാസം 27നു ഹാജരാകാൻ നിർദേശം നൽകിയെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെ, കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix