Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Uncategorized

അടിയന്തര ലാന്‍ഡിങ്ങില്‍ തകരാര്‍; എഫ് 35 യുദ്ധവിമാനം മടങ്ങുന്നത് വൈകും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തിയ ബ്രിട്ടിഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല. ഇനിയും ഒരാഴ്ചയിലേറെയെടുത്തേക്കുമെന്നാണ് വിവരം. വിമാനവാഹിനി കപ്പലില്‍നിന്നു കഴിഞ്ഞ ദിവസം രണ്ട് എന്‍ജിനീയര്‍മാര്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് തകരാര്‍ പരിഹരിക്കാനായില്ല. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടനില്‍നിന്ന് വിദഗ്ധര്‍ ഉടന്‍ എത്തുമെന്നാണു വിവരം. ഇന്ധനം കുറഞ്ഞതോടെ അടിയന്തര ലാന്‍ഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിനു തകരാറുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്കു വിമാനം മാറ്റിയേക്കും. ഇന്തോ പസിഫിക് മേഖലയില്‍ […]
Read more

മഴ തുടരും; നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കൊച്ചി:കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാൽ ഇന്ന് ഏത് ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലുമാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ […]
Read more

നവജാത ശിശുവിന്റെ മരണം; കൊലപാതകമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം

പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയ്ക്കേറ്റ പരിക്കാണ് കുഞ്ഞിൻ്റെ മരണകാരണം. ആരും അറിയാതെ പ്രസവിച്ച ശേഷം പൊക്കിൾകൊടി 21 കാരി തന്നെ വീട്ടിൽ വെച്ച് മുറിച്ചെടുത്തിരുന്നു. ഇതിനിടെ 21 കാരി ശുചിമുറിയിൽ തലകറങ്ങി വീണിരുന്നു. ഈ വീഴ്ചയിൽ കുഞ്ഞിൻ്റെ തല നിലത്തടിച്ചത് ആകാമെന്നാണ് നിഗമനം. കേസിലെ സംശയങ്ങൾ നീങ്ങാൻ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. കുഞ്ഞിൻ്റെ പോസ്റ്റ്മോര്‍ട്ടം കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. രക്തസ്രാവത്തെ തുടർന്ന് ഇന്നലെ […]
Read more

16കാരനെ തട്ടിക്കൊണ്ടുപോകൽ, എഡിജിപി അറസ്റ്റിൽ

ചെന്നൈ: പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്ക൦. തർക്കത്തെ തുടർന്നുണ്ടായ തട്ടിക്കൊണ്ടുപോകലിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു. എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ […]
Read more

ഇറാന്‍-ഇസ്രയേല്‍ സംഘർഷം കനക്കുന്നു; സംഘർഷം അവസാനിപ്പിക്കണമെന്ന G7 പ്രമേയത്തില്‍ നിന്ന് ട്രംപ് വിട്ടുനിന്നേക്കും

ഇറാന്‍-ഇസ്രയേല്‍ സംഘർഷത്തിന്‍റെ നാലാദിനത്തിലും യുദ്ധസമാനമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാർമേഘം മൂടുകയാണ്. തിങ്കളാഴ്ച ടെഹ്റാന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇറാന്‍റെ ദേശീയമാധ്യമ ആസ്ഥാനമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാനുമായി ചർച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാനും പദ്ധതിയിടുന്നതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതേസമയം, ജി7 സഖ്യരാജ്യങ്ങള്‍ ചേർന്ന് കാനഡയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഇസ്രയേല്‍- ഇറാന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ട്രംപിന്‍റെ തീരുമാനം. ടെഹ്റാനിലെ ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ്‌വർക്ക് ആസ്ഥാനത്തേക്ക് […]
Read more

മിഥുനമാസ പുലരിയിൽ അയ്യനെ വണങ്ങി ആയിരങ്ങൾ

പത്തനംതിട്ട: തുള്ളി മുറിയാതെ പെയ്ത കാലവർഷത്തെ കൂസാതെ മിഥുന മാസ പുലരിയിൽ അയ്യനെ തൊഴുതത് ആയിരങ്ങൾ. മിഥുന മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് നട തുറക്കുമ്പോൾ മുതൽ ശബരിമല സന്നിധാനത്ത് അതിശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചാണ് ഭക്തർ അയ്യപ്പനെ കണ്ട് വണങ്ങിയത്. തിരക്ക് വർദ്ധിച്ചപ്പോൾ മാത്രം ഫ്ലൈ ഓവറിലൂടെയും അല്ലാത്ത സമയങ്ങളിൽ ഭക്തരെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീ കോവിലിന് മുന്നിലേക്ക് നേരിട്ട് കടത്തിവിട്ടുമാണ് ദർശനം ക്രമീകരിച്ചത്. പമ്പാ സന്നിധാനം പാതയിലും അതിശക്തമായ മഴ പെയ്യുന്നതിനാൽ […]
Read more

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. പത്ത് ദിവസത്തിനിടെ 78കാരിയായ സോണിയയെ ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. നേരത്തെ, ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]
Read more

കനത്ത മഴ; കേരളത്തിലെ 11 ജില്ലകളിൽ മുന്നറിയിപ്പ് സൈറൺ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടകയ്‌ക്കും മാറാത്തവാഡക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ ഒഡിഷയ്ക്ക് മുകളിലും ചക്രവാതച്ചുഴിയുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റും ശക്തമായി തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ജൂൺ 14 -17 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും […]
Read more

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പുതുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ് വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7626 രൂപയാണ് നല്‍കേണ്ടി വരിക. […]
Read more

200 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ്

തൃശൂർ: കാൻസർ രോഗംമൂലം മുടി നഷ്ടമായ 200 പേർക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി അമല മെഡിക്കൽ കോളേജ് ആശുപത്രി. മണലൂർ എംഎൽഎ മുരളി പെരുന്നെല്ലി വിഗ്ഗ് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. സ്തനാർബുദം ബാധിച്ച 50 രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി നൽകി. ‘കേശദാനം സ്നേഹദാനം’ ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 51 വ്യക്തികളെയും മീറ്റിങ്ങിൽ മെമന്‍റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ഇതിനോടകം 2100 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകളും 650 സ്തനാർബുദ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix