ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ; സംഭവം ഇന്ന് ഉച്ചയോടെ
കണ്ണൂർ: ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂരിലാണ് ഇന്ന് ഉച്ചയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സജിത, ബാബു ദമ്പതികളാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം നടന്നത്. കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് മരണം. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
Read more