ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം
പത്തനംതിട്ട: നാൽപത്തിയൊന്നുദിവസത്തെ ശബരിമല മണ്ഡലകാലതീർഥാടനത്തിനു നാളെ സമാപനം. മണ്ഡലപൂജ ദിനമായ വ്യാഴാഴ്ച രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടക്കും. തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്. മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച (നാളെ ) നടക്കും. ഉച്ചക്ക് 12 നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുന്നത്.
Read more