Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; നാല് ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മുമ്പ് എറണാകുളം, തൃശൂർ ജില്ലകൾക്ക് മാത്രമായിരുന്നു ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്, ഇപ്പോൾ എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നും യെല്ലോ അലേർട്ട് നിലനിൽക്കുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ […]
Read more

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; ഇന്ന് കടൽ കാണാൻ പോകേണ്ട, മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 08.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിക്കുമെന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 05.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
Read more

മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളത്തും തൃശൂരും ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യതയെ തുടർന്ന് ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ വീണ്ടും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മൂന്ന് […]
Read more

അതിശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വീണ്ടും ഓറഞ്ച് അലേർട്ട് മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ […]
Read more

അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും; കൺട്രോൾ റൂമുകൾ തുറന്നു

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ജൂൺ 10 മുതൽ 14 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 11-ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും ജൂൺ 12-ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് ഈ മുന്നറിയിപ്പ്. ജൂൺ 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും […]
Read more

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; 4 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ ചില ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകാം. കടുത്ത മഴയിൽ കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കഴിഞ്ഞ ദിവസം രാത്രി മണ്ണിടിഞ്ഞു. വലിയ വാഹനങ്ങൾക്ക് ഗതാഗതം ഏകപക്ഷികമായി ക്രമീകരിക്കേണ്ടി വന്നതിനാൽ […]
Read more

കനത്ത മഴയിൽ 50 മീറ്ററോളം വിണ്ടുകീറി റോഡ്; സംഭവം കാസർ​ഗോഡ്

കാസർകോട്: കുണ്ടംകുഴിയിൽ ശക്തമായ മഴയെത്തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു. പൊയിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡം റോഡ് ആണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വലിയ ആഴത്തിലാണ് പിളർന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെയുണ്ടായ കനത്ത മഴയ്ക്കിടെ വലിയ […]
Read more
thrissur cyclone - Malayalam News Portal

തൃശ്ശൂരിൽ മിന്നല്‍ ചുഴലി; നട്ടത്തറയില്‍ സ്‌കൂളിന് ഭാഗിക നാശനഷ്ടം

തൃശ്ശൂർ : തൃശൂരില്‍ വിവിധയിടങ്ങളില്‍ മിന്നല്‍ ചുഴലി. പ്രധാനമായും വില്ലടം, ചേറൂര്‍, നട്ടത്തറ പ്രദേശങ്ങളിലാണ് മിന്നല്‍ ചുഴലിയുണ്ടായത്. പലയിടങ്ങളിലും വലിയ തേക്കിന്‍ മരങ്ങള്‍ കടപുഴകി വീണു.വില്ലടം മില്‍മയ്ക്ക് മുന്നിലും വില്ലേജ് ഓഫീസിന് മുന്നിലേക്കും മരം വീണു. ഈ സമയം സ്‌കൂള്‍ വാഹനങ്ങള്‍ അടക്കം റോഡിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നട്ടത്തറ പൂച്ചട്ടിയില്‍ സ്‌കൂള്‍ മുന്നത്തേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവന്റെ മുറ്റത്താണ് മരം വീണത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. അഞ്ചോളം […]
Read more

കാലവർഷം കനക്കുന്നു; ഇന്ന് 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയും ശക്തമായ കാറ്റും കണക്കിലെടുത്ത് കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, യൂണിവേഴ്സിറ്റി പരീക്ഷകളും പിഎസ്സി പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടത്തപ്പെടും. കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളില്‍ രാവിലെ മുതൽ കനത്ത മഴ തുടരുന്നു. വയനാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ […]
Read more

മഴ തുടങ്ങി വെള്ളത്തിലായി; ആലപ്പുഴയിൽ വെള്ളത്തിലിറങ്ങിനിന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ: ചേർത്തല ആഞ്ഞിലിപ്പാലം പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എ.എസ്. കനാലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയാണ് പ്രതിഷേധം അറിയിച്ചത്. ദേശീയപാത നിർമ്മാണത്തെ തുടർന്ന് കനാൽ നിറഞ്ഞുകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ഏകദേശം 200ഓളം വീടുകൾക്ക് വെള്ളഭീഷണി നേരിടുന്നതായി റിപ്പോർട്ടുണ്ട്. ചേർത്തല നഗരസഭ ഭരണസമിതിയും വിഷയത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന സാഹചര്യം ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമാണെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer