Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Weather

കനത്ത മഴ; കാസർകോഡ് വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് (റെഡ് അലർട്ട്) കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ എല്ലാ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം […]
Read more

കാലവർഷം ശക്തമാകുന്നു; കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയും ശക്തമായ കാറ്റും നിരവധി ഇടങ്ങളിൽ അപകടങ്ങൾക്ക് കാരണമായി. കോട്ടയത്ത് വീടിനു മുന്നിലേക്ക് മണ്ണിടിഞ്ഞ് വീണതോടെ വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മറ്റൊരു സംഭവത്തിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കോഴിക്കോട്, മലപ്പുറം ജില്ലകളിലും മതിൽ ഇടിഞ്ഞുവീഴ്ചയും കാറ്റ് നാശവും റിപ്പോർട്ട് ചെയ്തു. മലപ്പുറത്ത് ശക്തമായ കാറ്റിൽ നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഓട്ടോറിക്ഷയ്ക്ക് […]
Read more

സംസ്ഥാനത്ത് മഴ ശക്തം; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പും അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചില നദികളിൽ പ്രളയ സാധ്യതയും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റ് വീശുന്നത് പല സ്ഥലത്തും വൻ നാശത്തിനിടയാക്കി. വടക്കൻ ജില്ലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ […]
Read more

മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ടായി ഉയർത്തി. നിലവിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇന്ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ഒരാഴ്ചത്തേക്ക് കേരളത്തിൽ വ്യാപകമായ മഴയ്ക്കും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്. മലയോര മേഖലകളിലും വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകടസാധ്യത […]
Read more

മഴക്കാലം ഇങ്ങെത്തി, വീടുകളില്‍ ഈ കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ഇലക്ട്രിക് സ്വിച്ചുകളിലും വയറുകളിലും ഈര്‍പ്പം ഇറങ്ങാതെ ശ്രദ്ധിക്കുക എന്നത് പ്രധാനമാണ്. കേടുവന്ന സ്വിച്ചുകളും ലൂസ് വയറുകളും മാറ്റാം. വാട്ടര്‍പ്രൂഫ് ബോക്‌സുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ സുരക്ഷിതമാകും. മഴക്കാലത്ത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഡ്രെയിനുകളും പൈപ്പുകളും അടഞ്ഞുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ നോക്കി അറ്റകുറ്റപ്പണികള്‍ നടത്തുക ചുവരുകളിലും റൂഫുകളിലും ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്താം. വാട്ടര്‍പ്രൂഫ് പെയിന്റുകള്‍ ഉപയോഗിച്ച് ചോര്‍ച്ചയുള്ള സ്ഥലങ്ങള്‍ സീല്‍ ചെയ്യാന്‍ ശ്രദ്ധിക്കുക തടികൊണ്ടുള്ള വാതിലുകളും ജനാലകളും മഴക്കാലങ്ങളില്‍ പൊന്തിവരാനുള്ള സാധ്യത കൂടുതലാണ്. ഈര്‍പ്പത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ […]
Read more

രണ്ട് ചക്രവാതച്ചുഴികൾ; കാലവർഷം നാളെയോടെ കേരളത്തിലെത്തും

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം നാളെയോടെ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമുള്ള അന്തരീക്ഷ മാറ്റങ്ങളാണ് കാലവർഷ പുരോഗതിക്ക് അനുകൂല സാഹചര്യം ഒരുക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, തമിഴ്‌നാട് പ്രദേശങ്ങൾ ഉൾപ്പെടെ കാലവർഷം വ്യാപിക്കുന്നതിനൊപ്പം ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങളിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തെക്കൻ കേരള തീരത്തിന് സമീപം നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിനും കർണാടക തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കൻ ആൻഡമാൻ കടലിലും സമീപ […]
Read more

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായിരിക്കും. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, […]
Read more

മഴ അതിശക്തം; കൊല്ലത്ത് അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയിലും കാറ്റിലും വ്യാപക നാശനഷ്ട്ടം. കൊല്ലം കളിയിക്കൽ കടപ്പുറം പാപനാശം അങ്കണവാടിയുടെ മേൽക്കൂര കാറ്റിൽ തകർന്നു. കുട്ടികൾ ക്ലാസ് കഴിഞ്ഞ് മടങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. അങ്കണവാടി കടലിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലും മുത്തുവയലിലും മതിലുകൾ ഇടിഞ്ഞ് വീണു. പ്രാപ്പൊയിൽ ഷാജിമോന്റെ വീട്ടിലെ മണ്ണിട്ട് കെട്ടിയ മതിൽ ഇടിഞ്ഞു, ഷാജിമോന്റെ വീട്ടിലെ കിണറും ഭാഗികമായി തകർന്നു. ചില സ്ഥലങ്ങളിൽ മതിലുകൾ ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. […]
Read more

കേരളത്തിൽ അതിശക്തമായ മഴ വരുന്നു; കാലവർഷം മറ്റന്നാൾ എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കാനാണ് സാധ്യത. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനത്തെ തുടർന്ന് കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിൽ ശക്തമായ മഴ […]
Read more

Recent News

Advertisement
WhiteswanTV Footer