കൊച്ചി: നടൻ ഉണ്ണി മുകുന്ദൻ മാനേജരെ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻ കുമാറിന്റെ കൈ പിടിച്ച് തിരിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. വിപിൻ കുമാറിന്റെ കൈയിൽ മർദനത്തിന്റെ പാടുകളുമുണ്ട്.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ വിപിൻ കുമാർ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കരിയർ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന ഉണ്ണിയുടെ വാദം അപ്രസക്തമായിരിക്കുകയാണ്. ശരീരത്തിന് നേരെയുള്ള കയ്യേറ്റം മർദനമായി കണക്കാക്കിയായിരിക്കും ഫെഫ്കയുടെ അന്വേഷണ റിപ്പോർട്ട്. ഫെഫ്കയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. കോടതി തീരുമാനം അറിഞ്ഞശേഷമായിരിക്കും നടനെ നോട്ടീസ് നൽകി വിളിപ്പിക്കുക.
നടനും മാനേജരും നൽകിയ പരാതികളിൽ എഎംഎംഎയും ഫെഫ്കയും അടുത്തയാഴ്ച ചർച്ച നടത്തും. പോലീസിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ ഉണ്ണിമുകുന്ദനെതിരെ മാനേജർ വിപിൻകുമാർ ഫെഫ്കയിൽ പരാതി നൽകിയിരുന്നു. ഫെഫ്കയുടെ പിആർ യൂണിയനിൽ അംഗമാണ് വിപിൻ കുമാർ. ഫെഫ്കയുടെ ഹിയറിങ് കമ്മിറ്റി പരാതി പരിശോധിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് ഉണ്ണി മുകുന്ദൻ താര സംഘടനയായ എഎംഎംഎയ്ക്കും പരാതി നൽകിയത്. വിഷയത്തിൽ ഡിജിപിക്കും എഡിജിപിക്കും നടൻ പരാതി നൽകിയിരുന്നു.






