തൃശൂർ: ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ എതിരില്ലാതെ തെരഞ്ഞെടുത്തു. പുതിയതായി ചുമതലയേറ്റ അധ്യക്ഷന്‍മാരുടെ കാലാവധി രണ്ടര വര്‍ഷമാണ്. ആദ്യ ടേമില്‍ വികസനകാര്യ അധ്യക്ഷനായി ആനിപോളും, ക്ഷേമ കാര്യ അധ്യക്ഷനായി ഒ.എസ്.ചന്ദ്രനും,ആരോഗ്യം ഷിഫ സന്തോഷും, പൊതുമരാമത്ത് ജിയോ കിഴക്കും തല, ലിജി ജോജി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാരായി എതിരില്ലാതെ തെരഞ്ഞെടുത്തു.
ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷായിരുന്നു വരണാധികാരി.37 അംഗ കൗണ്‍സിലില്‍ യുഡിഎഫ് വിമതനായി വിജയിച്ച വില്‍ഫി ജോര്‍ജ്ജ് അടക്കം യുഡിഎഫ് 23. എല്‍എഡിഎഫ് 12.എന്‍ഡിഎ 1,സ്വതന്ത്രന്‍ ഇങ്ങിനെയാണ് കക്ഷി നില.12 അംഗങ്ങളുള്ള എല്‍ഡിഎഫ് മത്സരിക്കുവാന്‍ തയ്യാറാവാതെ വന്നതോടെയാണ് യുഡിഎഫിലെ 5 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കുവാന്‍ കാരണമായത്. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ മത്സരി്ച്ചിരുന്നു.
തെരഞ്ഞെടുത്ത സ്ഥിരം സമിതി അംഗങ്ങളെ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍, പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ഡമാരായ ഷിബു വാലപ്പന്‍, ജില്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടാം ടേമില്‍ വികസന കാര്യം വിനീത ഷാന്റോ, ക്ഷേമ കാര്യം മോഹനന്‍ േൈവമേനി, പൊതുമരാമത്ത് റെയ്‌സണ്‍ ആലൂക്ക. ആരോഗ്യം മേഴ്‌സി ടീച്ചര്‍, വിദ്യാഭ്യാസം ബിന്ദു ജോര്‍ജ്ജും ആയിരിക്കും അവസാനത്തെ രണ്ടര വര്‍ഷത്തെ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍. പാര്‍ലിമെന്ററി പാര്‍ട്ടിലിഡര്മാരായി യുഡിഎഫ് ലീഡര്‍ ഷിബു വാലപ്പന്‍എല്‍ഡിഎഫ് ലീഡര്മാരായി തെരഞ്ഞെടുത്തു.










