തൃശ്ശൂർ: ചാലക്കുടി നടുമുറ്റം സാംസ്ക്കാരിക വേദിയുടെ മൂന്നാമത് വാർഷിക പൊതുയോഗം കലാഭവൻ മണി പാട്ടുപുരയിൽ വെച്ച് നടത്തി. പ്രസിഡൻ്റ് ടി.പി. രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ. ആസാദ്, ട്രഷറർ ജോസ് പോൾ, വിൽസൻ മേച്ചേരി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.പി. രാജൻ (പ്രസിഡൻ്റ്), ടി.ജെ. ആസാദ് (സെക്രട്ടറി), ജോസ് പോൾ തച്ചുപറമ്പിൽ (ട്രഷറർ), എസ് ശ്രീകുമാർ (വൈസ് പ്രസിഡൻ്റ്), രാജു വെട്ടിയാട്ടിൽ (ജോയിന്റ് സെക്രട്ടറി),
വിൽസൺ മേച്ചേരി (കലാ – സംസ്കാരിക ഏകോപന സമിതി ചെയർമാൻ). ഭരണസമിതി അംഗങ്ങൾ: രാജു മേക്കാടൻ, വാസുദേവൻ പനമ്പിള്ളി, ഔസേഫ് മേലേടത്ത്, ബാബു ചാലിപ്പറമ്പിൽ, പോൾ മാളക്കാരൻ, ഭവാനി രാജൻ, ജെൻസിൽ വർഗ്ഗീസ്. ഓഡിറ്റേഴ്‌സ്: കെ.ആർ. രവീന്ദ്രൻ, കെ.ആർ. സദാനന്ദൻ. കലാ – സാംസ്ക്കാരിക പഞ്ചായത്ത് തല സമിതി കൺവീനർമാർ: പി.വി. രമേശൻ (മേലൂർ),
ജെൻസിൽ വർഗ്ഗീസ് (ചാലക്കുടി), ജോസ് കൈതാരത്ത് (പരിയാരം), പോൾ മാളക്കാരൻ (അതിരപ്പിള്ളി), വി.കെ. പോൾ (കൊടകര), ദമനൻ കെ.എസ്. (കാടുകുറ്റി), സൂര്യ കൃഷ്ണ (കൊരട്ടി).






