തിരുവനന്തപുരം: CPI രൂക്ഷമായി വിമര്‍ശിച്ച് SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. CPI ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നുമാണ് വിമര്‍ശനം.
വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ലെന്നും വെള്ളാപ്പള്ളി.
അതേസമയം മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
മുന്നോക്കക്കാരന്‍ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തില്‍ പോയാല്‍ ആരും മിണ്ടില്ല താന്‍ പിന്നോക്കക്കാരന്‍ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.






