സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാന്തക്കും ദുല്‍ഖര്‍ സല്‍മാനും പ്രശംസയുമായി ചന്തു സലിംകുമാര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് ഒരുക്കിയ ‘കാന്ത’ വിജയകുതിപ്പ് തുടരുമ്പോള്‍, ചിത്രത്തിന് പ്രശംസയുമായി നടന്‍ ചന്തു സലിംകുമാര്‍. ചിത്രം കണ്ടതിന് ശേഷം ചന്തു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ച വാക്കുകള്‍ ഇപ്പൊള്‍ വൈറല്‍ ആണ്.

ചന്തുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ദുല്‍ഖര്‍ സല്‍മാനും കമന്റ് ചെയ്തതോടെ ചന്തുവിന്റെ ‘കാന്ത’ റിവ്യൂ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം വമ്പന്‍ റിലീസായി കേരളത്തില്‍ എത്തിച്ചതും വേഫറെര്‍ ഫിലിംസ് തന്നെയാണ്.

ചിത്രത്തിന്റെ ഓരോ വിഭാഗവും എടുത്തു പറഞ്ഞാണ് ചന്തു സലിംകുമാര്‍ ‘കാന്ത’
നല്‍കിയ അനുഭവം വിശദീകരിച്ചത്. ‘The comeback is always greater than the setback’ എന്ന വരികളോടെ തന്റെ കുറിപ്പ് ആരംഭിച്ച ചന്തു, ഇത്രയും അസാധ്യമായ ഒരു തിരക്കഥ രചിച്ച സംവിധായകന്‍ സെല്‍വമണി സെല്‍വരാജിനെ അഭിനന്ദിച്ചു.

ചിത്രത്തിന് വേണ്ടി ഗംഭീര ദൃശ്യങ്ങള്‍, സംഗീതം എന്നിവ നല്‍കിയ ഡാനി സാഞ്ചസ് ലോപ്പസ്, ജേക്‌സ് ബിജോയ് എന്നിവരുടെ മികവും എടുത്തു പറഞ്ഞ താരം, സമുദ്രക്കനി, ഭാഗ്യശ്രീ, റാണ എന്നിവരുടെ മികച്ച പ്രകടനങ്ങള്‍ക്കും കയ്യടി നല്‍കി.

ശേഷം ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് ചന്തു കുറിച്ച വാക്കുകളാണ് വലിയ ശ്രദ്ധ നേടിയത്. ചന്തുവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘അവസാനമായി, എന്റെ ബെസ്റ്റി.


നടിപ്പ് ചക്രവര്‍ത്തി എന്ന് തന്നെ വിളിക്കും. അത് അയാള്‍ ചെയ്തു വെച്ചിരിക്കുന്നത് കണ്ടിട്ട് തന്നെയാണ്. കാന്തയിലെ TKM, ചിലയിടങ്ങളില്‍ കാണികളോട് ഞാന്‍ നിങ്ങളെ അഭിനയിച്ചു ഞെട്ടിക്കാന്‍ പോകുകയാണ്, എന്ന് പറഞ്ഞതിന് ശേഷം അയാളുടെ ചില പെര്‍ഫോമന്‍സുകള്‍, കാണുമ്പോള്‍ കാണികളും അതോടൊപ്പം കൈയ്യടിക്കുന്നുണ്ട്.

അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ ചില്ലറ കഴിവൊന്നും പോരാ, അത്തരം ഒരു സീന്‍ ചെയ്യാന്‍ അയാള്‍ കാണിച്ച ധൈര്യത്തിന് മാത്രം ഞാന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും.

എല്ലാം കൊണ്ടും പൂര്‍ണ്ണ തൃപ്തിയോടെ ഇറങ്ങി വന്ന ഒരു ഗംഭീര സിനിമയാണ് കാന്ത. Bestie, I’ve got one more thing to tell you. Like we always remind ourselves – They hate, we elevate.
And that’s exactly what we’ll keep doing.’

ചന്തുവിന്റെ വാക്കുകള്‍ക്ക് ദുല്‍ഖര്‍ നല്‍കിയ മറുപടി, ‘Love you Bestie! Like You Said, They hate, We Elevate! Amen to that!’ എന്നാണ്. ദുല്‍ഖര്‍ നിര്‍മ്മിച്ച ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര’ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധ നേടിയ ഒരു സൗഹൃദമാണ് ദുല്‍ഖറും ചന്തുവും തമ്മിലുള്ളത്.

ബെസ്റ്റി എന്ന് പരസ്പരം വിളിച്ചു കൊണ്ടുള്ള ഇരുവരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇതിന് മുന്‍പും വൈറല്‍ ആയിട്ടുണ്ട്.

നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയി ദുല്‍ഖര്‍ വേഷമിട്ട ‘കാന്ത’യില്‍, അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനിയും പോലീസ് ഓഫീസര്‍ ആയി റാണ ദഗ്ഗുബതിയും അഭിനയിച്ചിരിക്കുന്നു.

കുമാരി എന്ന് പേരുള്ള നടി ആയാണ് ഭാഗ്യശ്രീ ബോര്‍സെ അഭിനയിച്ചത്. ഇവരെ കൂടാതെ രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് ‘കാന്ത’. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.

ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റര്‍, എഡിറ്റര്‍- ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – സായ് കൃഷ്ണ ഗഡ്വാള്‍, സുജയ് ജയിംസ്, ലൈന്‍ പ്രൊഡ്യൂസര്‍ – ശ്രാവണ്‍ പലപര്‍ത്തി

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.