മലപ്പുറം: ചെറുമിറ്റം പി.ടി.എം.എ.എം.യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെൺ കുട്ടികൾക്കായി മൈ പീരിയഡ് മൈ പ്രൈഡ് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ആർത്തവ ശുചിത്വവും ആരോഗ്യ സുരക്ഷയും ആശങ്കാരഹിതമായ ആർത്തവകാലവും സ്കൂൾതലത്തിൽ തന്നെ ഉറപ്പാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
സീഡ് ക്ലബ് കൺവീനർ കെ ഫാത്തിമ വഫ സ്വാഗതം പറഞ്ഞു. പുളിക്കൽ എഫ്. എച്ച്.സി യിലെ മിഡിൽ ലെവൽ ഹെൽത്ത് പ്രൊവൈഡറായ ശ്രീമതി സി അഖില ക്ലാസിന് നേതൃത്വം നൽകി. എച്ച്.എം. ഇൻ ചാർജ് പി.ടി ഷീബ ടീച്ചർ ക്ലാസിന് നേതൃത്വം നൽകിയ സി അഖിലയെ പൊന്നാടയണിച്ച് ആദരിച്ചു. ആർത്തവകാലത്ത് ഉണ്ടാകാൻ ഇടയുള്ള ആരോഗ്യ മാനസിക പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ ഉതകുന്ന രീതിയിലായിരുന്നു ക്ലാസ്. ജിസ് രിയ,ഷിദാ മെഹറിൻ സി.ടി സബാ സിദ്ദീഖ്,കെ മിൻഹ എന്നിവർ സംശയങ്ങൾ ചോദിച്ചു. എസ്.ആർ.ജി കൺവീനർ കെ.പി കദീജ ടീച്ചർ ആശംസ നേർന്നു.എം.എൻ റുമാന ലത്തീഫ് ചടങ്ങിന് നന്ദി പറഞ്ഞു.




