സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

‘ഛോട്ടാ മുംബൈ’; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കിയത്. ബെംഗളൂരുവിലും ചെന്നൈയിലും ചിത്രം പിന്നാലെ എത്തിയിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രധാന വിദേശ മാര്‍ക്കറ്റിലെ റീ റിലീസും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. നോര്‍ത്ത് അമേരിക്കയിലേക്കാണ് ചിത്രം എത്തുന്നത്.

തെന്നിന്ത്യന്‍ സിനിമകളുടെ വിദേശ വിതരണക്കാരായ അച്ചായന്‍സ് ഫിലിം ഹൗസ് ആണ് ചിത്രം നോര്‍ത്ത് അമേരിക്കയില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയിട്ടുണ്ട്. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ ഈ മാസം 27 നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2007 ല്‍ പുറത്തെത്തിയ ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നാണ്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്‍റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ​ഗാമ ആയപ്പോള്‍ നടേശന്‍ എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു. ഭാവന ആയിരുന്നു നായിക. സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍, ബാബുരാജ്, സനുഷ, ​ഗീത വിജയന്‍, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോ​ഗി, ബിജു പപ്പന്‍, കൊച്ചുപ്രേമന്‍, നിഷ സാരം​ഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement

ഭരണഘടന സാക്ഷിയാക്കി വേടനും നവമിലതയും വിവാഹിതരായി

തൃശ്ശൂർ: റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി. മുളങ്കുന്നത്തുകാവിലെ വേടന്റെ പേൾ ഫോമിലെ വീട്ടിലായിരുന്നു വിവാഹ രജിസ്ട്രേഷൻ. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭരണഘടനയെ സാക്ഷിയാക്കിയായിരുന്നു

Read More »

ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ മൂർഖൻ പാമ്പ്

തൃശൂർ: പെരിഞ്ഞനം ബാങ്കിന്റെ സ്ട്രോങ് റൂമിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് ജീവനക്കാരെയും ഇടപാടുകാരെയും ഒരുപോലെ മുൾമുനയിലാക്കി. പെരിഞ്ഞനം സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണപറമ്പ് ബ്രാഞ്ചിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ബാങ്ക് പ്രവർത്തനമാരംഭിച്ച ശേഷമാണ് സംഭവം

Read More »

വേനൽക്കാലത്തെ ജ്യൂസ് കടകൾ: വടിയെടുത്ത് ആരോ​ഗ്യവകുപ്പ്

കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോ​ഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ

Read More »

മകൻ്റെ മരണവേദന സഹിക്കാനായില്ല; പിതാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ്: ബേഡകം, ശങ്കരംപാടിയിൽ മകൻ ജീവനൊടുക്കിയ വിഷമത്തിൽ പിതാവ് കിണറ്റിൽ ചാടി മരിച്ചു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്. മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തിൽ കഴിഞ്ഞ മാസം

Read More »

‘ദ് കേരള സ്റ്റോറി 2’ നാളെ ഹൈക്കോടതി ‌കാണും

കൊച്ചി: വിവാദമായ ‘ദ് കേരള സ്റ്റോറി 2’ സിനിമയെക്കുറിച്ച് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ടു ഇതുസംബന്ധിച്ച് ആശങ്കകൾ ഉയർന്നാൽ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ‌സിനിമ കാണുന്ന കാര്യത്തിൽ നാളെ

Read More »

തൃശ്ശൂരിൽ 15 അടി മുകളിൽ നിന്ന് സ്ലാബ് റോഡ‍ിലേക്ക് വീണു; ഒഴിവായത് വൻ ദുരന്തം

തൃശ്ശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. തലനാരിഴയ്ക്കാണ് വൻദുരന്തം ഒഴിവായത്. അപകടം നടക്കുന്ന സമയത്ത് സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക്‌

Read More »
Advertisement