കൊച്ചി: വേനൽ കടുത്തതോടെ സംസ്ഥാനത്ത് കൂണുപോലെ മുളച്ച് പൊന്തുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. മതിയായ വൃത്തിയും രജിസ്ട്രേഷനുമില്ലെങ്കിൽ പിടിവീഴും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ആരംഭിച്ചു. വേനൽക്കാലത്ത് പടരുന്ന ജലജന്യ രോഗങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കുമെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജ്യൂസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന പഴങ്ങളുടെ ഗുണനിലവാരം പരിശോധിക്കും. രജിസ്‌ട്രേഷനോ, പ്രവർത്തനാനുമതിയോ ഇല്ലാത്ത ജ്യൂസ് കടകൾക്ക് പിഴയടക്കം ചുമത്താനാണ് തീരുമാനം. ജ്യൂസിനും ചായയ്ക്കും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും അത് എവിടെ നിന്നാണ് വാങ്ങുന്നതെന്നുമെല്ലാം സ്പെഷ്യൽ സ്ക്വാഡുകൾ പരിശോധിക്കും




