സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്ക്’; വീണ്ടും എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. തന്റെയുളളില്‍ തിരിച്ചറിവിന്റെ പ്രകാശം പരന്നെന്നും സുപ്രീംകോടതിയേക്കാള്‍ പവര്‍ ചീഫ് സെക്രട്ടറിക്കാണെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അച്ചടക്ക നടപടിയില്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് അപേക്ഷിച്ചിട്ട് 6 മാസമാവുകയാണെന്നും താന്‍ സമര്‍പ്പിക്കുന്ന രേഖകള്‍ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് റിക്കോര്‍ഡിംഗും സ്ട്രീമിംഗുമുള്‍പ്പെടെ സുതാര്യമായ ഹിയറിംഗിന് അപേക്ഷിച്ചതെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ആദ്യം അത് അനുവദിച്ചെങ്കിലും പിന്നീട് സാധ്യമല്ലെന്ന അറിയിപ്പ് മാധ്യമങ്ങളിലൂടെയാണ് ലഭിച്ചതെന്നും ആറ് മാസത്തിനുശേഷമാണെങ്കിലും തന്നെ കേള്‍ക്കാന്‍ സന്മനസുണ്ടായത് തന്നെ വല്യ കാര്യമാണെന്നും പരിഹസിച്ചു കൊണ്ടാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇതേവിഷയം താനിനി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ കൊണ്ടുപോയാല്‍ അവിടെ നടപടികള്‍ സുതാര്യമായി കാണാം. ഓപ്പണ്‍ കോര്‍ട്ട് ആണ്. ഇതേ കേസ് ഹൈക്കോടതിയില്‍ കൊണ്ടുപോയാല്‍ അവിടെയും ലൈവായി കാണാം. സുപ്രീംകോടതിയില്‍ കേസെത്തിയാല്‍ അവിടെയും സുതാര്യമായി നടപടികള്‍ ആര്‍ക്കും കാണാം. എന്റെ ഉളളില്‍ പ്രകാശം പരന്നു. തിരിച്ചറിവ് വന്നു. SC യെക്കാള്‍ പവര്‍ CS നാണ്’: എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.