ചെന്നൈ: കുട്ടികളോട് വോട്ട് അഭ്യർത്ഥിച്ചതിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്കെതിരെ പൊലീസിൽ പരാതി വിസികെ നേതാവ് ബാലകൃഷ്ണൻ. 5 വയസുകാരനായ മകൻ വിജയ്ക്കായി വോട്ട് ചെയ്യണമെന്ന് പറഞ്ഞു തന്നെ സമ്മർദത്തിലാക്കിയെന്നും വിസമ്മതിച്ചപ്പപ്പോൾ കരയുകയും ഭക്ഷണം കഴിക്കാതെ വാശി പിടിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. വിജയ് തോറ്റാൽ ഭക്ഷണം കഴിക്കില്ലെന്ന് മകൻ ഇപ്പോൾ പറയുന്നുവെന്നും നിരവധി കുടുംബങ്ങളിൽ ഇതേ പ്രശ്നമുണ്ടെന്നും ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. പരസ്യപ്രചാരണം അവസാനിച്ച ദിവസം കുട്ടികളോട് പുത്തനുടുപ്പും കിൻഡർ ജോയിയും കരഞ്ഞുവാങ്ങുന്നത് പോലെ വിജയ്ക്ക് വോട്ട് ചെയ്യാൻ വീട്ടിലുള്ളവരോട് പറയണമെന്നായിരുന്നു വിജയ് പറഞ്ഞത്. കോയമ്പത്തൂർ പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്.




